ADVERTISEMENT

വിദേശ സർവകലാശാലകളിൽ ഉപരിപഠനം ആഗ്രഹിക്കാത്തവർ ആരാണുള്ളത്. എന്നാൽ ഒട്ടേറെ കടമ്പകൾ കടന്നാൽ മാത്രമേ വിദേശപഠനം എന്ന സ്വപ്നം എത്തിപ്പിടിക്കാൻ കഴിയൂ.  നൂറായിരം ചോദ്യങ്ങൾ, സംശയങ്ങൾ, ആശങ്കകൾ.  ആരെയാണ് ഇത്തരം കാര്യങ്ങൾക്കായി സമീപിക്കുക? അവരുടെ വിശ്വാസ്യത എത്രയാണ് ? ഉചിതമായ കോഴ്‌സ് എവിടെയാണ് ലഭിക്കുക? നമ്മുടെ സാമ്പത്തിക ചുറ്റുപാടിന് ഉൾക്കൊള്ളാൻ കഴിയുമോ ? വിസയും ടിക്കറ്റും ഹോസ്റ്റലും തുടങ്ങി അവിടെ ചെന്നാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ തുടങ്ങി ഒട്ടേറെ സംശയങ്ങളും ആകുലതകളുമാണ് വിദ്യാർഥികളിൽ കടന്നുകൂടുക. പൊല്ലാപ്പിന് പോകേണ്ടെന്ന് കരുതി വിദേശത്ത് പഠനം എന്ന മോഹം ഉപേക്ഷിക്കുന്നവരും ഒട്ടേറെ.

എന്നാൽ ഇന്ത്യയിലും വിദേശത്തും സാന്നിധ്യമുള്ള, പതിറ്റാണ്ടിലേറെയായി വിദേശ ഉപരിപഠന മേഖലയിൽ  റിക്രൂട്ടിങ് നടത്തി പരിചയസമ്പന്നരായ ഒരു മികച്ച എക്സ്പെർട്ടിനെ ലഭിച്ചാലോ ? സംശയങ്ങളും ആശങ്കകളും ഒഴിവാക്കിത്തരുമെന്ന് മാത്രമല്ല വിദേശപഠനം എന്ന ആകാശത്തോളം വലിപ്പമുള്ള സ്വപ്നം കയ്യെത്തിപ്പിടിക്കാൻ കഴിയുകയും ചെയ്യും. നിങ്ങൾ സമീപിക്കുന്ന ഈ രംഗത്ത് പ്രവർത്തന മികവും വിശ്വാസ്യതയും തെളിയിച്ചവരെ മാത്രം തെരഞ്ഞെടുക്കണമെന്ന് മാത്രം. ഇവിടെയാണ് അനിക്സ് എജ്യൂക്കേഷൻ നിങ്ങൾക്ക് മുന്നിലേക്ക് മികച്ച വഴികാട്ടിയാകുന്നത്.

anix-education2

 

കഴിഞ്ഞ പതിന്നാല് വർഷമായി വിദേശത്ത് ഉപരിപഠനം സാധ്യമാക്കുകയാണ് അനിക്സ് എജ്യുക്കേഷൻ. വിദ്യാർഥികളുടെ അഭിരുചിയും താൽപര്യവും കണക്കിലെടുത്ത് ഏതാവശ്യത്തിനും അവർക്കൊപ്പം നിന്ന്  പഠനം സാധ്യമാക്കിയാണ്  അനിക്സ് എജ്യൂക്കേഷൻ ഈ രംഗത്ത് വിശ്വാസ്യത തെളിയിച്ചത്. ആയിരത്തിലേറെ വിദ്യാർഥികൾക്കാണ് അനിക്സ്  എജ്യൂക്കേഷൻ  വിദേശ പഠനം എന്ന സ്വപ്നനേട്ടം സാധ്യമാക്കിയത്. വിദ്യാർഥികളെ ഉപരിപഠനത്തിന് അയക്കുക മാത്രമല്ല അനിക്സ് ചെയ്യുക. പഠന കാലത്ത് വിദ്യാർഥികൾക്ക് അവിടെ വേണ്ട സഹായങ്ങൾ, പരീക്ഷയ്ക്ക് വേണ്ടിയുള്ള പരിശീലനങ്ങൾ എന്നീ കാര്യങ്ങളിലെല്ലാം  അനിക്‌സ് ഒപ്പമുണ്ടാകും. ആഗോളവിദ്യാഭ്യാസം ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് സാധ്യമാക്കുക എന്നതാണ് അനിക്സ് എഡ്യൂക്കേഷന്റെ പ്രഖ്യാപിത ലക്‌ഷ്യം.

 

anix-education1

മെഡിസിൻ, എൻജിനീറിങ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, മാരിടൈം, ആർട്സ് & സയൻസ് , പി.ജി.ഡി.എം , എൽ.എൽ.ബി തുടങ്ങി വിവിധ കോഴ്‌സുകളിലേക്ക് , അറുപതോളം വിദേശ രാജ്യങ്ങളിലെ മികച്ച യൂണിവേഴ്സിറ്റികളിലേക്കു  വിദ്യാഭ്യാസ സൗകര്യം ഒരുക്കാൻ അനിക്സ് എജ്യുക്കേഷന്  കഴിഞ്ഞിട്ടുണ്ട്. ഇത് തന്നെയാണ് അനിക്സ് എജ്യൂക്കേഷനെ വേറിട്ട് നിർത്തുന്നതും. ഇരുപതിലേറെ രാജ്യങ്ങളിലായി മുന്നോറോളം സർവ്വകലാശാലകളിലാണ് അനിക്സ് എജ്യൂക്കേഷൻ പഠന സൗകര്യം ഒരുക്കുന്നത്.

