ADVERTISEMENT
Daison_Panengadan
ഡോ. ഡെയ്സൻ പാണേങ്ങാടൻ

പ്ലസ് വൺ ക്ലാസ്സുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ജൂലൈ 29 മുതൽ  നടക്കാനിരിക്കുകയാണ്. ഏതു ക്ലാസ്സിലേയ്ക്കാണെങ്കിലും, പ്രവേശന കാലഘട്ടം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുടെ കാലം കൂടിയാണ്. കാരണം പത്താം ക്ലാസ്സിനു ശേഷം ഏതു കോഴ്സ് തെരഞ്ഞെടുക്കണമെന്നത് വിദ്യാർഥികളേയും രക്ഷിതാക്കളേയും ഒരു ഒരു പോലെ ആശയകുഴപ്പത്തിലുമാക്കുന്നുണ്ട്. സ്വാഭാവികമായും ജോലി സാധ്യതയ്ക്കു തന്നെയാണ് മുൻതൂക്കം നൽകേണ്ടതെങ്കിലും  തങ്ങളുടെ അഭിരുചി ഏതു മേഖലയിലാണ് എന്നതുകൂടി വിദ്യാർത്ഥികൾ, കോഴ്സ് തിരഞ്ഞെടുക്കുന്നതിനു മുൻപായി മുഖവിലക്കെടുക്കേണ്ടതുണ്ട്. പ്രത്യേക കോഴ്സും കോമ്പിപിനേഷനും തെരഞ്ഞെടുക്കാൻ, രക്ഷിതാക്കൾ തീർക്കുന്ന സമ്മർദ്ദത്തിനപ്പുറം, ആ മേഖലയിൽ കൈകാര്യം ചെയ്യപ്പെടുന്ന വിഷയങ്ങളിലെ തന്റെ നിലവാരവും കഴിവും കൂടി പരിഗണിച്ചു വേണം, വിദ്യാർഥികൾ തീരുമാനമെടുക്കാൻ. പലപ്പോഴും ഇതിനു വിപരീതമായി, മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി, ഇഷ്ടമില്ലാത്ത കോഴ്സിനു കുട്ടികൾ ചേരുന്നതിനും പിന്നീട് കോഴ്സ് പൂർത്തീകരിക്കാനാകാതെ അവർ ബുദ്ധിമുട്ടുന്നതിനും നമ്മുടെ കലാലയങ്ങൾ എത്രയോ തവണ മൂകസാക്ഷ്യം വഹിച്ചിരിക്കുന്നു. ഇതോടൊപ്പം അമിത ആത്മവിശ്വാസത്താൽ കുട്ടികൾ തെരഞ്ഞെടുക്കുന്ന പല കോഴ്സുകളും പിന്നീട് അവർക്കു തന്നെ ബാധ്യയാകുന്നതും വലിയ മാനസിക സംഘർഷത്തിലേയ്ക്ക് അവരെത്തിപ്പെടുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇപ്പോൾ പതിവുമാണ്. 

പത്താം ക്ലാസ് വിജയകരമായി പൂർത്തീകരിച്ചവർക്ക്, കേരളത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലുമുള്ള പഠന സാധ്യതയാണ്, പ്ലസ്ടു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 46 കോമ്പിനേഷനുകൾ പൊതുവിദ്യാഭ്യാസത്തിനു കീഴിൽ പ്ലസ്ടുവിൽ നിലവിലുണ്ട്. അതു കൊണ്ട് തന്നെ, കോമ്പിനേഷനുകൾ തെരഞ്ഞെടുക്കുമ്പോൾ, വിദ്യാർഥിയുടെ താത്‌പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവയ്ക്കിണങ്ങിയവ തന്നെ തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ തർക്ക -വിതർക്കങ്ങളില്ല. രക്ഷിതാക്കൾക്കിഷ്ടമെന്നു കരുതി, കൊമേഴ്സ് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥിയെ സയൻസിനു കൊണ്ടുപോയി  ചേർത്തരുത്. അതായത്, സ്വയം തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുള്ള അവരുടെ പ്രായത്തെ പരിഗണിച്ച്, മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയെന്നതിനപ്പുറത്തേയ്ക്ക്, അവരവരുടെ താത്പര്യങ്ങൾ അവരിൽ അടിച്ചേൽപ്പിക്കരുതെന്നു ചുരുക്കം. സയൻസിൽ താത്‌പര്യമില്ലെങ്കിൽ അവരുടെ താൽപ്പര്യമനുസരിച്ച്, ഹ്യുമാനിറ്റീസ് അല്ലെങ്കിൽ കോമേഴ്സ് ഗ്രൂപ്പെടുക്കാൻ പ്രേരിപ്പിക്കണം. ഏതു കോഴ്സ് എടുക്കുമ്പോഴും, പ്ലസ്ടുവിനു ശേഷമുള്ള തുടർപഠനവും ആ മേഖലയിലെ കരിയറും കൂടി മുന്നിൽ കാണേണ്ടതുണ്ട്. 

