ADVERTISEMENT

കെമിസ്ട്രിയും മെക്കാനിക്കൽ എൻജിനീയറിങ്ങും കൈകോർക്കുന്നതാണു കെമിക്കൽ എൻജിനീയറിങ് എന്നു ലളിതമായി പറയാറുണ്ട്. കെമിക്കൽ ലബോറട്ടറികളിൽ ഗവേഷണം വഴി കണ്ടെത്തുന്ന വസ്തുക്കൾ ഉപയോഗപ്രദമായ ഉൽപന്നങ്ങളായി പരിവർത്തനം ചെയ്ത്, ജനോപകാരപ്രദമാക്കി മാറ്റുന്നതു കെമിക്കൽ എൻജിനീയർമാരാണ്. കേവലശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടിയിണക്കുന്നു. പ്രയുക്ത രസതന്ത്രമെന്നും പറയാം.

വൈവിധ്യം, അവസരം 

പെട്രോളിയം, രാസവളം, പെയിന്റ്, വാർണിഷ്, കൃത്രിമ നാര്/തുണിത്തരം, ആസിഡ്, സോപ്പ്, പ്ലാസ്റ്റിക്കുകൾ, കടലാസ്, കൃത്രിമ റബർ, പാകപ്പെടുത്തിയ ഭക്ഷ്യവസ്തുക്കൾ, ഔഷധങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട ശാഖ. ഇവയുടെയെല്ലാം ഉൽപാദനത്തിനാവശ്യമായ പ്ലാന്റ് ഡിസൈൻ/നിർമാണം/ഓപ്പറേഷൻ/യന്ത്രസാമഗ്രികൾ/പരിപാലനം മുതലായവ കൈകാര്യം ചെയ്യുന്നു. വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രാവീണ്യമാർജിക്കേണ്ട പഠനശാഖയാണിത്. 

രാസവസ്തുക്കൾ, രാസവളം, പെട്രോളിയം റിഫൈനിങ്, ഫാർമസ്യൂട്ടിക്കൽസ്, ‍ഡെയറി, പേപ്പർ, ലോഹങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലും മലിനീകരണനിയന്ത്രണത്തിലും ബിടെക്കുകാർക്കു ജോലി ചെയ്യാം. തീരെക്കുറച്ചു സ്ഥാപനങ്ങളിലേ ഈ ശാഖയിലെ പഠനസൗകര്യമുള്ളൂ എന്നത് ഉദ്യോഗസമ്പാദനത്തിനു സഹായകരമാണ്. 

മുഖ്യവിഷയങ്ങൾ: Advanced Separation Processes, Basic Mechanical/Electrical/Electronics/Computer/Petroleum/Polymer/Biochemical Engineering, Chemical Process Industries, Chemical Reaction Engineering, Chemistry, Data Analysis & Interpretation, Engineering Mechanics, Environmental Pollution & Control, Fluid Mechanics, Heat & Mass Transfer, Industrial Economics, Industrial Management, Material Science, Metal processing, Non-conventional energy sources, Numerical methods for Chemical Engineers, Optimization Techniques, Process Calculations, Process Control, Process Modelling & Simulation, Safety in Chemical process Industries, Thermodynamics, Transport Phenomena, Transport Processes & Unit Operation. 

ബിടെക്കിനു ശേഷം 

∙കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല: എംടെക് (പോളിമർ ടെക്നോളജി/മറൈൻ ബയോടെക്നോളജി/ഇൻഡസ്ട്രിയൽ സേഫ്റ്റി)

∙National Institute of Pharmaceutical Education and Research, Ahmedabad: M Tech Pharmaceutical Technology. 

∙ഇനിപ്പറയുന്ന വിഷയങ്ങളിലെ കെമിക്കൽ എൻജിനീയറിങ്ങ് മാസ്റ്റർ, അഥവാ അവ സ്പെഷലൈസേഷനായുള്ള കെമിക്കൽ എൻജിനീയറിങ്ങ് മാസ്റ്റർ പ്രോഗ്രാമുകൾ ഇന്ത്യയിലും വിദേശത്തും: Petroleum Science and Technology/Process Design Engineering/Pipeline Engineering/Food Engineering and Technology/Polymer Engineering and Technology/Pharmaceutical Technology/Fibres and Textile Processing Technology/Oleochemicals and Surfactants Technology/Surface Coating Technology.  

English Summary: Career Scope Of Chemical Engineering

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com