ADVERTISEMENT

കോവിഡ് പ്രതിസന്ധിയിൽ നിന്നു കരകയറാനുള്ള ലോകത്തിന്റെ ശ്രമങ്ങൾക്ക് വിദ്യാർഥികളും യുവജനങ്ങളുമാണ് നേതൃത്വം നൽകേണ്ടതെന്ന് യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഡെപ്യൂട്ടി അസിസ്റ്റന്റും തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസറുമായിരുന്ന ഹെൻറി ഡെ സിയോ. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ചെറുപ്പക്കാർക്ക് സമൂഹത്തെ എളുപ്പം പുരോഗതിയിലേയ്ക്കു നയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

 

സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാരായ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. മിഷൻ ബെറ്റർ ടുമാറോയും ബ്രിജ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് എവരിവൺ എ ചേഞ്ച്മേക്കർ എന്ന വിഷയത്തിൽ വിഡിയോ സംവാദം സംഘടിപ്പിച്ചത്.  

 

മലപ്പുറം അരിയല്ലൂർ വിഎച്ച്എസ്എസിലെ കെ.ടി. അദിയ സിലിയ, കട്ടപ്പന ഒസ്സാനം സ്കൂളിലെ ടി.എച്ച്.ആദിത്യൻ, വിതുര ജിവിഎച്ച്എസ്എസിലെ ഡി.ആർ.ദിയ നായർ, കണ്ണൂർ ചെമ്പിലോട് എച്ച്എസ്എസിലെ സി.ആർ.ഗോപിക പ്രകാശ്, എറണാകുളം എടവനക്കാട് എസ്ഡിപിവൈ കെപിഎംഎസ് സ്കൂളിലെ പി.കെ.ജാഹ്നവി കൃഷ്ണ എന്നിവരാണ് സംവാദത്തിൽ പങ്കെടുത്തത്.  

 

എസ്പിസിക്കു രൂപം നൽകിയ ഐജി പി. വിജയൻ, മിഷൻ ബെറ്റർ ടുമാറോ സിഇഒ സെയ്ഫ് മുഹമ്മദ്, ബ്രിജ് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യുട്ടീവ് ട്രസ്റ്റി ശശി വേലത്ത് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com