ADVERTISEMENT

ഒരു രാജ്യമെന്ന നിലയില്‍ നാം എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ തുടങ്ങിയ പ്രഫഷണലുകളെ വാര്‍ത്തെടുക്കാനായി വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.അതേ സമയം മറ്റ് പബ്ലിക് സര്‍വീസ് പ്രഫഷണലുകളെ തയ്യാറെടുപ്പിക്കാനുള്ള സംവിധാനങ്ങള്‍ നാം വേണ്ടത്ര ശക്തിപ്പെടുത്തിയിട്ടില്ല.

 

23 ഐഐടികളും, 32 എന്‍ഐടികളും 25 ഐഐഐടികളും 28 ഗവണ്‍മെന്റ് ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും 541 മെഡിക്കല്‍ കോളജുകളും(280 ഗവണ്‍മെന്റ മേഖലയിലും 261 സ്വകാര്യ മേഖലയിലും) 22 ദേശീയ ലോ സ്‌കൂളുകളും പ്രഫഷണല്‍ മേഖലയിലെ കനത്ത നിക്ഷേപത്തിന്റെ തെളിവാണ്.

 

ഇതേ മട്ടില്‍ ഇനി നാം നാച്ചുറല്‍ സയന്‍സസ്, സോഷ്യല്‍ സയന്‍സസ്, ഹ്യുമാനിറ്റീസ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം, വികസനം, സുസ്ഥിരത തുടങ്ങിയ മേഖലകളില്‍ 21-ാം നൂറ്റാണ്ടിന്റെ അടുത്ത പാതിയില്‍ ഉയര്‍ന്ന് വരാന്‍ പോകുന്ന കരിയറുകള്‍ക്കായി നമ്മുടെ യുവാക്കളെ നാം തയ്യാറെടുപ്പിക്കണം. പബ്ലിക് സര്‍വീസിലെ ഇത്തരം അര്‍ത്ഥ പൂര്‍ണ്ണായ കരിയറുകള്‍ക്കായി നവ ഇന്ത്യയെ സജ്ജമാക്കുകയെന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ബംഗലൂരുവിലെ അസിം പ്രേംജി സര്‍വകലാശാല.

 

സാമൂഹിക മാറ്റത്തിനു വേണ്ടിയുള്ള വിദ്യാഭ്യാസം എന്ന ദര്‍ശനത്തിലാണ് അസിം പ്രേംജി സര്‍വകലാശാല വിശ്വസിക്കുന്നത്. 

 

രണ്ട് സ്ട്രീമുകളില്‍പെട്ട വൈവിധ്യമാര്‍ന്ന തരം അണ്ടര്‍ ഗ്രാജുവേറ്റ് പ്രോഗ്രാമുകളാണ് അസിം പ്രേംജി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

Azim-Premji-University-2

 

സ്ട്രീം 1: നാലു വര്‍ഷ ബിഎസ്‌സി, ബി എഡ്

രാജ്യത്തിന്റെ ഭാവി നമ്മുടെ കുട്ടികളുടെ കയ്യിലാണെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ആവശ്യമായ അറിവും, സ്വതന്ത്രമായ ചിന്താ ശേഷിയും തങ്ങളുടെ മുന്നിലെ സങ്കീര്‍ണ്ണമായ പ്രഫഷണലും, വ്യക്തിപരവും സാമൂഹികവുമായ വെല്ലുവിളികളെ നേരിടുന്നതിനുള്ള ശേഷികളും നമ്മുടെ കുട്ടികള്‍ ആര്‍ജ്ജിക്കേണ്ടതുണ്ട്. ഇന്ന് ഇന്ത്യയില്‍ സ്‌കൂളില്‍ പോകുന്ന 300 ദശലക്ഷത്തോളം കുട്ടികളുണ്ട്. ക്ലാസ്‌റൂം അധ്യാപനമാണ് വിദ്യാഭ്യാസത്തിന്റെ കാതല്‍. ആത്മസമര്‍പ്പണം ചെയ്ത മിടുക്കരായ യുവാക്കള്‍ അധ്യാപക പ്രഫഷണിലേക്ക് വരേണ്ടത് ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ ആവശ്യമാണ്. സ്‌കൂള്‍ പാഠ്യവിഷയങ്ങളിലും വിദ്യാഭ്യാസ പ്രമാണങ്ങളിലും വ്യവഹാരങ്ങളിലും ആഴത്തിലുള്ള അവബോധമുള്ള അധ്യാപകരെ നമുക്ക് ആവശ്യമുണ്ട്. ഈ ലക്ഷ്യത്തോടെയാണ് അസിം പ്രേംജി സര്‍വകലാശാല നാലു വര്‍ഷ ബിഎസ് സി ബിഎഡ് ഇരട്ട ഡിഗ്രി പ്രോഗ്രാം അവതരിപ്പിക്കുന്നത്.

