ADVERTISEMENT

പ്രശസ്തരായ ഒരുപാട് അധ്യാപകരുടെ ക്ലാസുകളിൽ  ഞാനിരുന്നിട്ടുണ്ട്. സാനു മാഷ്, ലീലാവതി ടീച്ചർ, നരേന്ദ്ര പ്രസാദ്, രാമചന്ദ്രൻ സാർ, സൗമ്യവതി ടീച്ചർ, വിജയൻ മാഷ് തുടങ്ങിയ പ്രശ്സതരുടെ നിര. ഇവരിൽ നിന്നു വ്യത്യസ്തമായ  രീതിയിൽ എന്നെ ഒരു വിഷയത്തിലേക്കു ആകർഷിച്ചത് മാല്യങ്കര എസ്‍എൻഎം കോളജിലെ വാസന്തി ടീച്ചറാണ്. 

 

ഞാൻ പ്രീഡിഗിക്ക് ചേരാൻ കോളജിലെത്തുമ്പോൾ ഏതു വിഷയമാണു  പഠിക്കേണ്ടതെന്നു ശരിക്ക് അറിയില്ലായിരുന്നു. ടീച്ചർ രസതന്ത്രം പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ ഞാനതിലേക്ക് ആകർഷിക്കപ്പെടുകയായിരുന്നു. അധ്യാപകന്റെ സ്നേഹവും കരുതലും എങ്ങനെ കുട്ടിയെ സ്വാധീനിക്കുമെന്നത് ഞാൻ ടീച്ചറിലൂടെയാണു മനസ്സിലാക്കിയത്. പിന്നീട് കെമസ്ട്രി പ്രധാന വിഷയമാണെടുത്തു പഠനം തുടരുകയും കെമസ്ട്രി അധ്യാപകനായി  മാറുകയും ചെയ്തതു വാസന്തി ടീച്ചറിന്റെ പ്രചോദനത്തിലൂടെയായിരുന്നു. അധ്യാപകന്റെ  പ്രധാന ദൗത്യം ടീച്ചിങ് അല്ല, മെന്ററിങ് ആണെന്നു ഞാൻ തിരിച്ചറിഞ്ഞു. കുട്ടികളെ സദാ പ്രചോദിപ്പിക്കുന്നവരാണു മഹാൻമാരായ അധ്യാപകർ.

English Summary: Teacher's day Memoir By NM Pearson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com