ADVERTISEMENT

ഒരു ദ്വീപ് മുഴുവൻ കണ്ടുകഴിഞ്ഞിട്ടും ആശയടങ്ങാത്ത മനസുമായി, കദ്രുവിന്റെ  മക്കൾ ഒരുമിച്ചലറി, "ഹേ ഗരുഡാ, നീ ഇനി മനോഹരമായ മറ്റ് ദ്വീപുകളിലേക്കും ഞങ്ങളെ കൊണ്ടുപോകുക. ഹേ പക്ഷിശ്രേഷ്ഠ! നീ പലതും കണ്ടവനാണല്ലോ".

വിശ്വകർമ്മാവ് പടുത്തുയർത്തിയ രാമണീയകദ്വീപിലാണ് ഇവർ ഇപ്പോഴുള്ളത്.

 

അവിടുത്തെ മനോഹരമായ കാഴ്‌ചകൾ !പക്ഷികളാലും, സമ്പുഷ്ടമായ ഫല വൃക്ഷങ്ങളാലും, പൊയ്‌കകളാലും, ഉന്മാദത്തിലേയ്ക്ക് ആവാഹിക്കുന്ന ചന്ദനക്കാറ്റാലും, കാറ്റിൽ പൂക്കൾ വർഷിക്കുന്ന പൂമരങ്ങളാലും, സാഗരത്താൽ ചുറ്റപ്പെട്ട മനോഹര കാഴ്ചകളുടെ പറുദീസയാണ് ആ ദ്വീപ്. ഈ ദ്വീപിൽ നിന്നും കദ്രുവിന്റെ പുത്രന്മാർക്ക് മറ്റേതോ ദ്വീപിലേക്ക് പോകണം. കദ്രുവിന്റെ പുത്രന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുക, അവരെ ഉല്ലാസകേന്ദ്രങ്ങളിലേക്കു കൊണ്ടുപോകുക, അതെല്ലാമാണ് ഗരുഡന്റെ നിത്യ തൊഴിൽ. ഗരുഡൻ സ്വന്തം അവസ്ഥയോർത്തു അകമേ കുപിതനായി, ഒപ്പം ദുഃഖിതനും. 

 

ക്ഷുബ്‌ധമായ മനസിനോട് ശാന്തമാവാൻ അവൻ ശാസിച്ചു. ഓർക്കുക, തന്റെ ഈ വിധിക്ക് പിന്നിൽ താനറിയാത്ത എന്തോ ഒരു കഥ ഉണ്ട്! അവൻ അമ്മയോട് ചോദിച്ചു," എന്തുകൊണ്ടാണ് ഇവർ നമ്മോട് ഓരോന്ന് കല്പിക്കുന്നത്?".

 

mahabharata

വിനത കദ്രുവുമായി പന്തയത്തിൽ തോറ്റ കഥ മകന്  വിശദമായി വിവരിച്ചു കൊടുത്തു. 

 

കഥ കേട്ടശേഷം കദ്രുവിന്റെ മക്കളോട് ഗരുഡൻ ഇപ്രകാരം ചോദിച്ചു. 

 

"ഞാൻ എന്തു കൊണ്ടുവന്നു തന്നാലാണ്, എന്ത് ചെയ്‌താലാണ് ഞങ്ങൾക്ക് സ്വാതന്ത്ര്യം ലഭിയ്ക്കുക?". 

 

അവർ പറഞ്ഞു "നീ നിന്റെ വൈദഗ്ദ്ധ്യം കൊണ്ട് ഞങ്ങൾക്ക് അമൃത് കൊണ്ടുവന്നു തരികയാണെങ്കിൽ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം. "അമൃതിനായി ഗരുഡൻ യാത്രയായി, ഘോര യുദ്ധത്തിനൊടുവിൽ അവൻ അമൃത് കരസ്ഥമാക്കി. കഠിന പ്രയത്നത്തിനൊടുവിൽ ലഭിച്ച അമൃത് ഒരു തുള്ളി പോലും പാനം  ചെയ്യാതെ എത്തിച്ചു. 

 

മുകളിൽ വിവരിച്ച കഥ എവിടെ പ്രതിപാദിച്ചിട്ടുള്ളതാണ്? എന്താണ് ഈ  കഥകൊണ്ട് അർത്ഥമാക്കുന്നത്?

 

വിനതയും കദ്രുവും കഥാപാത്രങ്ങൾ ആകുന്നത് വ്യാസ മഹർഷിയുടെ മഹാഭാരത ഇതിഹാസത്തിൽ ആദിപർവത്തിലാണ്. വിനതയുടെ പുത്രനാണ് ഗരുഡൻ. കദ്രുവിന് പുത്രന്മാരായി ഉള്ളത് ആയിരം സർപ്പങ്ങളാണ്.

 

 വ്യാസനിർമ്മിതഭാരതത്തിന്റെ വാതിൽ തുറന്നാൽ മോക്ഷമോ ?

