ADVERTISEMENT

ലോക്ഡൗണിനിടെ നടക്കുന്ന ഹയർസെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാംപുകൾ പതിവിൽ നിന്നു വ്യത്യസ്തമായി രാവിലെ എട്ടിനു തുടങ്ങി വൈകിട്ട് അഞ്ചിനു സമാപിക്കും. സമയം കൂട്ടിയതിനാൽ കൂടുതൽ ഉത്തരക്കടലാസുകൾ നോക്കണം. ആദ്യ ഘട്ട ക്യാംപ് നാളെ മുതൽ 8 ദിവസം.

 

അധ്യാപകർ മതിയായ കാരണം ഇല്ലാതെ മൂല്യനിർണയം നടത്തുന്ന മുറിയിൽ നിന്നു പുറത്തിറങ്ങരുത്. പുറത്തു പോയിരുന്നു വിശ്രമിക്കാൻ പാടില്ല. മൂല്യനി‌ർണയ ക്യാംപിൽ വൈകിയെത്തുന്നവരുടെ റജിസ്റ്റർ പ്രത്യേകം സൂക്ഷിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു.

 

മൂല്യനിർണയത്തിനു നിയോഗിച്ചവരിൽ 33% പേരെ പങ്കെടുപ്പിച്ച് രണ്ടാം വർഷ ഹയർസെക്കൻഡറി മൂല്യനിർണയമാണ് നടത്തേണ്ടത്. മൂല്യനിർണയ കേന്ദ്രങ്ങളിൽ അണുനശീകരണം നടത്തണം. ഒരു മുറിയിൽ അകലം പാലിച്ച് രണ്ടു ബാച്ചുകൾ. മാസ്കും സാനിറ്റൈസറും നിർബന്ധം. അധ്യാപകർ കൂട്ടം കൂടരുത്. മൊബൈൽ ഫോൺ ഉപയോഗം വിലക്കി. ഉത്തരക്കടലാസുകളുടെ ചിത്രം എടുത്തു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാൽ കർശന നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com