ADVERTISEMENT

സാമൂഹിക അകലം പാലിച്ചും വീടുകളിലും ഹോസ്റ്റലുകളിലുമായി താമസം പരിമിതപ്പെടുത്തിയും കോവിഡ്-19നെതിരെ  സംയുക്തമായി പോരാടാൻ  വിദ്യാർഥികളും അധ്യാപകരും തയാറാകണമെന്ന് യുജിസി. ഓണ്‍ലൈന്‍ പഠനത്തിലൂടെ ഈ സമയം ഉല്‍പ്പാദനക്ഷമമായി ഉപയോഗിക്കണമെന്നും യുജിസി അഭിപ്രായപ്പെട്ടു.

 

അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കും സര്‍വകലാശാല ഗവേഷകര്‍ക്കും അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കാന്‍ എംഎച്ച്ആര്‍ഡി, യുജിസി, അതിന്റെ അന്തര്‍ സര്‍വകലാശാല കേന്ദ്രങ്ങള്‍ (ഐയുഎസുകള്‍)-ഇന്‍ഫര്‍മേഷന്‍ ആൻഡ് ലൈബ്രറി നെറ്റ്‌വര്‍ക്ക്, ഐഎന്‍എഫ്എല്‍ഐബിഎന്‍ഇടി, കണ്‍സോര്‍ഷ്യം ഓഫ് എഡ്യൂക്കേഷനല്‍ കമ്മ്യൂണിക്കേഷൻ  എന്നിവയുടെ നിരവധി ഐസിടി സംരംഭങ്ങള്‍ ലഭ്യമാണ്. ചില ഐസിടി സംരംഭങ്ങളും അവയുടെ ലിങ്കുകളും ചുവടെ :

 

1. സ്വയം-ഓണ്‍ലൈന്‍ കോഴ്‌സുകള്‍: https://storage.googleapis.com/uniquecourses/online.html/ 

മികച്ച പഠന വിഭവങ്ങള്‍ ഇപ്പോള്‍ ഏതൊരു പഠിതാവിനും രജിസ്‌ട്രേഷന്‍ ഇല്ലാതെ ഇതിലൂടെ സൗജന്യമായി കാണാനാകും. 2020 ജനുവരി സെമസ്റ്ററിന് സ്വയത്തില്‍(swayam.gov.in) റജിസ്റ്റര്‍ ചെയ്ത വിദ്യാർഥികള്‍/പഠിതാക്കള്‍ക്ക് എന്നിവർക്ക് അവരുടെ പഠനം ഇതിലൂടെ സാധാരണപോലെ നടത്താം.

 

2. യുജിസി./പിജി മോക്ക്‌സ്: http://ugcmoocs.inflibnet.ac.in/ugcmoocs/moocs_courses.php/

സ്വയം യുജി, പിജി (അനധ്യാപക), ആര്‍ക്കൈവ്ഡ് കോഴ്‌സുകളിലെ പഠന സാമഗ്രികള്‍.

 

3. ഇ-പിജി പാഠശാല epgp.inflibnet.ac.in/

സാമൂഹിക ശാസ്ത്രം ആര്‍ട്‌സ്, ഫൈന്‍ ആര്‍ട്‌സ്, മാനവികശാസ്ത്രം, പരിസ്ഥിതി, ഗണിതശാസ്ത്രം തുടങ്ങി എഴുപത് വിഷയങ്ങളിലെ ബിരുദാനന്തരകോഴ്‌സുകള്‍ക്ക് ഉന്നത നിലവാരമുള്ള കരിക്കുലം അധിഷ്ഠിത, സംവേദനാത്മക ഇ-ഉള്ളടക്കം അടങ്ങിയിട്ടുള്ള 23,000 മോഡ്യൂളുകള്‍ ഇ-പിജി പാഠശാലയില്‍ ലഭ്യമാണ്.

 

4. യുജി വിഷയങ്ങളില്‍ ഇ-കണ്ടന്റ് കോഴ്‌സ്‌വെയര്‍: ഇ-ഉള്ളടക്ക കോഴ്‌സ്‌വെയര്‍ 87 അണ്ടര്‍ ഗ്രാജ്യൂവേറ്റ് കോഴ്‌സുകള്‍ക്ക് 24,110 ഇ-ഉള്ളടക്ക  മോഡ്യൂള്‍ സിഇഎസ് വെബ്‌സൈറ്റില്‍( http://cec.nic.in/) ലഭ്യമാണ്.

