ADVERTISEMENT

നമുക്കു ചിന്തിക്കാനാവാത്തവിധം ഉയർന്ന വിലയ്ക്കുള്ള ചില ഉൽപന്നങ്ങളുണ്ട്. അവ വാങ്ങി ‘പ്രതാപി’കളാകുന്ന കോടികോടീശ്വരന്മാരെ പ്രീതിപ്പെടുത്താൻ കഠിനമായ വിപണനതന്ത്രങ്ങൾ വേണ്ടിവരും. ചിലതെല്ലാം നിർമിക്കുന്നത് ഉപഭോക്താക്കളെ കണ്ട് കരാർ ഉറപ്പിച്ചിട്ടാകും. 

 

ചില അത്യാഡംബരവസ്തുക്കളുടെ വില (യുഎസ് ഡോളർ) കാണുക: 

∙സ്ത്രീകളുടെ വാനിറ്റി ബാഗ്: Birkin Bag ($8,630), Chanel Quilted Bag ($2,310) 

∙ഫൗണ്ടൻ പേന: Aurora diamante ($14,70,600), Mystery masterpiece Montblanc ($7,30,000) ∙വാച്ച്: Graff Diamonds Hallucination ($55 Million), Breguet Grande Complication Marie-Antoinette ($30 Million) ∙ടി–ഷർട്ട്: Superlative Luxury ($400,000), UNICEF Cargo Flight ($300,000) 

∙കാർ : Rolls Royce Sweptail ($13 Million). Mercedes Benz Maybach Exelero ($8.0 million).

‘ആഡംബര’ ജോലികൾ 

അത്യാഡംബര വസ്തുക്കളുടെ നിർമാണവും വിപണനവും കൈകാര്യം ചെയ്യാൻ വിശേഷപരിശീലനം നേടിയ വിദഗ്ധർ വേണം. പ്രോഡക്റ്റ് മാനേജർ, ബ്രാൻഡിങ് & മാർക്കറ്റിങ് കൺസൽറ്റന്റ്, മാർക്കറ്റിങ്/കമ്യൂണിക്കേഷൻ & പിആർ മാനേജർ തുടങ്ങിയ തലങ്ങളിലായിരിക്കും പ്രവർത്തിക്കേണ്ടത്. 

ആരോഗ്യദായകമായ ധാതുനീരുറവയുള്ള (സ്പാ) ഹോട്ടൽ, ഭക്ഷണം, മദ്യം, ഫാഷൻ, വിനോദയാത്ര, കൊട്ടാരം എന്നിങ്ങനെ വിവിധ മേഖലകളെ സ്പർശിക്കുന്നതാണ് ലക്ഷ്വറി മാനേജ്മെന്റ്. പരക്കെ കേട്ടറിവുള്ളതും തീരെ ചുരുക്കം പേർക്കു മാത്രം വാങ്ങാൻ കഴിയുന്നതുമാകണം, ഉൽപന്നം. ഏറ്റവും ഉയർന്ന വില ഏതാണ്ട് എല്ലാവർക്കും അപ്രാപ്യമെങ്കിലും, വിലയേറിയ വസ്തുക്കൾ വാങ്ങുന്ന ധാരാളം പേരുണ്ട്. അവരെയും ലക്ഷ്വറി മാനേജ്മെന്റ് മേഖല ലക്ഷ്യമിടുന്നു. ജോലി കണ്ടെത്താനാവുന്ന ചില ബ്രാൻഡുകൾ: Burberry, Louis Vuitton, Tod’s, Gucci, Hermes, Christian Louboutin, Missoni, Emilio Pucci, and Roberto Cavalli.   

ബുദ്ധി, ഊർജം, നയം 

ഉപഭോക്താവിനെ ഏതെങ്കിലുമൊരു വിശേഷ ബ്രാൻഡിലേക്ക് ആകർഷിച്ചെടുക്കുക എളുപ്പമാവില്ല. പുതുചിന്ത, സർഗാത്മകത, മനുഷ്യമനസ്സിന്റെ ചലനങ്ങളെക്കുറിച്ചു വ്യക്തമായ ബോധം, ഉൽപന്നം രൂപകൽപന ചെയ്യുന്നതിലെ വൈഭവം, സ്വന്തം ഉൽപന്നത്തിന്റെ സമസ്തഗുണവിശേഷങ്ങളും ആഴത്തിൽ ഗ്രഹിച്ച് അതിന്റെ അനന്യത ബോധ്യപ്പെടുത്താനുള്ള പാടവം, കൈയിൽ കിട്ടിയ ഉപഭോക്താവ് വിട്ടുപോകാതെ പിടിച്ചുനിർത്താനുള്ള നയം, ഭാവി ഉപഭോക്താക്കളാകാൻ സാധ്യതയുള്ളവരുടെ സ്വഭാവവിശകലനം, ഗവേഷണപ്രണയം,‌ തിരിച്ചടികളിൽ തളരാതെ വർധിച്ച ഊർജസ്വലതയോടെ പ്രവർത്തിക്കാനുള്ള മനശ്ശക്തി, വ്യത്യസ്ത മീഡിയയുടെ ബുദ്ധിപൂർവമായ പ്രയോഗം, സ്വന്തം ബ്രാൻഡിന്റെ മികവിലുള്ള വിശ്വാസം എന്നുതുടങ്ങി പല ഘടകങ്ങളും പ്രഫഷനൽ വിജയത്തിനു പിന്നിലുണ്ടാകും.

ചില പരിശീലന സ്ഥാപനങ്ങൾ

1. Istituto Marangoni, Milan, Italy: Master’s in Fashion & Luxury Brand Management.

2. SDA Bocconi School of Business Management, Milan, Italy: MBA Luxury Business Management.

3. EMLYON Business School, 23 Avenue Guy de Collongue, 69130 Ecully, France: MSc in Luxury Management & Marketing.

4. ESSEC Business School, France: 11 month MBA in International Luxury Brand Management.

5. Pearl Academy, Delhi/Mumbai: 3 year Luxury Brand Management Course for 10+2   

6. SP Jain School of Global Management, Mumbai (with Milano, Italy): 12 month Master in Global Luxury Goods and Services Management.

English Summary: Career Scope Of Luxury Job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com