മൂല്യബോധം ഉണർത്തുന്നതും, ആത്മബോധത്തിലേക്ക് വിരൽ ചൂണ്ടുന്നതുമായ അനവധി ചെറുകഥകൾ അടങ്ങിയതാണ് വ്യാസമഹർഷിയുടെ മഹാഭാരതം. 

ലോകപ്രശസ്‌ത മഹാഭാരത പണ്ഡിതൻ വിശ്വ അഡ്‌ലൂരി (Vishwa Adluri ) ഗരുഡന്റെ കഥയ്ക്ക് നൽകിയിരിക്കുന്ന വ്യാഖ്യാനം  ഇപ്രകാരമാണ്. "ഋഗ്വേദത്തിലെ നാലാം അദ്ധ്യായത്തിൽ 26, 27 ശ്ലോകങ്ങളിൽ സോമരസവുമായി ബന്ധിപ്പിച്ചു, മോക്ഷത്തെ കുറിച്ച്  പ്രതിപാദിച്ചിരിക്കുന്ന വിഷയവുമായി ഈ കഥയ്ക്ക് ബന്ധം ഉണ്ട്. ഗരുഡന്റെ പ്രവൃത്തി സസൂക്ഷ്‌മം പരിശോധിച്ചാൽ നമുക്ക് ഒരു കാര്യം വ്യക്തമാകും, ജനന മരണ ചക്രത്തിൽ നിന്ന് പുറത്തു വന്ന്  മോക്ഷത്തെ പ്രാപിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. മറിച്ചൊരു ലക്ഷ്യമുണ്ടായിരുന്നെങ്കിൽ ഗരുഡൻ സോമരസം അല്പമെങ്കിലും നുകർന്നേനെ".

 

ഇങ്ങനെയാണ്, പല കഥകളിലൂടെയുമാണ് മഹാഭാരതം, അതിന്റെ രചനോദ്ദേശം വെളിവാക്കുന്നത്. സാധാരണക്കാരനുപോലും ഋഷി വാക്യത്തെ, വേദത്തെ, കഥാരൂപേണ മനസിലാക്കി കൊടുക്കുക എന്ന ദൗത്യം പ്രാവർത്തികമാക്കുന്നത്. 

Amritapuri-Campus
അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസ്

 

ചെറു പ്രായം മുതലേ ഓരോ ഭാരതീയനിലും സ്വാധീനം ചെലുത്തുന്ന ഇതിഹാസമാണ് മഹാഭാരതം. ബൃഹത്തായ ആ ഇതിഹാസ ഗ്രന്ഥത്തെ ആധികാരികമായും, അർത്ഥവത്തായും, മനനം ചെയ്യാൻ സുവർണാവസരം ഒരുക്കുകയാണ് അമൃത വിശ്വവിദ്യാപീഠം.

 

ഭണ്ഡാർക്കർ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റൂട്ടിൽ (BORI ), വി. എസ്. സൂക്താങ്കറുടെ (V.S. Sukthankar) നായകത്വത്തിൽ ക്രോഡീകരിച്ച ക്രിട്ടിക്കൽ എഡിഷൻ സംസ്‌കൃത മഹാഭാരതത്തിന്റെ ഇംഗ്ലീഷ് പതിപ്പ് എഴുതിയിരിക്കുന്നത് ബിബേക് ദെബ്രോയി ആണ്. ബിബേക് ദെബ്രോയി (Bibek Debroy) തർജ്ജമ ചെയ്‌ത ഇംഗ്ലീഷ് മഹാഭാരത പുസ്‌തകത്തെ ആസ്പദമാക്കിയാണ് ഈ  കോഴ്‌സ്. 

 

ക്രിട്ടിക്കൽ എഡിഷൻ : സൂക്താങ്കറും സവിശേഷതകളും 

 

1919 ഏപ്രിൽ മാസമാണ് നിരൂപണാത്മക പഠനം ഉൾക്കൊള്ളുന്ന മഹാഭാരത പതിപ്പ് തയ്യാറാക്കുന്നതിനായി ഭണ്ഡാർക്കർ ഇൻസ്റ്റിറ്റിയൂട്ട് ദീർഘകാല പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. വിഭിന്ന പ്രദേശങ്ങളിൽ നിന്ന് പല കാലങ്ങളിലായി ലഭിച്ച 1259 - ൽ പരം താളിയോല ഗ്രന്ഥങ്ങളും അമൂല്യമായ കൈയ്യെഴുത്തു പ്രതികളും ഈ പഠനം താരതമ്യം ചെയ്‌തു. അങ്ങനെ വിശദമായ ഗവേഷണത്തിന് ശേഷം ക്രിട്ടിക്കൽ എഡിഷൻ മഹാഭാരതം 1966 സെപ്റ്റംബർ മാസം അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ഡോ. സർവേപള്ളി രാധാകൃഷ്‌ണൻ പ്രകാശനം ചെയ്‌തു. 

