ADVERTISEMENT

സാമൂഹികശാസ്ത്ര പരീക്ഷയിലെ ചോദ്യങ്ങൾ അത്ര ലഘുവായിരുന്നില്ല. എങ്കിലും ശരാശരിക്കാരെയും അത്ര മിടുക്കരല്ലാത്തവരെയും ആശ്വസിപ്പിക്കുന്ന ഏതാനും ചോദ്യങ്ങളുമുണ്ടായിരുന്നു. ചില ചോദ്യങ്ങൾ വളരെ ഉയർന്ന നിലവാരത്തിലായത് എ പ്ലസുകാരുടെ എണ്ണത്തിൽ കുറവുണ്ടാക്കിയേക്കാം. ‘ജനങ്ങളുടെ കൂട്ടായ പ്രവർത്തനവും സഹകരണവും പൗരബോധത്തിന് അനിവാര്യമാണ്, ഉദാഹരണ സഹിതം വ്യക്തമാക്കുക’ എന്ന ചോദ്യം ഈ ഗണത്തിൽ പെടുത്താം. പൗരബോധം എന്ന അധ്യായത്തിലെ ഈ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം പുസ്തകത്തിൽ കാണുന്നതല്ല. കുട്ടിയുടെ പൊതുബോധവും വിശകലന ശേഷിയും ഇവിടെ പരീക്ഷിക്കുന്നു. വിശ്വഭാരതി സർവകലാശാലയുടെ പ്രത്യേകതകൾ എന്ന ചോദ്യം മറ്റൊരു ഉദാഹരണം. വിഷയം ആഴത്തിലും സമഗ്രമായും ഗ്രഹിച്ച ഒരു കുട്ടിക്കു മാത്രമേ മികച്ച ഉത്തരം എഴുതാൻ സാധിക്കൂ.

 

Bindu

ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയ തലത്തിലും അഴിമതി തടയുന്നതിനു രൂപം നൽകിയിരിക്കുന്ന സ്ഥാപനം, സഹകരണ ബാങ്കുകളുടെ പ്രവർത്തന തത്വം, റിസർവ് ബാങ്കിന്റെ ധർമം, റയട്ട്‌വാരി – മഹൽവാരി വ്യത്യാസം എന്നിവ സ്ഥിരമായി ആവർത്തിക്കുന്നവ ആയിരുന്നു. ചേരുംപടി ചേർക്കാനുള്ള ചോദ്യങ്ങളും ലഘുവായിരുന്നു. ഭൂപട ചോദ്യത്തിൽ കച്ച്, കാവേരി എന്നിവ എല്ലാവർക്കും അടയാളപ്പെടുത്താൻ പറ്റുന്നതായിരുന്നു.

 25ാം ചോദ്യമായ നാസിസത്തിന്റെ വളർച്ച വിശകലനം ചെയ്യുകയെന്നത് അൽപം ആലോചിച്ച് എഴുതേണ്ടതാണ്. മുൻ വർഷങ്ങളിലെ മാതൃക അതേപടി പിന്തുടരുന്ന ചോദ്യങ്ങളുടെ എണ്ണം കുറവായിരുന്നത്, പഴയ ചോദ്യക്കടലാസ് വിശകലനം ചെയ്തു പഠിച്ച ശരാശരിക്കാരെ നിരാശരാക്കിയിട്ടുണ്ടാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com