 

ബാച്ചിലര്‍ ഓഫ് സയന്‍സസ്(ബിഎസ്‌സി)

ഈ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്‌സ്, ബയോളജി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലൊന്ന് മേജര്‍ വിഷയമായി തിരഞ്ഞെടുത്ത് അതില്‍ ആഴത്തിലുള്ള അവഗാഹം നേടാന്‍ സാധിക്കും. പഠിപ്പിക്കുന്ന വിഷയം മനുഷ്യ വിജ്ഞാനത്തിന്റെ വിശാല കാഴ്ചപ്പാടില്‍ പ്രതിഷ്ഠിക്കാന്‍ അധ്യാപകരെ തയ്യാറെടുപ്പിക്കുകയാണ് ഈ പ്രോഗ്രാമുകളുടെ ലക്ഷ്യം. ഇതിലൂടെ ആ വിഷയം മനുഷ്യ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം വ്യക്തമാക്കാന്‍ കഴിയും. ഇന്ത്യയെ മനസ്സിലാക്കുന്നതിനുളള നിര്‍ബന്ധിത കോഴ്‌സുകളും ക്രിയാത്മക ചിന്തയും വിശകലന ശേഷിയും വളര്‍ത്തുന്ന തരം ഫൗണ്ടേഷണല്‍ കോഴ്‌സുകളും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കേണ്ടതുണ്ട്.

 

ബാച്ചിലര്‍ ഓഫ് എജ്യുക്കേഷന്‍(ബിഎഡ്)

കാഴ്ചപ്പാട്

എന്ത് കൊണ്ട് വിദ്യാഭ്യാസം? എന്താണ് വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം? ഒരു ജോലി കണ്ടെത്താനുള്ള വൈദഗ്ധ്യം ഉണ്ടാക്കുക മാത്രമാണോ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം?  കുട്ടികളുടെ സാമൂഹിക പശ്ചാത്തലം ക്ലാസ്മുറിയിലെ അവരുടെ പഠനത്തെ എങ്ങനെ സ്വാധീനിക്കുന്നു? എങ്ങനെയാണ് കുട്ടികള്‍ സങ്കീര്‍ണ്ണായ കണ്‍സെപ്റ്റുകള്‍ പഠിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം വിദ്യാഭ്യാസ പ്രമാണങ്ങളിലുള്ള ആഴത്തിലുള്ള പരിജ്ഞാനത്തിലൂടെ കണ്ടെത്താന്‍ കഴിയും. ഊര്‍ജ്ജസ്വലരായ അധ്യാപകര്‍ക്ക് വിദ്യാഭ്യാസത്തെ കുറിച്ച് അഗാധമായ കാഴ്ചപ്പാടുകള്‍ നല്‍കുന്നതാണ് ഈ കോഴ്‌സിലെ ബിഎഡ് ഘടകം.

