ADVERTISEMENT

കോർപറേറ്റ് മേഖലയിൽ ഉയർന്ന പദവിയിലെത്താൻ കുറഞ്ഞ ചെലവിൽ അവസരമൊരുക്കുന്ന പഠനമാർഗമാണ് കമ്പനി സെക്രട്ടറിഷിപ് പരിശീലനം. പക്ഷേ പഠിപ്പിക്കുന്ന റഗുലർ കോളജുകളില്ല. ഇൻസ്‌റ്റിറ്റ്യൂട്ട് അയച്ചു തരുന്ന സ്‌റ്റഡി മെറ്റീരിയൽ, ഓൺലൈൻ കോച്ചിങ്, ചില തലങ്ങളിൽ ഇൻസ്‌റ്റിറ്റ്യൂട്ട് ചാപ്‌റ്ററുകൾ ഒരുക്കുന്ന ക്ലാസുകൾ, സ്വകാര്യ പരിശീലന കേന്ദ്രങ്ങൾ മുതലായവയുണ്ടെങ്കിലും സ്വയംപഠനമാണു പ്രധാനം.

കോഴ്സ് ഘടന പരിഷ്കരിച്ചതോടെ ഫൗണ്ടേഷൻ പരീക്ഷ ഇല്ലാതായി. പകരം എക്സിക്യൂട്ടീവിലേക്കു നേരിട്ടു കടക്കാം. തുടർന്ന് പ്രഫഷനലും പൂർത്തിയാക്കാം. ഓഗസ്റ്റ് 29ലെ എക്സിക്യൂട്ടീവ്‍ പ്രവേശനപരീക്ഷയ്ക്ക് (CSEET : CS Executive Entrance Test) ജൂലൈ 27 വരെ റജിസ്റ്റർ ചെയ്യാം. .

12ൽ ജയിച്ചവർക്കും പരീക്ഷയെഴുതിയവർക്കും ബാച്‌ലർ / പിജി ബിരുദമുള്ളവർക്കും അപേക്ഷിക്കാം. 120 മിനിറ്റ് കംപ്യൂട്ടർ ടെസ്റ്റിൽ നാലു ഭാഗങ്ങളിലായി 120 ഒബ്ജക്ടീവ് ചോദ്യങ്ങൾ. (1) Business Communication, (2) Legal Aptitude & Logical Reasoning, (3) Economic & Business Environment, (4) Current Affairs. ഇവയ്ക്ക് മൊത്തം 170 മാർക്ക്. എഴുത്തുപരീക്ഷയോടൊപ്പം ഓൺലൈനായി 15 മിനിറ്റ് നേരം പ്രസന്റേഷൻ സാമർഥ്യവും ആശയവിനിമയവും പരിശോധിക്കുന്ന വൈവാവോസിയുണ്ട്. ഇതിന്റെ 30 മാർക്കും ചേർത്ത് ആകെ 200 മാർക്ക്.നല്ല ജോലിസാധ്യതയുള്ള പ്രോഗ്രാം. പത്തു കോടി രൂപയെങ്കിലും അടച്ചുതീർത്ത മൂലധനമുള്ള കമ്പനികളിൽ പൂർണസമയ കമ്പനി സെക്രട്ടറി ഉണ്ടായിരിക്കണം.അപേക്ഷാരീതി, സിലബസ്, പരിശീലനപുസ്തകങ്ങൾ, മോക് ടെസ്റ്റ്, മുതലായവയ്ക്ക് www.icsi.edu എന്ന സൈറ്റിലെ CSEET ലിങ്ക് നോക്കാം. സംശയപരിഹാരത്തിന് ഫോൺ: 0120-4522000. http://support.icsi.edu എന്ന സൈറ്റിൽ ചോദ്യം സമർപ്പിക്കുകയുമാകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com