സയൻസ് പഠിയ്ക്കാൻ ഒരു താത്‌പര്യവുമില്ലാത്ത വിദ്യാർഥികളെക്കൊണ്ട് ബയോമാത്സ് നിർബന്ധിച്ചെടുപ്പിക്കുന്ന ശൈലി നമ്മുടെ രക്ഷിതാക്കളിൽ കാണാം. മെഡിക്കൽ-പാരാമെഡിക്കൽ കോഴ്സുകളിലാണ് ലക്ഷ്യം വെയ്ക്കുന്നതെങ്കിൽ, പ്ലസ് ടുവിൽ കണക്ക് പഠനം പരിപൂർണ്ണമായും ഒഴിവാക്കാവുന്നതാണ്. ഇനി, ബയോളജിയിൽ തീരെ താത്‌പര്യമില്ലെങ്കിൽ കണക്കിനോടൊപ്പം കംപ്യൂട്ടർ സയൻസുമെടുക്കുന്നതാകും ഉചിതം.അതായത്,  നീറ്റ്പരീക്ഷ ലക്ഷ്യം വയ്ക്കുന്ന വിദ്യാർഥി, നിർബന്ധമായും കണക്കൊഴിവാക്കി ബയോളജിയും ലാംഗ്വേജും ഉള്ള കോമ്പിനേഷനും എൻജിനിയറിങ്ങിന് താത്‌പര്യമുള്ള വിദ്യർത്ഥി കണക്കും കംപ്യൂട്ടർ സയൻസുമെടുക്കുന്നതുമാണ് നല്ലത്. ഇതോടൊപ്പം തന്നെ പ്ലസ് ടുവിനു ശേഷം, വിവിധ ദേശീയ സ്ഥാപനങ്ങളിൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുണ്ടാകാം. അവരും പ്ലസ് ടു കോമ്പിനേഷനുകൾ തെരഞ്ഞെടുക്കുമ്പോൾ, തുടർ പഠന സാധ്യതയ്ക്കനുസൃതമായ കോമ്പിനേഷനുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളുടെ ഗണത്തിൽപ്പെടുന്ന ഐസർ, നൈസർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവിടങ്ങളിൽ ബി.എസ്./എം.എസ്. കോഴ്സുകൾക്ക് താത്‌പര്യപ്പെടുന്നവർക്ക് സയൻസ് കോമ്പിനേഷൻ എടുക്കുന്നതാണ് കൂടുതൽ നല്ലത്. നീറ്റ്, ജെ.ഇ.ഇ., കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ, അഖിലേന്ത്യാ കാർഷിക പ്രവേശന പരീക്ഷ, ഐസർ, നൈസർ, ബിറ്റ്സാറ്റ്, കെ.വി.പി.വൈ. എന്നിവ ലക്ഷ്യമിടുന്നവരും നിർദ്ദിഷ്ട സയൻസ് കോമ്പിനേഷനുകൾ പഠിക്കണം .

സയൻസ് സ്ട്രീമെടുത്ത് പ്രൊഫഷണൽ കോഴ്സ് പൂർത്തിയാക്കിയവർക്കും സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാമെങ്കിലും അവർക്ക് കൂടുതൽ നല്ലത്, ഹ്യുമാനിറ്റീസ് കോമ്പിനേഷനുകളായിരിക്കും. എന്നാൽ ബാങ്കിങ്, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ എന്നീ മേഖലകളിൽ കരിയർ കെട്ടിപ്പെടുക്കാാൻ  താത്‌പര്യമുള്ളവർക്കും അക്കൗണ്ടിങ്, ആക്ച്വറിയൽ സയൻസ് എന്നിവയിൽ അഭിരുചിയുള്ളവർക്കും കൊമേഴ്സ്/ബിസിനസ് സ്റ്റഡീസ് കോമ്പിനേഷനെടുക്കാം. ഇതോടൊപ്പം,മാനേജ്മെന്റിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവർക്കും  അനുയോജ്യം കൊമേഴ്സ് കോമ്പിനേഷനുകളാണ്. പ്ലസ്ടു വിജയകരമായി  പൂർത്തിയാക്കിയ എല്ലാവർക്കും ക്ലാറ്റ്, ഐ.ഐ.ടി., ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, എൻ.ഐ.എഫ്.ടി. ഡിസൈൻ, ഫാഷൻ ടെക്നോളജി, യുസീഡ്, എൻ.ഐ.ഡി. ഡിസൈൻ, ഇഫ്ലു, ജെ.എൻ.യു., ഡൽഹി യൂണിവേഴ്സിറ്റി, ഐ.ഐ.എം. ഇൻഡോർ തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാമെന്നതുകൊണ്ട് പ്രത്യേക കോമ്പിനേഷനുകൾ നിർബന്ധബുദ്ധ്യാ തെരഞ്ഞെടുക്കണമെന്നില്ല.

