ADVERTISEMENT

കേന്ദ്രസർക്കാർ സ്ഥാപനമായ ദേശീയ പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ കീഴിൽ ഐഎച്ച്ആർഡിയുടെ വിവിധ അനുബന്ധ സ്ഥാപനങ്ങളിൽ ഒക്ടോബറിൽ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ച്. തികച്ചും സൗജന്യമാണ് പഠനം.

∙ യോഗ്യതയും അപേക്ഷയും 

മൂന്നു ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള ഒബിസി വിഭാഗക്കാർ, അല്ലെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ അല്ലെങ്കിൽ ഡീ നോട്ടിഫൈഡ് സെമി നൊമാ‍ഡിക് ആൻഡ് നൊമാഡിക് ട്രൈബ്സ് (ഡിഎംടി) വിഭാഗത്തിലുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. ഒക്ടോബർ ഒൻപതിനു മുൻപായി തൊട്ടടുത്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അപേക്ഷ നൽകാം.

∙കോഴ്സുകൾ 

എറണാകുളം ജില്ലയിൽ കലൂർ മോഡൽ ഫിനിഷിങ് സ്കൂളിൽ സോളർ പാനൽ ഇന്‍സ്റ്റലേഷൻ ടെക്നീഷ്യൻ എന്ന കോഴ്സുണ്ട്. 30 സീറ്റാണ്. മൂന്നു മാസം അല്ലെങ്കിൽ 400 മണിക്കൂറാണ് കോഴ്സ് കാലാവധി. എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.ഫോൺ–0484 2985252

കോഴിക്കോട് ജില്ലയിൽ കോളജ് ഓഫ് അപ്ലൈഡ് സയൻസസിൽ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് എന്ന കോഴ്സുണ്ട്.30 സീറ്റുകൾ. കാലവധി മൂന്നുമാസം അല്ലെങ്കിൽ 350 മണിക്കൂർ. ബിരുദധാരികൾക്ക് അപേക്ഷിക്കാം.ഫോൺ –9446255872, 9447638022.

മലപ്പുറം ജില്ലയിൽ തവനൂർ ഐഎച്ച്ആർഡി എക്സ്റ്റൻഷൻ സെന്ററിൽ ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്ന കോഴ്സുണ്ട്. 30 സീറ്റ്. കാലാവധി മൂന്നു മാസം അല്ലെങ്കിൽ 400 മണിക്കൂർ. യോഗ്യത എസ്എസ്എൽസി വിജയം. ഫോൺ 0494 2688699,9746865638

തൃശൂർ ജില്ലയിൽ വരടിയം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളില്‍ ഇലക്ട്രീഷൻ ഡൊമസ്റ്റിക് സൊലൂഷൻസ് എന്ന കോഴ്സുണ്ട്. 30 സീറ്റുകൾ.യോഗ്യത എസ്എസ്എൽസി വിജയം.മൂന്നു മാസം അല്ലെങ്കിൽ 350 മണിക്കൂറാണു കോഴ്സ് ദൈർഘ്യം.ഫോൺ 0487–2214773,9497072620.

English Summary: Free job oriented courses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com