ADVERTISEMENT

കോഴിക്കോട് ∙ കോവിഡ് ആശങ്കകൾക്കിടയിൽ ഉപരിപഠനത്തിനുള്ള പ്രവേശനത്തെക്കുറിച്ച് പലരും മറന്നുപോയിത്തുടങ്ങി. ദേശീയതലതത്തിൽ വിവിധ കേന്ദ്ര സർവകലാശാലകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാനതീയതി ബുധനാഴ്ചയാണ്. കോവിഡ് നിയന്ത്രണങ്ങളിൽപ്പെട്ട് വീട്ടിലിരിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി ഓൺലൈൻ ഓറിയന്റേഷൻ ക്ലാസ് ഒരുക്കാനുള്ള നീക്കത്തിലാണ് കോഴിക്കോട്ടുകാരായ വിദ്യാർഥികൾ. ഇവർ ജെഎൻയുവും ജാമിയമില്ലിയയുമടക്കമുള്ള വിവിധ കേന്ദ്ര സർവകലാശാലകളിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർഥികളാണ്.

ഡൽഹി ജാമിയമില്ലിയ സർവകലാശാലയിലെ പിജി ഒന്നാംവർഷ വിദ്യാർഥി ഫഹീം ബറാമി, ഹൈദരാബാദ് ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാലയിലെ പിജി രണ്ടാംവർഷ വിദ്യാർഥി സഫ്‌വാൻ അൽഹികമി തുടങ്ങിയവരാണ് ഈ ആശയത്തിനുപിന്നിൽ.

നാളെ വൈകിട്ട് 5 മുതൽ 6.30 വരെയാണ് ഓറിയന്റേഷൻ ക്ലാസ് നടത്തുക. യൂട്യൂബും ഫെയ്സ്ബുക്കുമടക്കമുള്ള വിവിധ മാധ്യമങ്ങൾ വഴി ഇവർ വിദ്യാർഥികളുടെ സംശയങ്ങൾ പരിഹരിക്കും. പ്രവേശനം നേടാനുള്ള മാർഗങ്ങളും കടമ്പകളും വിവരിക്കും. പ്രധാനപ്പെട്ട കോഴ്‌സുകൾ, അപേക്ഷിക്കേണ്ട രൂപം, ആവശ്യമായ രേഖകൾ, എൻട്രൻസ് പരീക്ഷാ ക്രമം എന്നിവ പരിചയപ്പെടുത്തും. ക്ലാസ് സൗജന്യമാണ്. എന്നാൽ മുൻകൂട്ടി പേരു റജിസ്റ്റർ ചെയ്യണം.  പരപ്പിൽ ജോയിന്റ് കമ്മ്യുണിറ്റി കെയർ, തെക്കേപ്പുറം എജ്യൂപോർട്ടൽ എന്നിവയുടെ സഹകരണത്തോടെയാണ് ക്ലാസ് നടത്തുക. 9895704007

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com