 

പെഡഗോഗി

അധ്യാപക പ്രഫഷണിലേക്ക് വരുന്ന ഒരു യുവ ബിരുദധാരിക്ക് അധ്യാപന സ്ട്രാറ്റെജികളെ കുറിച്ചും അസസ്‌മെന്റ് സ്ട്രാറ്റജികളെ കുറിച്ചും ഉറച്ച ബോധ്യമുണ്ടാക്കാനും കോഴ്‌സ് സഹായിക്കുന്നു. വര്‍ഷാവസാനം നടക്കുന്ന പരീക്ഷകളിലൂടെ മാത്രം നടക്കേണ്ട ഒന്നല്ല മൂല്യനിര്‍ണ്ണയമെന്നും പഠനത്തെ വിലയിരുത്താന്‍ വിവിധതരം അസസ്‌മെന്റ് മോഡുകള്‍ ആവശ്യമാണെന്നും കോഴ്‌സ് തെളിയിക്കുന്നു.

 

ഫീല്‍ഡ് പ്രാക്ടീസ്

ഫീല്‍ഡ് പ്രാക്ടീസിന് ശക്തമായ ഊന്നല്‍ നല്‍കുന്ന പ്രോഗ്രാമാണ് ഇത്. ശ്രദ്ധാപൂര്‍വം രൂപകല്‍പന ചെയ്ത പ്രാക്ടിക്കലുകള്‍, ഫീല്‍ഡ് ഇന്റേണ്‍ഷിപ്പുകള്‍, ഒരു സെമസ്റ്റര്‍ നീളുന്ന ഫീല്‍ഡ് അപ്രന്റീസ്ഷിപ്പ് എന്നിവയെല്ലാം ഇതിന് തെളിവാണ്. താഴേതട്ടിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ രണ്ട് ദശാബ്ദക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന അസിം പ്രേംജി ഫൗണ്ടേഷന്റെയും അവയുടെ ഫീല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെയും ഭാഗമാണ് സര്‍വകലാശാല. ഇത് ഈ മേഖലയില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നു.

 

നാലു വര്‍ഷ പ്രോഗ്രാമിന്റെ ഏഴാം സെമസ്റ്റര്‍ മുഴുവനായും ഫീല്‍ഡ് അപ്രന്റീസ്ഷിപ്പിനായി മാറ്റി വച്ചിരിക്കുന്നു. അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് നിരീക്ഷണത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തോട് കൂടിയുള്ള അധ്യാപനത്തിനും സെക്കന്‍ഡറി സയന്‍സ്, മാത്തമാറ്റിക്‌സ് ക്ലാസ്മുറികളിലെ സ്വതന്ത്ര അധ്യാപനത്തിനും ഇത് അവസരം നല്‍കുന്നു.

 

ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങളില്‍ നമ്മെ നയിക്കുന്ന തത്വങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള സാമൂഹിക ഇടമായി സ്‌കൂളിനെ മനസ്സിലാക്കണമെന്ന് 2005ലെ നാഷണല്‍ കരിക്കുലം ഫ്രേംവര്‍ക്ക് നിര്‍ദ്ദേശിക്കുന്നു. ഇത് പ്രായോഗികമാക്കുന്നതിനുള്ള പരിശീലനമാണ് അസിം പ്രേംജി സര്‍വകലാശാല നല്‍കുന്നത്.

 

സ്ട്രീം 2: മൂന്നു വര്‍ഷ ബിഎ, ബിഎസ് സി(മറ്റ് പബ്ലിക് സര്‍വീസുകള്‍)

ഇന്ത്യയുടെ വലിയ വികസന വെല്ലുവിളികള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ട് പ്രശ്‌ന പരിഹാര ശേഷികളിലും സങ്കേതങ്ങളിലും നാം നമ്മുടെ യുവജനതയ്ക്ക് പരിശീലനം നല്‍കണം. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സുസ്ഥിരത , കാലാവസ്ഥ വ്യതിയാനം, ഉപജീവനം, ജലം, മാലിന്യ സംസ്‌കരണം, പാരമ്പര്യേതര  ഊര്‍ജ്ജം, കൃഷി, മറ്റ് അനുബന്ധ പൊതുജന സേവന മേഖലകള്‍ തുടങ്ങിയവയില്‍ രാജ്യത്തിന് ഇന്ന് വിദഗ്ധരെ ആവശ്യമുണ്ട്.

