ADVERTISEMENT

ഫുൾ എ പ്ലസ് ആഘോഷമാക്കുന്ന മാതാപിതാക്കളും മക്കളും ഓർമ്മിക്കാൻ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സി.ജെ ജോൺ. ഒരു പരീക്ഷയും അവസാന പരീക്ഷയല്ലെന്ന ബോധം എപ്പോഴും വേണണെന്ന് ഡോ. ജോൺ കുറിക്കുന്നു. അതേസമയം പ്രതീക്ഷിച്ച വിജയം കിട്ടാതെ വരുമ്പോഴുള്ള മാനസികാവസ്ഥയെ കൈകാര്യം ചെയ്യാൻ പിള്ളേർ പഠിച്ചിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഡോ. സിജെ. ജോൺ കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

പരാജയ ബോധം ആർക്കും വരാം.ഒരു വിഷയത്തിന് എ ഗ്രേഡോ ബി പ്ലസ്സോ കിട്ടിയത് കൊണ്ട് ഫുൾ എ പ്ലസ് നഷ്ടമാകുന്ന കുട്ടിക്കും തോറ്റു പോയിയെന്ന് തോന്നാം .മാതാപിതാക്കൾ കൂടി കുറ്റപ്പെടുത്തുമ്പോൾ ഭീകര നൈരാശ്യം വരാം. എടാ നിനക്ക് ഫുൾ എ പ്ലസ് ജസ്റ്റ് മിസ്സായല്ലോയെന്ന് ചൊല്ലുന്ന ഫുൾ എ പ്ലസ്കാരൻ ചങ്ങാതിയും മനസ്സിൽ കനലിടുന്ന വില്ലനായി മാറാം.

ഇച്ഛാഭംഗത്തിൽ പോകുന്നവരിൽ കൂടുതലുംപരീക്ഷയിൽ കുറഞ്ഞ ഗ്രേഡുകൾ വാങ്ങുന്നവരല്ല. ഇത്രയേ കിട്ടുകയുള്ളുവെന്ന് കുറവ് മാർക്ക് കിട്ടുന്ന പുള്ളികൾക്ക് അറിയാം.ഫുൾ എ പ്ലസ് മോഹികളായ മാതാപിതാക്കളുടെ മക്കളെയാണ് അത് കിട്ടാതെ വരുമ്പോൾ സൂക്ഷിക്കേണ്ടത്. പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം കിട്ടാതെ വരുമ്പോഴുള്ള മാനസികാവസ്ഥയെ കൈകാര്യം ചെയ്യാൻ പിള്ളേർ പഠിച്ചിരിക്കണം അതിനെ പരാജയമെന്ന് വിളിക്കാതിരുന്നാൽ മതി. മറിച്ചു അതു കൂടുതൽ മികവ് തേടാനുള്ള അവസരമാണ്. ഫുൾ എ പ്ലസ് കിട്ടിയവരും നെഗളിക്കാതെ ആ വിജയത്തെ അതർഹിക്കുന്ന രീതിയിൽ കാണണം.

ഫ്ലെക്സും പത്രത്തിലെ പടവും കണ്ട് ആകാശത്തേക്ക് പറക്കരുത്. ഭൂമിയിൽ തന്നെ എളിമയോടെ നിന്നില്ലെങ്കിൽ അതും പരാജയമാകും. ഒരു പരീക്ഷയും അവസാന പരീക്ഷയല്ലെന്ന ബോധം വേണം . തോറ്റാലും ജയിക്കുന്ന കളിയായി ജീവിതം അപ്പോഴേ മാറുകയുള്ളൂ .ഒരു പരീക്ഷയിലെ കോട്ടത്തിനായി വെറുതെ ജീവിതം എറിഞ്ഞു കളയല്ലേ പിള്ളേരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com