ADVERTISEMENT

ന്യൂഡൽഹി ∙ വീടുകളിലിരുന്ന് ഓൺലൈനായി പഠനം നടത്തുന്ന (സ്റ്റഡി ഫ്രം ഹോം) വിദ്യാർഥികൾ ലോക്ഡൗണിനു ശേഷം വർധിക്കുമെന്ന് എൻട്രൻസ് പരിശീലന രംഗത്തെ പ്രമുഖരായ ആകാശ് എജ്യൂക്കേഷനൽ സർവീസസ് ലിമിറ്റഡ്(എഇഎസ്എൽ) ഡയറക്ടറും സിഇഒയുമായ ആകാശ് ചൗധരി. ഇന്റർനെറ്റ് സംവിധാനത്തിന്റെ പോരായ്മയാണു  പലരെയും ഓൺലൈൻ പഠനരീതിയിൽ നിന്ന് അകറ്റുന്നതെന്നും എന്നാൽ സാഹചര്യം മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

dr-akash-chaudhary
ആകാശ് ചൗധരി.

‘മത്സരപ്പരീക്ഷകൾ, എൻട്രൻസ് തയാറെടുപ്പുകൾക്കായി വിദ്യാർഥികൾ ഓൺലൈൻ സംവിധാനങ്ങൾ കൂടുതലായി  ഉപയോഗിച്ചു തുടങ്ങും. മാതാപിതാക്കൾക്കു സഹായിക്കാൻ സാധിക്കുമെന്നതും  ഇഷ്ടമുള്ള സമയം അനുസരിച്ചു പഠനം നടത്താമെന്നതുമെല്ലാം  നേട്ടമാണ്’ ആകാശ് ചൗധരി വ്യക്തമാക്കി. ആകാശിന്റെ വിവിധ കേന്ദ്രങ്ങളിൽ ജെഇഇ/നീറ്റ് പരിശീലനം നടത്തുന്ന 1.25 ലക്ഷം വിദ്യാർഥികളാണ് ഇപ്പോൾ ‘ആകാശ് പ്രൈംക്ലാസ്’ എന്ന ഓൺലൈൻ സംവിധാനത്തിലേക്കു മാറിയത്. 6 മുതൽ 12 വരെയുള്ള ക്ലാസിലെ  വിദ്യാർഥികൾക്കായുള്ള ‘മെറിറ്റ് നേഷൻ’ എന്ന ഓൺലൈൻ ആപ്ലിക്കേഷന്റെ ഡൗൺലോഡിങ് ലോക്ഡൗണിനു ശേഷം 400 %  വർധിച്ചു. ഓൺലൈൻ വിദ്യാഭ്യാസ രംഗത്തു 10 വർഷമായിട്ടുള്ള ‘മെറിറ്റ് നേഷനെ’ എഇഎസ്എൽ ഈ വർഷമാദ്യമാണു  സ്വന്തമാക്കിയത്. രാജ്യത്തെ ഏതു സ്ഥലത്തിരുന്നും വിദ്യാർഥികൾക്കു പഠനം നടത്താനുള്ള സംവിധാനമാണ്  പ്രൈം ക്ലാസിൽ ക്രമീകരിച്ചിരിക്കുന്നതെന്നു ആകാശ് ചൗധരി പറഞ്ഞു. 

നീറ്റ്, ജെഇഇ പരീക്ഷകൾക്കായുള്ള 45 ദിവസത്തെ ക്രാഷ്കോഴ്സും  ഇപ്പോൾ ഓൺലൈനായി ലഭ്യമാക്കുന്നുണ്ട്. ആകാശിലെ അധ്യാപരുടെ ഓൺലൈൻ ക്ലാസുകൾക്കു പുറമേ തത്സമയ സംശയ നിവാരണം, മാതൃകാ പരീക്ഷകൾ, ഇ–ബുക്കുകൾ എന്നിവയെല്ലാം  ലഭ്യമാക്കിയിട്ടുണ്ട്. തത്സമയം ഭാഗമാകാൻ സാധിക്കാതിരുന്ന ക്ലാസുകൾ വീണ്ടും കാണാനുള്ള അവസരം, വിഡിയോ ക്ലാസുകൾ എത്രസമയം വേണമെങ്കിലും കാണാനുള്ള സൗകര്യം എന്നിവയുമുണ്ട്. ഓൺലൈൻ പഠനസൗകര്യത്തിനായി ആകാശ് ഐട്യൂട്ടർ എന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആകാശിന്റെ കേരളത്തിലെ 7 സെന്ററുകളിലായി പരിശീലനം നടത്തുന്ന എണ്ണായിരത്തോളം വിദ്യാർഥികളും ഇപ്പോൾ ഓൺലൈൻ സംവിധാനങ്ങളുടെ ഭാഗമാണ്. 1.4 ലക്ഷം വിദ്യാർഥികളാണു മെറിറ്റ്നേഷന്റെ സൗജന്യ ഓൺലൈൻ ക്ലാസുകൾ പ്രയോജനപ്പെടുത്തുന്നത്.

English Summary : Online teaching becomes order of the day amid lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com