sections
MORE

കുറഞ്ഞ ഫീസ്, മികച്ച പഠന സൗകര്യങ്ങൾ; പഠിക്കാം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ

IISc
SHARE

രാജ്യത്തെ ഏറ്റവും മികച്ച  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ( IISc) . 1896 ൽ ശാസ്ത്ര വിഷയങ്ങൾക്കു വേണ്ടി ഒരു യൂണിവേഴ്സിറ്റി ആരംഭിക്കാനുള്ള  JN ടാറ്റയെന്ന വ്യവസായ പ്രമുഖന്റെ സ്വപ്നമാണ് IISc എന്ന മഹത്തായ സ്ഥാപനമായി സഫലീകരിക്കപ്പെട്ടത്.  1909 ൽ അപ്ലൈഡ് കെമിസ്ട്രി, ഇലക്ട്രിക്കൽ ടെക്നോളജി എന്നീ രണ്ടു ഡിപ്പാർട്ടുമെന്റുകൾ മാത്രമായി പ്രവർത്തനമാരംഭിച്ച IISc ഇന്ന് ഇന്ത്യയിലെ ഏറ്റവും തലയെടുപ്പുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്.

ഗവേഷണ രംഗത്തെ മികവും കുറഞ്ഞ ഫീസും മികച്ച പoന സൗകര്യങ്ങളും  IISc യുടെ പ്രത്യേകതകളാണ്. ഏകദേശം 400 ഏക്കർ വിസ്തീർണമുള്ള കാമ്പസിൽ ബയോളജിക്കൽ, കെമിക്കൽ, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇന്റർഡിസിപ്ലിനറി, മെക്കാനിക്കൽ, ഫിസിക്കൽ & മാത്തമെറ്റിക്കൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നാൽപതോളം ഡിപ്പാർട്ട്മെന്റുകൾ പ്രവർത്തിക്കുന്നു.

ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലെ ഗവേഷണങ്ങൾക്കാണ് ഇവിടെ കൂടുതൽ ഊന്നൽ നൽകുന്നത്. വിവിധ വിഷയങ്ങളിലുള്ള

Post-Doctoral, Doctoral പ്രോഗ്രാമുകൾക്കു പുറമേ MS, M. E, M. Mgt, M. Des ,BS പ്രോഗ്രാമുകളും ഇവിടെ നടത്തി വരുന്നു.

IIT യോ  IISc യോ കൂടുതൽ മികച്ചത്? രണ്ടും രണ്ടു തരം സ്ഥാപനങ്ങളാണ്.  ശാസ്ത്രത്തിന്റെ വഴിയിലൂടെ പോകാനാഗ്രഹിക്കുന്നവർക്ക് IISc , എഞ്ചിനീയറിങ്ങിൽ മികച്ച അടിസ്ഥാന വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്നവർക്ക് IITകൾ എന്നാണുത്തരം.

IITകൾ പലതുണ്ട്;IISc ഒന്നേ ഉള്ളൂ. B.Tech ആണ് IITകളുടെ  ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം. IIScകളിൽ ഗവേഷണത്തിനാണ് പ്രാമുഖ്യം. ആകെ വിദ്യാർത്ഥികളിൽ 70% പേരും ഗവേഷക വിദ്യാർത്ഥികളാണ്. പ്ലേസ്മെന്റുകളുടെ താരത്തിളക്കം IITകളിൽ തന്നെ. പക്ഷേ, കോർപ്പറേറ്റ് വാഗ്ദാനങ്ങളുടെ പുറകെ പോകാതെ സ്വന്തം വിഷയങ്ങളിൽ ആത്മാർപ്പണം ചെയ്ത ജ്ഞാനതേജസ്വികളായ നിരവധി പേരെ llSc യിൽ കാണാം.

10+2 ( science stream )കഴിഞ്ഞ വർക്ക് IISc നടത്തുന്ന ചതുർവർഷ Mathematical, Physical ,Chemical, Biological, Earth & Environmental, Material Sciences പ്രോഗ്രാമുകളിലേക്ക് IIT-JEE /Neet/KVPY എന്നിവ വഴിയാണ് പ്രവേശനം. ശാസ്ത്ര വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ് തലത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രോഗ്രാമുകളാണിവ.

ആദ്യ മൂന്നു സെമസ്റ്ററുകളിൽ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളും എഞ്ചിനീയറിങ്ങ് വിഷയങ്ങളും പഠിച്ചതിനു ശേഷം 4,5,6 സെമസ്റ്ററുകളിൽ സ്പെഷലൈസേഷൻ വിഷയങ്ങൾ എന്നതാണ് IISc രീതി. അവസാന രണ്ടു സെമസ്റ്ററുകൾ ഇലക്ടീവുകൾക്കും പ്രോജക്ട് വർക്കിനുമായി മാറ്റി വച്ചിരിക്കുന്നു.

BS പ്രോഗ്രാം പൂർത്തിയാക്കി 1 വർഷം കൂടി നിർദ്ധിഷ്ട വിഷയങ്ങൾ പൂർത്തിയാക്കുന്നവർക്ക് MS ബിരുദം നേടാനും അവസരമുണ്ട്.

ഇന്ത്യൻ ഇൻസ്റ്റിറ്ററ്യൂട്ട് ഓഫ് സയൻസിൽ ബിരുദതല എഞ്ചിനീയറിങ്ങ് പഠനമില്ലെങ്കിലും വിവിധ വിഷയങ്ങളിൽ 

M. Tech പ്രോഗ്രാമുകൾ നടത്തിവരുന്നുണ്ട്.

PG തലത്തിൽ

M. Tech നു പുറമേ

 M. Mgt, M. Des,  കോഴ്സുകളും ലഭ്യമാണ്.GATE / CEED സ്കോറുള്ള B.Tech/ B. Arch / B. Des ബിരുദധാരികൾക്ക് M. Des നു ചേരാം. വിവിധ വിഷയങ്ങളിലെ M. Tech കോഴ്സുകൾക്ക് B.Tech / M. Sc / 

B. S എന്നിവയാണ് യോഗ്യത.

ഏതെങ്കിലും വിഷയത്തിലുള്ള B.Tech ബിരുദധാരികൾക്ക് CAT / GMAT/GATE സ്കോറോടെ M. Mgt പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.

ശാസ്ത്ര വിഷയങ്ങളിലോ B.Tech/ BS/ Biotech/ 

B. Pharm/B. Agri/ BVSc എന്നിവിഷയങ്ങളിലൊന്നിലോ ബിരുദ

 പഠനം പൂർത്തിയാക്കിയവർക്ക് IISc നടത്തുന്ന integrated PG - Ph.D കോഴ്സുകൾക്ക് ചേരാം. ബിരുദാനന്തര ബിരുദമോ B.Tech, MBBS, BSc Agriculture പോലുള്ള പ്രൊഫഷണൽ ബിരുദങ്ങളോ ഉള്ളവർക്കു് Ph.D കോഴ്സുകൾക്ക് പ്രവേശനം ലഭിക്കും.

ലോകത്തെ ഏറ്റവും മികച്ച 50 സർവകലാശാലകളുടെ റാങ്കിങ്ങ് പട്ടികകളിൽ ഇന്ത്യയിൽ നിന്നൊരു സ്ഥാപനവും ഇടം പിടിച്ചിട്ടില്ല. അതിന് സാധ്യമായേക്കാവുന്ന ഒരു സ്ഥാപനം IISc തന്നെയാണ് എന്ന് നിസ്സംശയം പറയാം

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക് സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA