ADVERTISEMENT

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) 2020ലെ ബിടെക്, ബിവോക്, ഇന്റഗ്രേറ്റഡ് എംഎസ്‌സി (സയൻസ്, ഫോട്ടോണിക്സ് ) ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചതോടെ ഈ അവസരം ഉപയോഗപ്പെടുത്താൻ വീണ്ടും അപേക്ഷ നൽകാൻ അനുവദിക്കണമെന്ന് വിദ്യാർഥികൾ. 

 

പ്രവേശന പരീക്ഷയുടെ വിജ്ഞാപന സമയത്ത് കുസാറ്റ് പൊതുപ്രവേശന പരീക്ഷയുടെയും നാഷനൽ ഡിഫൻസ് അക്കാദമിയുടെയും പരീക്ഷാ തീയതികൾ ഒരേ ദിവസം ആയതിനാൽ കുസാറ്റ് പരീക്ഷക്ക് അപേക്ഷിക്കാൻ അവസരം കിട്ടാതെ പോയ വിദ്യാർഥികളും രക്ഷിതാക്കളുമാണ് ഈ ആവശ്യം ഉന്നയിച്ച് സർവകലാശാലയെ സമീപിച്ചിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് നിരവധി കത്തുകൾ സർവകലാശാലക്ക് ലഭിക്കുന്നത്. അപേക്ഷിക്കാൻ ഒരു ദിവസമെങ്കിലും അനുവദിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. 

 

മുൻ വിജ്ഞാപനം അനുസരിച്ച് കുസാറ്റ് ബിടെക്കിനു 24,203 ഉം ഇന്റഗ്രേറ്റഡ് എംഎസ്‌സിക്ക് 12,266 ഉം എൽഎൽബിക്ക് 3,815 പേരും പിജിക്ക് 10,242 പേരും എംബിഎക്ക് 1,244 പേരും എംടെക്കിന് 507 പേരും അപേക്ഷകരായുണ്ട്. എഐസിടിഇ അംഗീകാരമുള്ള സ്ഥാപനങ്ങളിലേയ്ക്ക് ഈ വർഷത്തെ എംസിഎ പ്രവേശനത്തിന് തിരഞ്ഞെടുപ്പ് രീതി മാറ്റിയതോടെ ഇത്തരത്തിൽ അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു. സമാനമായി കുസാറ്റിലും അപേക്ഷിക്കാൻ അവസരം ഒരുക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. 

English Summary: CUSAT Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com