 

5. സ്വയം പ്രഭ(: https://www.swayamprabha.gov.in/)

ആര്‍ട്‌സ്, സയന്‍സ്, കോമേഴ്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ്, സാമൂഹിക ശാസ്ത്രം മാനവിക വിഷയങ്ങള്‍, എഞ്ചിനീയറിങ്, സാങ്കേതികവിദ്യ, നിയമം, മെഡിസിന്‍, കൃഷി തുടങ്ങി വൈവിദ്ധ്യ വിഷയങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ കരിക്കുലാടിസ്ഥാനത്തിലുള്ള കോഴ്‌സ് ഉള്ളടക്കം 32 ഡിടിഎച്ച് ചാനലുകളുടെ കൂട്ടായ്മയിലൂടെ രാജ്യത്ത് അങ്ങോളമിങ്ങോളം പഠനത്തിന് താല്‍പ്പര്യമുള്ള എല്ലാ അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കും പൗരന്മാര്‍ക്കുംലഭ്യമാക്കുന്നു.  ഈ ചാനലുകളെല്ലാം സൗജന്യമാണ്. നിങ്ങളുടെ കേബിള്‍ ഓപ്പറേറ്റര്‍ മുഖേന അവ ലഭ്യമാക്കാവുന്നതുമാണ്.

 

6. സിഇസി-യുജിസി യുട്യൂബ് ചാനല്‍: (https://www.youtube.com/user/cecedusat) 

വിവിധ വിദ്യാഭ്യാസ കരിക്കുലാടിസ്ഥാനത്തിലുള്ള ലക്ചറുകള്‍ തീര്‍ത്തും സൗജന്യമായി ലഭ്യമാക്കുന്നു.

 

7. ദേശീയ ഡിജിറ്റല്‍ ലൈബ്രറി:-https://ndl.iitkgp.ac.in/

വിശാലമായ അക്കാദമിക ഉള്ളടക്കത്തിന്റെ വിവിധ രൂപത്തിലുള്ള ഡിജിറ്റല്‍ കലവറ. 

 

8. ഷോദ്ഗംഗാ: :https://shodhganga.inflibnet.ac.in/

ഗവേഷക വിദ്യാര്‍ത്ഥികള്‍ പിഎച്ച്ഡിക്ക് വേണ്ടി സമര്‍പ്പിച്ച 2,60,000 ഇലക്‌ട്രോണിക് തീസീസുകളുടെയും ഡെസര്‍ട്ടേഷനുകളുടെയും ഡിജിറ്റല്‍ കലവറ. 

 

9. ഇ-ഷോദ് സിന്ധു https://ess.inflibnet.ac.in/

വലിയ എണ്ണം പ്രസാധകരിലും സമ്പാദകരിലും നിന്നുള്ള നിലവിലുള്ളതും അതോടൊപ്പം ഗ്രന്ഥശേഖരണം നടത്തിയിട്ടുള്ളതുമായ വിവിധ വിഷയങ്ങളിലെ 15,000 കോടിയിലേറെ സൂക്ഷ്മമായി അവലോകനം ചെയ്ത ജേണലുകള്‍, ഗ്രന്ഥസൂചിക, അവലംബകങ്ങള്‍, വസ്തുതാപരമായ അടിസ്ഥാനവിവരങ്ങള്‍ എന്നിവ അംഗത്വ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകും.

 

10. വിദ്വാന്‍: https://vidwan.inflibnet.ac.in/

രാജ്യത്തെ നിപുണര്‍ മുതല്‍ സൂക്ഷ്മവിശകലരുടെയും, ദീര്‍ഘവീക്ഷണമുള്ള സഹകാരികള്‍, ഫണ്ടിങ് ഏജന്‍സികളുടെ നയരൂപകര്‍ത്താക്കള്‍, ഗവേഷകര്‍, പണ്ഡിതന്മാര്‍ എന്നിവരടക്കം വിദഗ്ധരുടെ വിവരശേഖരണം ലഭ്യമാക്കുന്നു. വിദഗ്ധരുടെ വിവരാടിത്തറ വിപുലമാക്കാന്‍ ഫാക്കല്‍റ്റി അംഗങ്ങള്‍ വിദ്വാന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.

 

എന്തെങ്കിലും കൂടുതല്‍ വിവരങ്ങളോ വ്യക്തതയോ വേണമെങ്കില്‍ യുജിസി, ഐഎന്‍എഫ്എല്‍ഐബിഎന്‍ഇടി, സിഇസി എന്നിവയുമായി eresource.ugc@gmail.com, eresource.inflibnet@gmail.com, eresource.cec@gmail.com എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടാം.

English Summary: Education During The Time Of Lock Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com