ADVERTISEMENT

മാതാപിതാക്കളുടെ ക്രെഡിറ്റ് സ്കോർ തൃപ്തികരമല്ലെന്നതു വിദ്യാഭ്യാസ വായ്പ നിഷേധിക്കാൻ അടിസ്ഥാനമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിനുശേഷം തിരിച്ചടവിനുള്ള ശേഷിയാണ് ഇക്കാര്യത്തിൽ ആധാരമാക്കേണ്ടതെന്നും കോടതി വിധിച്ചു. കൊല്ലം കടയ്ക്കൽ സ്വദേശി എസ്.ആർ. പ്രണവ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.

തമിഴ്നാട്ടിൽ നാലുവർഷ ബിടെക് കോഴ്സ് പഠിക്കാൻ 5, 70000 രൂപ വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷ തള്ളിയതിനെതിരെ എസ്ബിഐ കടയ്ക്കൽ ശാഖ മാനേജർ, മുംബൈ ടാൻ യൂണിയൻ സിബിൽ ലിമിറ്റഡ് എന്നിവരെ എതിർകക്ഷികളാക്കിയാണു ഹർജി സമർപ്പിച്ചത്. പരാതിക്കാരന്റെ പിതാവിന്റെ സിബിൽ റിപ്പോർട്ട് തൃപ്തകരമല്ലെന്ന കാരണത്താലാണു വിദ്യാഭ്യാസ വായ്പ അപേക്ഷ തള്ളിയത്.

English Summary : Education loan not to base parent's credit score say HC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com