 

സ്വതന്ത്ര ചിന്തയും സാമൂഹിക അവബോധവുമുള്ള 21-ാം നൂറ്റാണ്ടിനു ചേര്‍ന്ന ഉത്തരവാദിത്തമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുകയാണ് മൂന്നു വര്‍ഷ ബിഎ, ബിഎസ് സി പ്രോഗ്രാമിന്റെ ലക്ഷ്യം. താഴെ പറയുന്ന ഘടകങ്ങളാണ് ഈ പ്രോഗ്രാമിലുള്ളത്:

 

സ്‌പെഷ്യലൈസേഷന്‍: ഏഴ് വിഷയങ്ങളില്‍ നിന്ന്

ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, ഫിസിക്‌സ്, ബയോളജി, മാത്തമാറ്റിക്‌സ് എന്നിങ്ങനെ ഏഴില്‍ ഏതെങ്കിലും ഒരു വിഷയം സ്‌പെഷ്യലൈസേഷനായി തിരഞ്ഞെടുക്കാം. ഒരു വിഷയത്തില്‍ അനുശാസനപരമായ പഠനം വളര്‍ത്തുന്നതിനും അതിന്റെ പ്രായോഗികത തിരിച്ചറിഞ്ഞ് ഗുണനിരൂപണം ചെയ്യുന്നതിനും സ്‌പെഷ്യലൈസേഷന്‍ സഹായിക്കും. സജീവമായ പങ്കാളിത്ത പഠനത്തിനും ചര്‍ച്ചകള്‍ക്കും ഗവേഷണ പ്രോജക്ടുകള്‍ക്കുമാണ് ഇവിടെ ഊന്നല്‍ നല്‍കുന്നത്. ഫീല്‍ഡ് വിസിറ്റുകളും കരിക്കുലത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. നിര്‍ബന്ധിത കോഴ്‌സുകളും ഇലക്ടീവ് കോഴ്‌സുകളും അടങ്ങുന്ന സ്‌പെഷ്യലൈസേഷന്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മേഖലകള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൂടി പഠിതാവിന് നല്‍കുന്നു.

 

ഇന്ത്യയെ അറിയാന്‍ (ഇന്ത്യയിലെ ജനങ്ങളും നമ്മുടെ ഭാവിയും)

ഇന്ത്യയിലെ ജനങ്ങളെ അറിയേണ്ടത് അത്യാവശ്യമാണ്. ആരാണ് നാം? നാം എവിടെ നിന്നു വന്നു? എന്താണ് ഭാവി നമുക്കായി കരുതി വച്ചിരിക്കുന്നത്?നമ്മുടെ വ്യക്തിഗത, സഞ്ചിത വ്യക്തിത്വങ്ങളെ സംബന്ധിച്ചും നാം ജീവിക്കുന്ന ചുറ്റുപാടിനെ കുറിച്ചുമുള്ള ഇത്തരം ചോദ്യങ്ങള്‍ക്ക് കോഴ്‌സുകള്‍ ഉത്തരമേകുന്നു. ഇന്ത്യയുടെ അനിതരസാധാരണമായ വൈവിധ്യത്തെ ആരായുന്ന ഈ കോഴ്‌സുകള്‍ ആദ്യ രണ്ട് സെമസ്റ്ററിലാണ് നടത്തുന്നത്.

 

ഇന്റര്‍ഡിസിപ്ലിനറി സ്റ്റഡി: തിരഞ്ഞെടുക്കാന്‍ നാലു പ്രമേയങ്ങള്‍

മൂന്നു വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ പ്രധാന ഘടകമാണ് അണ്ടര്‍ഗ്രാജുവേറ്റ് ഇന്റര്‍ഡിസിപ്ലിനറി സ്റ്റഡീസ്. മൂന്നാം സെമസ്റ്ററിന്റെ അവസാനം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പ്രമേയം ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കാം. ഈ കോഴ്‌സുകള്‍ ഇന്റര്‍-ഡിസിപ്ലിനറി പഠനം അവതരിപ്പിക്കുകയും തിരഞ്ഞെടുത്ത പ്രമേയത്തെ ചുറ്റിപറ്റി ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നൈപുണ്യങ്ങളും ശേഷികളും വിജ്ഞാനവും നേടാന്‍ സഹായിക്കുകയും ചെയ്യും. ഫീല്‍ഡ് അധിഷ്ഠിത പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വിവിധ ഇടങ്ങളിലേക്ക് പോകേണ്ടതായി വരും.

