ADVERTISEMENT

കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് സംസ്ഥാന വിദ്യാഭ്യാസവകുപ്പ് വഴി നടപ്പിലാക്കുന്ന 3 വ്യത്യസ്ത സ്കോളർഷിപ്പുകൾക്ക് www.scholarships.gov.in എന്ന സൈറ്റിലൂടെ ഒക്ടോബർ 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

 

1) ന്യൂനപക്ഷ പ്രീ മട്രിക് സ്കോളർഷിപ്: ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക്. വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം. മുൻവർഷത്തെ വാർഷിക പരീക്ഷയ്ക്ക് 50 % മാർക്ക് വേണം. ഒരു കുടുംബത്തിൽ പരമാവധി 2 കുട്ടികൾക്കാണു സ്കോളർഷിപ്പിന് അർഹത.

 

2) ഭിന്നശേഷി പ്രീ മട്രിക് സ്കോളർഷിപ്: 9, 10 ക്ലാസുകളിലെ കുട്ടികൾക്ക്. വാർഷികവരുമാനം രണ്ടര ലക്ഷം രൂപ കവിയരുത്. ഒരു ക്ലാസിൽ ഒരു തവണ മാത്രം.

 

3) നാഷനൽ മീൻസ്–കം– മെറിറ്റ് സ്കോളർഷിപ്: സർക്കാർ, എയ്ഡഡ്, തദ്ദേശ സ്വയംഭരണ സ്കൂളുകളിലെ കുട്ടികൾക്ക്. 9, 10, 11 ക്ലാസുകളിൽ 55 / 60 / 55 % മാർക്ക് വേണം. (പട്ടികവിഭാഗത്തിന് 5% ഇളവ്). വാർഷികവരുമാനം ഒന്നര ലക്ഷം രൂപ കവിയരുത്. എൻഎംഎംഎസ് പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം (http://mhrd.gov.in/nmms).

 

ഒരു കുട്ടിക്ക് ഇവയിൽ ഒരു സ്കോളർഷിപ് മാത്രം. വിശദ മാർഗനിർദേശങ്ങൾക്ക് https://education.kerala.gov.in. ഫോൺ: 83308 18477, 94963 04015

English Summary: Scholarship For Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com