ADVERTISEMENT
സാമൂഹിക ,സാംസ്‌കാരിക പ്രവർത്തനങ്ങൾക്കു ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന രാജനീതി കീ പാഠശാല എ.പി.ജെ. അബ്ദുൽ കലാം സ്മാരക പുരസ്കാരം മലയാളിയായ ശ്രീനാഥ് ഗോപിനാഫിന്.   കോവിഡ് ലോക്ഡൗൺ സമയത്ത് ഓൺലൈൻ കലോത്സവം എന്ന ആശയം കൊണ്ടുവന്നു രാജ്യത്തു ശ്രദ്ധേയനായ വ്യക്തിയാണ് ശ്രീനാഥ്. പാവപ്പെട്ടവരെ സഹായിക്കാൻ കൈത്താങ്ങ്, തിര പോലുള്ള പദ്ധതികളും ശ്രീനാഥിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇന്ത്യയിലെ പ്രഫഷനൽ വിദ്യാർഥി കൂട്ടായ്മയുടെ മുൻ അഖിലേന്ത്യാ കോ കൺവീനറായിരുന്നു. ഐടി അസോസിയേഷനായ പ്രതിധ്വനി കേരളയുടെ കോഴിക്കോട്, കൊച്ചി എക്സിക്യൂട്ടീവ് മെംബർ കൂടിയായ ശ്രീനാഥ് കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ്. 

English Summary:  Rajneeti Ki Pathshala A. P. J. Abdul Kalam Memorial Award
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com