 

സൂക്താങ്കറിന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടം, ആശുപത്രിയിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ കാണാൻ ഡി.ഡി. കൊസാംബി എത്തി. കൊസാംബി അല്പം തമാശ കലർത്തി സൂക്താങ്കറിനോട് ഇപ്രകാരം ചോദിച്ചു " നിങ്ങളുടെ  ജീവിതം മുഴുവൻ, പഴയതും, ആധികാരികവുമായ മഹാഭാരത ഗ്രന്ഥത്തിന്റെ രൂപീകരണത്തിനായി ചെലവഴിച്ചു. പക്ഷെ അങ്ങ് കണ്ടിട്ടില്ലാത്ത ഒരു മാനുസ്ക്രിപ്റ്റ് ഭാവിയിൽ കണ്ടുകിട്ടി എന്ന് കരുതുക, എന്തു  ചെയ്യും?"

 

ഈ തമാശ ചോദ്യത്തെപ്പോലും, ഗൗരവമായി എടുത്ത് ഉത്തരം നൽകുകയാണ് സൂക്താങ്കർ ചെയ്‌തത്‌. സൂക്താങ്കർ ചോദിച്ചു. "എത്ര വർഷം പഴക്കമുള്ള മാനുസ്ക്രിപ്റ്റ്?"

 

അദ്ദേഹം തുടർന്നു. " മൂന്നാം നൂറ്റാണ്ടിന് മുൻപുള്ള, ഗുപ്‌ത സാമ്രാജ്യത്തിന് മുൻപുള്ള മാനുസ്ക്രിപ്റ്റ് കിട്ടിയാൽ പോലും അവയൊന്നും ഞങ്ങൾ കണ്ടെത്തി പരിശോധിച്ച മാനുസ്ക്രിപ്റ്റിന്  വിരുദ്ധമാവില്ല."

 

രസകരമായ ഈ സംഭവകഥ ഒരു കാര്യം ഉറപ്പ് വരുത്തുന്നു, നമുക്ക് ഇന്ന് ലഭ്യമാകുന്ന ക്രിട്ടിക്കൽ എഡിഷൻ മഹാഭാരതം, പഠനത്തിനും, ഗവേഷണത്തിനും, പര്യാപ്‌തമായ ഒന്നാണ്. 

 

എന്തുകൊണ്ട് അമൃത വിശ്വവിദ്യാപീഠം  

 

ഭാരതത്തിന്റെ ആത്മീയ ജ്യോതിസ്സായ മാതാ അമൃതാനന്ദമയി ദേവിയുടെ സാരഥ്യത്തിലുള്ള അമൃത വിശ്വവിദ്യാപീഠം ഭാരതീയ ശാസ്ത്ര വിഷയങ്ങളിലും മികച്ച ഗവേഷണങ്ങൾ നടത്തുന്ന സർവകലാശാലയാണ്. ഇന്ത്യയിലെ എൻ.ഐ.ആർ.എഫ്. (NIRF) റാങ്കിങ് പ്രകാരം സർവകലാശാലകളിൽ നാലാം സ്ഥാനത്താണ് അമൃത വിശ്വവിദ്യാപീഠം. ടൈം മാഗസിന്റെ ലോക റാങ്കിങ് പട്ടികയിൽ സ്ഥാനം പിടിച്ച ഇന്ത്യയിൽ നിന്നുള്ള ചുരുക്കം സർവകലാശാലയിൽ ഒന്നാണ് അമൃത. ഈ ലോകപ്രശസ്‌ത സ്ഥാപനമാണ് മഹാഭാരത പഠനത്തിന് വഴി ഒരുക്കുന്നത്. 

 

വിദേശ സർവകലാശാലകളിൽ പോയി പഠിക്കേണ്ടി വന്നിരുന്ന മഹാഭാരതം പോലെയുള്ള ഭാരതീയ ഗ്രന്ഥങ്ങൾ വീട്ടിലോ, ജോലിസ്ഥലത്തോ ഇരുന്ന് ഗഹനമായി പഠിക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്.

 

പ്ലസ് ടു  വിദ്യാഭ്യാസം പൂർത്തീകരിച്ച ആർക്കും ആറ് (6) ആഴ്ച നീണ്ടു നിൽക്കുന്ന, ഇംഗ്ലീഷ് അദ്ധ്യയനഭാഷയിലുള്ള മഹാഭാരത കോഴ്‌സിന് അപേക്ഷകൾ സമർപ്പിയ്ക്കാം.

 

അപേക്ഷകൾ സമർപ്പിക്കാനും, കോഴ്‌സിനെ കുറിച്ച്  കൂടുതൽ അറിയാനും അമൃത വെബ് സൈറ്റ് സന്ദർശിക്കുക:

https://www.amrita.edu/ahead/mahabharata/

 

വാട്‍സ് ആപ്പ് നമ്പർ : +91 97450 26760

തയാറാക്കിയത്: സൂരജ് രാജേന്ദ്രൻ

English Summary: Mahabharatham Study In Amrita Vishwa Vidyapeeth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com