ADVERTISEMENT

എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലം ജൂൺ 30ന് പ്രഖ്യാപിക്കും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം ജൂലൈ 10നകം പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നേരത്തെ പൂർത്തിയായിരുന്നു.

ടാബുലേഷനും പുനഃപരിശോധനയുമാണ് ഇനി നടക്കേണ്ടത്. ഹയർ സെക്കൻഡറി രണ്ടാംവർഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടന്നുവരുന്നതേയുള്ളൂവെന്ന് പരീക്ഷാഭവൻ സെക്രട്ടറി കെ.ഐ. ലാൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പരീക്ഷകൾ മാർച്ച് 10നു ആരംഭിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 19ന് നിർത്തിവച്ചു. പിന്നീട് മേയ് 26 മുതൽ 30വരെ നടത്തി.

English Summary: SSLC, Higher Secondary Exam Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com