ADVERTISEMENT

ലോകമെമ്പാടുമുള്ള സര്‍വകലാശാല വിദ്യാർഥികള്‍ക്കായി ഇന്‍ഫോസിസ് എട്ടാഴ്ച നീളുന്ന ഓണ്‍ലൈന്‍ പ്രോഗ്രാം പ്രഖ്യാപിച്ചു. ''സമ്മര്‍ ഓഫ് ഐഡിയാസ്'' എന്നു പേരിട്ടിരിക്കുന്ന ഈ ഐഡിയാത്തോണ്‍ ഇന്‍ഫോസിസിന്റെ ഡിജിറ്റല്‍ ലേണിങ് പ്ലാറ്റ്‌ഫോമായ വിങ്ങ്‌സ്പാനാണ് സംഘടിപ്പിക്കുന്നത്. കോവിഡ്-19 മൂലം ആഗോള വിദ്യാർഥി സമൂഹത്തിന് നഷ്ടമായ പഠനാവസരങ്ങള്‍ തിരിച്ചു പിടിക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. 

ഇന്‍ഫോസിസ് മെന്റര്‍ഷിപ്പും പ്രത്യേകം ക്യൂറേറ്റ് ചെയ്ത പഠന സാമഗ്രികളും വിര്‍ച്വലി ഉപയോഗിക്കുന്നതിന് വിദ്യാർഥികള്‍ക്ക് ഇതിലൂടെ സാധിക്കും. രണ്ടായിരത്തോളം പേരെ അഞ്ച് പേരടങ്ങുന്ന നിരവധി സംഘങ്ങളായി തിരിച്ചാണ് പരിപാടി നടത്തുക. വളര്‍ന്ന് വരുന്ന സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട 10 വിഷയങ്ങളിന്മേല്‍ വിദ്യാർഥികള്‍ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍  പ്രാവര്‍ത്തികമാക്കാന്‍ പ്രോഗ്രം സഹായിക്കും. 

ഇന്‍ഫോസിസ് മെന്റര്‍മാരും പ്രമുഖ പ്രഫസര്‍മാരും ടെക്‌നോളജി വിദഗ്ധരും ഇതിനു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിദ്യാർഥികള്‍ക്ക് നല്‍കും. വ്യവസായ മേഖലയിലെ വിദഗ്ധര്‍ക്ക് മുന്നില്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും ഇതിലൂടെ വിദ്യാർഥികള്‍ക്ക് ലഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ആശയങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതിനും ഇതിലൂടെ സാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com