ADVERTISEMENT

വിദ്യാഭ്യാസ വകുപ്പിന്റെ  ഫസ്റ്റ്ബെൽ ഡിജിറ്റൽ അധ്യയനത്തിലെ പോരായ്മകൾ പരിഹരിക്കാനും കൂടുതൽ ഫലപ്രദമാക്കാനുമുള്ള പഠനറിപ്പോർട്ട് ഈയാഴ്ച സർക്കാരിനു സമർപ്പിക്കും. എസ്‌സിഇആർടി ഡയറക്ടർ ഡോ.ജെ.പ്രസാദിന്റെ നേതൃത്വത്തിലുള്ള  വിദഗ്ധസമിതിയാണു റിപ്പോർട്ട് തയാറാക്കുന്നത്. 

 

കഴിഞ്ഞ മാസം ചേർന്ന കരിക്കുലം കമ്മിറ്റിയാണു വിദഗ്ധസമിതിയെ നിയോഗിച്ചത്. ഡിജിറ്റൽ അധ്യയനത്തിന്റെ പരിമിതികളെയും പോരായ്മകളെയും കുറിച്ചു വിദ്യാഭ്യാസ വകുപ്പിനു ലഭിക്കുന്ന പരാതികൾ സമിതി പരിശോധിക്കുന്നുണ്ട്. ഇവ പരിഹരിക്കാനുള്ള നിർദേശങ്ങൾക്കായി പല മേഖലകളിലെ വിദഗ്ധരുടെ സേവനവും തേടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുവിദ്യാലയങ്ങളുടെ പരീക്ഷണങ്ങളിൽ നിന്നുള്ള അനുഭവങ്ങളും ചർച്ച ചെയ്യുന്നുണ്ട്. 

ജൂൺ ഒന്നിനു തുടങ്ങിയ ഡിജിറ്റൽ അധ്യയനം 100 ദിവസം പിന്നിട്ടു. 

English Summary: First Bell Online Class

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com