ADVERTISEMENT

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക, അനധ്യാപക ജീവനക്കാരെ ജൂലൈ 31 വരെ വീടുകളിൽ ഇരുന്നു ജോലി ചെയ്യാൻ അനുവദിക്കണമെന്നു കേന്ദ്ര മാനവശേഷി വകുപ്പിന്റെ നിർദേശം. അധ്യാപകരും ഗവേഷകരും ഈ സമയം അക്കാദമിക് പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണം. അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്യണം. അടിയന്തര സാഹചര്യത്തിൽ ആർക്കെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ ഹാജരാകേണ്ടി വന്നാൽ മുൻകരുതൽ പാലിക്കണം.

എല്ലാ അധ്യാപകരും ജീവനക്കാരും ഗവേഷകരും തങ്ങളുടെ ഫോൺ നമ്പർ, ഇമെയിൽ തുടങ്ങിയവ സ്ഥാപനത്തെ അറിയിക്കണം. അടിയന്തര  ഘട്ടത്തിൽ വിളിച്ചു വരുത്തുന്നതിനാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com