ADVERTISEMENT

കോവിഡ് മഹാമാരി ലക്ഷക്കണക്കിന് പേരെയാണ് തൊഴില്‍രഹിതരാക്കിയത്. അത് ഏറ്റവുമധികം ബാധിച്ചത് ദിവസ വേതനക്കാരെയും തൊഴിലാളികളെയുമൊക്കെയാണ്. മുംബൈ യിലെ 14കാരന്‍ സുബന്‍ ഷെയ്ക്കിന്റെയും കുടുംബത്തിന്റെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 

 

സുബന് രണ്ടു വയസ്സുള്ളപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവ് മരിച്ചു. സ്‌കൂള്‍ ബസിലെ അറ്റന്‍ഡന്റ് ആയിരുന്ന അമ്മയുടെ വരുമാനത്തിലായിരുന്നു സുബനും സഹോദരിമാരും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. 

 

കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ സ്‌കൂളുകള്‍ അടച്ചതോടെ സുബന്റെ അമ്മയ്ക്ക് ജോലിയില്ലാതായി. ലോക്ഡൗണ്‍ തുടങ്ങി ഒരു മാസം പിന്നിട്ടത്തോടെ കുടുംബത്തിന്റെ കയ്യില്‍ ചില്ലി പൈസയില്ലാതായി. സുബന്റെ ചില്ലറ കുടുക്ക വരെ കാലിയായി. 

 

നിനച്ചിരിക്കാതെ  വന്നു പെട്ട ഈ സാമ്പത്തിക പ്രതിസന്ധിയില്‍ എല്ലാവരും പകച്ചു നില്‍ക്കേ കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലേന്തി ചായ വില്‍പനയ്ക്കിറങ്ങിയിരിക്കുകയാണ് സുബന്‍. ആദ്യം വീടിനടുത്തുള്ള കടക്കാരന് അല്ലറ ചില്ലറ സഹായങ്ങള്‍ ചെയ്ത് ദിവസം 100 രൂപ സമ്പാദിച്ചിരുന്നു. പിന്നീടാണ് ചായ വില്‍പനയിലേക്ക് ഇറങ്ങിയത്. 

 

മുംബൈയിലെ ഭെന്‍ഡി ബസാറിലുള്ള ഒരു കടയില്‍ വച്ചു ചായ ഉണ്ടാക്കും. ഇതൊരു ഫ്‌ളാസ്‌കിലാക്കി നാഗ്പട, ഭെന്‍ഡി ബസാര്‍ പോലുള്ള പ്രദേശങ്ങളില്‍ സൈക്കിളില്‍ നടന്നു വില്‍ക്കും. ഇതിലൂടെ ദിവസം കിട്ടുന്ന 300-400 രൂപ അമ്മയെ ഏല്‍പ്പിക്കും. സഹോദരിമാര്‍ ഓണ്‍ലൈനായി പഠിക്കുന്നുണ്ടെങ്കിലും സുബന്‍ ഇപ്പോള്‍ പഠിക്കുന്നില്ല. 

 

എന്നാല്‍ സ്‌കൂള്‍ പഠനം അവസാനിപ്പിച്ചിട്ടൊന്നും ഇല്ലെന്നും സ്‌കൂളുകള്‍ തുറന്നാല്‍ വീണ്ടും പഠിക്കാന്‍ പോകുമെന്നും സുബന്‍ പറയുന്നു. പഠിച്ച് ഒരു എയര്‍ ഫൈറ്റര്‍ പൈലറ്റ് ആകണമെന്നാണ് സുബന്റെ ആഗ്രഹം. 

 

ഹ്യുമന്‍സ് ഓഫ് ബോംബേ എന്ന സമൂഹമാധ്യമ പേജില്‍ സുബന്റെ ജീവിതകഥ പ്രസിദ്ധീകരിച്ചത് വൈറലായിരുന്നു. നിരവധി പേരാണ് സഹായ വാഗ്ദാനവുമായി എത്തിയത്. 

English Summary: 14-year-old boy sells tea to support his family during Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com