ADVERTISEMENT

കൊറോണക്കാലത്തു പാസായി വന്നയാൾ എന്ന വിശേഷണത്തോടെ കേരളത്തിലെ ഒരു വിദ്യാർഥിയെയും ഭാവി അടയാളപ്പെടുത്തില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. കേരളത്തിൽ പഠിക്കുന്ന കുട്ടികൾക്കു തുടർ പഠനത്തിൽ പാഠഭാഗങ്ങൾ മനസ്സിലാകാത്ത സാഹചര്യം ഉണ്ടാവുകയില്ല, ആ തരത്തിലാണ് അധ്യയനവും പരീക്ഷയും ക്രമീകരിച്ചിരിക്കുന്നത്. രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

പരീക്ഷയെ സംബന്ധിച്ച് വിദ്യാർഥികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്നു മനസ്സിലാക്കുന്നു. ഫോക്കസ് ഏരിയ നിശ്ചയിച്ചിട്ടുണ്ട്. ആ ഭാഗങ്ങൾ മനസ്സിലാക്കിയാൽ ഏതു ചോദ്യത്തിനും ഉത്തരം നൽകാനാവും. ഇരട്ടിയോളം ചോദ്യങ്ങളിൽ നിന്നു കുട്ടികൾ തിരഞ്ഞെടുത്ത് ഉത്തരം എഴുതിയാൽ മതി. അധ്യാപക ക്ഷാമം ഉടൻ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.വിദ്യാർഥികൾക്കുള്ള ഫോക്കസ് ഏരിയ ക്ലാസ്സുകൾ ഡിജിറ്റലായി സംപ്രേഷണം ചെയ്യും.

English Summary: Minister Ravindranath About School Students In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com