 

anix-education3

ഓരോ വിദ്യാർഥിയുടെയും കഴിവ് മനസ്സിലാക്കി അവരുടെ വിദ്യാഭ്യാസ നിലവാരം, പാഠ്യേതര മികവ്, അവരുടെ വ്യക്തിത്വ രൂപീകരണത്തിൽ വരുത്തേണ്ട പ്രധാന മാറ്റങ്ങൾ, അവർക്ക് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ ചുറ്റുപാട്  അങ്ങനെ എല്ലാ ഘടകങ്ങളും വിശദമായി വിശകലനം  ചെയ്ത ശേഷം  മാത്രമാണ് അനിക്സ് എജ്യുക്കേഷൻ അഡ്മിഷൻ ക്രമീകരിക്കുന്നത്. ഇതിനായി കരിയർ ഗൈഡൻസ് എക്സ്പെർട്ട്‌  ആയ  അനിക്സ് എജ്യൂക്കേഷൻ മാനേജിങ് ഡയറക്ടർ അലക്സ് തോമസ്, ഡയറക്ടർ ആനി ജോസഫ് എന്നിവർ വിദ്യാർഥികളും  രക്ഷിതാക്കളുമായി സംവദിക്കുകയും ഏറ്റവും അനുയോജ്യമായവ തിരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഓരോ വിദ്യാർഥിക്കും തീർത്തും അനുയോജ്യമായ  കോഴ്‌സുകളും സർവകലാശാലകളും കണ്ടെത്താനുള്ള  സൗകര്യം അനിക്സ് ലഭ്യമാക്കുന്നു.

 

ഡയറക്ടർ ആനി ജോസഫിന്റെ നേതൃത്വത്തിൽ സർവകലാശാല തിരഞ്ഞെടുക്കൽ, അഡ്മിഷൻ ഡോക്യൂമെന്റേഷൻ, എയർ ടിക്കറ്റ് ബുക്കിങ്, ഡിപ്പാർച്ചർ - അറൈവൽ ഉത്തരവാദിത്തങ്ങൾ, ഓരോ എയർപോർട്ടിൽ നിന്നും പിക് അപ് ആൻഡ്  ഡ്രോപ്, ഇമിഗ്രേഷൻ ക്ലിയറൻസ്, ഹോസ്റ്റൽ സൗകര്യം, ആദ്യ രണ്ടു ദിവസം സൗജന്യ ഭക്ഷണം, താമസം, ഐ ഡി കാർഡ്, ഹോസ്റ്റൽ കാർഡ്, ബാങ്ക് അക്കൗണ്ട് ഓപ്പണിങ്, പെൺകുട്ടികൾക്ക് പ്രത്യേകം റൂം സൗകര്യമൊരുക്കൽ, സിം കാർഡ്, ട്രാൻസലേറ്റർ സർവീസ് തുടങ്ങി   പഠനസാമഗ്രികൾ ലഭ്യമാക്കുന്നതും  പഠനം തുടരുന്നതും,  എന്തിന്  അവിടെ തന്നെ താമസിച്ചു ജോലി കണ്ടെത്തുന്നതു  വരെ എല്ലാ ആവശ്യങ്ങൾക്കും ഒരു മികച്ച സുഹൃത്ത് തന്നെയാണ് അനിക്സ്.

 

അനിക്സിലൂടെ പഠനം പൂർത്തിയാക്കിയവരും വിദേശത്തും  നാട്ടിലുമായി ജോലി നേടിയവരും തന്നെയാണ് അനിക്സ് എഡ്യൂക്കേഷന്റെ ബ്രാൻഡ് അംബാസഡർമാർ.  ''വിദേശപഠനം  സ്വപ്നം മാത്രമായിരുന്നു അനിക്സിന്റെ  പടി  ചവിട്ടും വരെ ഞങ്ങൾക്ക് , പഠനത്തിലും ജോലി കണ്ടെത്താനും ഇന്ന് ഞങ്ങളുടെ  മുന്നോട്ടുള്ള യാത്രയിലും ഒരു ജീനിയസ് സുഹൃത്തായി ഞങ്ങൾക്കൊപ്പം അനിക്സ് എജ്യൂക്കേഷൻ ഉണ്ട് .''പഠിച്ചിറങ്ങി  എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ അനസ്തീസിയ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടറിന്റെ വാക്കുകളാണിത്. ഇത് ഒരാളുടെ മാത്രം അനുഭവമല്ല.

 

ലോകത്തിലെ തന്നെ ഏറ്റവും മികച്ച സർവകലാശാലയായ ബോഗോമേലേറ്റ്സ്  നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി, ലിവിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിരവധി മലയാളി വിദ്യാർഥികളാണ് അനിക്സിലൂടെ മെഡിസിൻ പഠനം പൂർത്തിയാക്കിയത്. ഉക്രയിനിൽ വെറ്ററിനറി പഠനത്തിനായും എഞ്ചിനീയറിങ്ങിനായി ലോകത്തെ ഏറ്റവും വലിയ കാർഗോ ഫ്‌ളൈറ്റ് നിർമാതാക്കളായ അൻ്റനോവ് കമ്പനിയുടെ ക്വീവ് നാഷണൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റിയിൽ ഏറോനോട്ടിക്കൽ എഞ്ചിനീയറിങ് പഠനത്തിനും അനിക്സ് എഡ്യൂക്കേഷനിലൂടെ നിരവധി വിദ്യാർഥികൾ എത്തുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ: 7025133999 , 9544133999

English Summary: Anix Education: Study Abroad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com