ADVERTISEMENT

അപ്രതീക്ഷിതമായി ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 ഇരുനൂറോളം രാജ്യങ്ങളിലെ ജനങ്ങളെ വീടിനുള്ളിൽ തളച്ചിരിക്കുകയാണ്. അവിടെയെല്ലാം വിദ്യാഭ്യാസമേഖലയുൾപ്പെടെ നിശ്ചലം. വികസിത രാജ്യങ്ങളും ലോകത്തെ മികച്ച സർവകലാശാലകളും ഈ പ്രതിസന്ധിയെ മറികടക്കുന്നത് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്; വിർച്വൽ ക്ലാസുകളും ഓൺലൈൻ ക്ലാസ്മുറികളും സജ്ജമാക്കിക്കൊണ്ട്.

ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഇരുപത്തിയൊന്ന് ദിവസം വിദ്യാർഥികൾക്ക് പാഠപുസ്തങ്ങൾ ‘ലോക്ക്’ ചെയ്യേണ്ടി വരുമെന്ന് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെട്ടിരുന്നു. എന്നാൽ കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ലോക്ഡൗൺ കാലം പഠനോത്സവമാണ്. 1200 വിദ്യാർഥികളും അവരുടെ അധ്യാപകരും ഒാൺലൈൻ ക്ലാസ് മുറികളിൽ ഹാജർ. ലോക്ഡൗൺ പ്രഖ്യാപിച്ച ദിവസം സാമൂഹിക അകലം പാലിക്കാൻ ആഹ്വാനം ചെയ്ത് ജെയിൻ യുണിവേഴ്സിറ്റിയുടെ IAMHOME എന്ന ക്യാംപെയ്നും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. മൂക് (മാസിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സസ്) എന്ന വെര്‍ച്വല്‍ സ്റ്റഡി പ്ലാറ്റ്ഫോമിലൂടെ വിദ്യാര്‍ഥികള്‍ക്ക് ആശയവിനിമയം നടത്താനും അധ്യാപകരുമായും മറ്റു വിദ്യാര്‍ഥികളുമായും സംവദിക്കാനും ജെയിൻ യൂണിവേഴ്സിറ്റി ലോക്ഡൗൺ കാലത്ത് അവസരമൊരുക്കി. ലോകത്തെ  പ്രമുഖ സര്‍വകലാശാലകളെല്ലാം കോവിഡ് പ്രതിസന്ധി നേരിടാൻ മൂക് വഴി ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്.

jain-university-kochi-learning-app-class-room

‘അപ്രതീക്ഷമായി പ്രഖ്യാപിച്ച ലോക്ഡൗൺ ദിനങ്ങൾ കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളെ ബാധിച്ചിട്ടേയില്ല. 1200 വിദ്യാര്‍ഥികളാണ് ജെയിന്‍ യൂണിവേഴ്സിറ്റി നടത്തുന്ന 31 കോഴ്സുകളിൽ പഠിക്കുന്നത് ലോക്ഡൗൺ ദിനങ്ങളിൽ  സ്വന്തം വീടുകളുടെ സുരക്ഷിത്വത്തില്‍ ഇരുന്നുകൊണ്ട് വിദ്യാര്‍ഥികള്‍ക്കു പഠനം തുടരാന്‍ കഴിയുന്നുവെന്നതാണ് ഓണ്‍ലൈന്‍ ക്ലാസുകളുടെ നേട്ടം’ – ജെയിന്‍ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത പറയുന്നു. 

സാധാരണ രീതിയിൽ ഉന്നതവിദ്യാഭ്യാസ രംഗത്തു പരീക്ഷകള്‍ പൂര്‍ത്തിയാക്കി ജൂണ്‍ മാസത്തോടെ ക്ലാസുകള്‍ ആരംഭിക്കേണ്ടതാണ്. ലോക്ഡൗൺ ദിനങ്ങൾ പരീക്ഷ നടത്തിപ്പിനെയും സാരമായി ബാധിച്ചിട്ടുണ്ട്. അധ്യയന വർഷത്തെ ക്ലാസുകൾ നഷ്ടപ്പെടുന്നത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ്. ഇത്തരം ആശങ്കകള്‍ക്കെല്ലാം പരിഹാരമാവുകയാണ് ജെയിന്‍ യൂണിവേഴ്സിറ്റി നടപ്പാക്കിയിട്ടുള്ള ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാണ് ജെയിന്‍ യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ ക്ലാസുകൾ നടപ്പാക്കിയത്.

കൊച്ചിയിലെ നോളേജ് പാർക്കിൽ പ്രവർത്തിക്കുന്ന ജെയിന്‍ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് ഹെൽപ് ലൈൻ നമ്പറും ഒരുക്കിയിട്ടുണ്ട്. വിളിക്കേണ്ട നമ്പർ: +919207355555 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com