സംസ്ഥാനത്തെ പ്ലസ് ടു മേഖലയിൽ സയൻസിൽ 10 കോമ്പിനേഷനുകളും കൊമേഴ്സിൽ 4 കോമ്പിനേഷനുകളും ഹ്യുമാനിറ്റീസിൽ വൈവിധ്യമാർന്ന 32 കോമ്പിനേഷനുകളുമുണ്ട്.

1)സംസ്ഥാനത്തിലെ നിലവിലുള്ള വിവിധ പ്ലസ്ടു കോമ്പിനേഷനുകൾ:-

Course Code: 1

Course name: Physics, Chemistry, Biology, Mathematics

Practical: Yes

Course Code: 2

Course name: Physics, Chemistry, Biology, Home Science

Practical: Yes

Course Code: 3

Course name: Physics, Chemistry, Home Science, Mathematics

Practical: Yes

Course Code: 4

Course name: Physics, Chemistry, Geology, Mathematics

Practical: Yes

Course Code: 5

Course name: Physics, Chemistry, Mathematics, Computer Science

Practical: Yes

Course Code: 6

Course name: Physics, Chemistry, Mathematics, Electronics

Practical: Yes

Course Code: 7

Course name: Physics, Chemistry, Computer Science, Geology

Practical: Yes

Course Code: 8

Course name: Physics, Chemistry, Mathematics, Statistics

Practical: Yes

Course Code: 9

Course name: Physics, Chemistry, Biology, Psychology

Practical: Yes

Course Code: 10

Course name: History, Economics, Political Science, Geography

Practical: Yes

Course Code: 11

Course name: History, Economics, Political Science, Sociology

Practical: No

Course Code: 12

Course name: History, Economics, Political Science, Geology

Practical: Yes

Course Code: 13

Course name: History, Economics, Political Science, Music

Practical: Yes

Course Code: 14

Course name: History, Economics, Political Science, Gandhian Studies

Practical: Yes

Course Code: 15

Course name: History, Economics, Political Science, Philosophy

Practical: No

Course Code: 16

Course name: History, Economics, Political Science, Social Work

Practical: Yes

Course Code: 17

Course name: Islamic History, Economics, Political Science, Geography

Practical: Yes

Course Code: 18

Course name: Islamic History, Economics, Political Science, Sociology

Practical: No

Course Code: 19

Course name: Sociology, Social Work, Psychology, Gandhian Studies

Practical: Yes

Course Code: 20

Course name: History, Economics, Political Science, Psychology

Practical: Yes

Course Code: 21

Course name: History, Economics, Political Science, Anthropology

Practical: No

Course Code: 22

Course name: History, Economics, Geography, Malayalam

Practical: Yes

Course Code: 23

Course name: History, Economics, Geography, Hindi

Practical: Yes

Course Code: 24

Course name: History, Economics, Geography, Arabic

Practical: Yes

Course Code: 25

Course name: History, Economics, Geography, Urdu

Practical: Yes

Course Code: 26

Course name: History, Economics, Geography, Kannada

Practical: Yes

Course Code: 27

Course name: History, Economics, Geography, Tamil

Practical: Yes

Course Code: 28

Course name: History, Economics, Sanskrit Sahitya, Sanskrit Sastra

Practical: No

Course Code: 29

Course name: History, Philosophy, Sanskrit Sahitya, Sanskrit Sastra

Practical: No

Course Code: 30

Course name: History, Economics, Political Science, Statistics

Practical: Yes

Course Code: 31

Course name: Sociology, Social Work, Psychology, Statistics

Practical: Yes

Course Code: 32

Course name: Economics, Statistics, Anthropology, Social Work

Practical: Yes

Course Code: 33

Course name: Economics, Gandhian Studies, Communicative English, Computer Applications

Practical: Yes

Course Code: 34

Course name: Sociology, Journalism, Communicative English, Computer Applications

Practical: Yes

Course Code: 35

Course name: Journalism, English Literature, Communicative English, Psychology

Practical: Yes

Course Code: 36

Course name: Business Studies, Accountancy, Economics, Mathematics

Practical: No

Course Code: 37

Course name: Business Studies, Accountancy, Economics, Statistics

Practical: Yes

Course Code: 38

Course name: Business Studies, Accountancy, Economics, Political Science

Practical: No

Course Code: 39

Course name: Business Studies, Accountancy, Economics, Computer Applications

Practical: Yes

Course Code: 40

Course name: Physics, Chemistry, Mathematics, Electronic Service Technology

Practical: Yes

Course Code: 41

Course name: History, Economics, Sociology, Malayalam

Practical: No

Course Code: 42

Course name: History, Economics, Political Science, Malayalam

Practical: No

Course Code: 43

Course name: History, Economics, Gandhian Studies, Malayalam

Practical: Yes

Course Code: 44

Course name: Social Work, Journalism, Communicative English, Computer Applications

Practical: Yes

Course Code: 45

Course name: History, Economics, Sociology, Hindi

Practical: No

Course Code: 46

Course name: History, Economics, Sociology, Arabic

Practical: No

English Summary : Plus One Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com