 

വികസനം, സുസ്ഥിരത, വിദ്യാഭ്യാസം അല്ലെങ്കില്‍ മാധ്യമം, ജനാധിപത്യം എന്നിവയാണ് തിരഞ്ഞെടുപ്പിനുള്ള നാലു പ്രമേയങ്ങള്‍. 

 

സജീവവും സ്വയം പ്രചോദിതരുമായ ദീര്‍ഘകാല പഠിതാക്കളാകാന്‍ വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന ശേഷികള്‍ ശക്തിപ്പെടുത്തുന്ന കോഴ്‌സുകളുമുണ്ട്.  CRITICAL THINKING, PUBLIC REASONING ഫലപ്രദമായ ആശയവിനിമം(സംസാരവും എഴുത്തും) എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നു. പഠനാനുഭവത്തിന്റെ ഭാഗമായി കല, തിയറ്റര്‍, ക്രാഫ്റ്റ്, ചലനം, PHYSICAL ACTIVITY  സ്‌പോര്‍ട്‌സ് എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകളിലും വര്‍ക്ക്‌ഷോപ്പുകളിലും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കണം. 

 

അവസരങ്ങളുടെ ഒരു ലോകം

വിവിധതരം അവസരങ്ങളുടെ വാതിലുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറക്കുന്നതാണ് സര്‍വകലാശാലയിലെ പഠന പ്രോഗ്രാമുകള്‍. പബ്ലിക് സര്‍വീസിലോ, സാമൂഹിക രംഗത്തോ, സാമൂഹിക സംരംഭകത്വ മേഖലയിലോ ആകട്ടെ, തങ്ങളുടെ അടിസ്ഥാന ശേഷികളും അഗാധമായ വിഷയ വിജ്ഞാനവും പരിപോഷിപ്പിച്ച വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക്  പ്രയോജനപ്പെടും.

 

ശാസ്ത്രജ്ഞന്‍, ബയോളജിസ്റ്റ്, എക്കോളജിസ്റ്റ്, അധ്യാപകര്‍, അധ്യാപക പരിശീലകര്‍, കരിക്കുലം സ്‌പെഷ്യലിസ്റ്റ്, ഇക്കണോമിസ്റ്റ്, ചരിത്രകാരന്‍, ഡവലപ്‌മെന്റ് ജേണലിസ്റ്റ്, പോളിസി അനലിസ്റ്റ്, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍, സാമൂഹിക സംരംഭകന്‍ എന്നിങ്ങനെ കരിയര്‍ അവസരങ്ങളുടെ വലിയ പ്രപഞ്ചമാണ് അസിം പ്രേംജി സര്‍വകലാശാലയില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലുള്ളത്.

 

ഇന്ത്യയുടെ വികസന വെല്ലുവിളികള്‍ വളരെ വലിയതാണ്. ഇതിനാല്‍ അര്‍ത്ഥപൂര്‍ണ്ണമായ കരിയറുകളും, നീതിയുക്തവും നിഷ്പക്ഷവും കരുണാര്‍ദ്രവും സുസ്ഥിരവുമായ ഒരു സമൂഹവും സൃഷ്ടിക്കുന്ന വിധത്തില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസത്തെ നാം ഉടച്ചുവാര്‍ക്കണം. അതിനുള്ള ആദ്യചുവടുവയ്പ്പാണ് അസിം പ്രേംജി സര്‍വകലാശാലയിലെ ഇന്നത്തെ ഇന്ത്യക്ക്  ഇണങ്ങും വിധമുള്ള വിദ്യാഭ്യാസമെന്ന്  സര്‍വകലാശാലയിലെ സ്റ്റുഡന്റ് അഫേഴ്‌സ് മേധാവി രാജഗോപാല്‍ സി.വി. പറയുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://azimpremjiuniversity.edu.in/ug

English Summary: Azim Premji University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com