ADVERTISEMENT

2021 22 JEE മെയിൻ പരീക്ഷക്ക് യോഗ്യതയായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 75 ശതമാനം വേണമെന്ന നിബന്ധന വിദ്യാഭ്യാസ മന്ത്രാലയം നീക്കി.

IIT JEE ( അഡ്വാൻസ്ഡ് ) പരീക്ഷയിലും  കഴിഞ്ഞ അക്കാദമിക വർഷത്തിലും എടുത്ത  തീരുമാനപ്രകാരം ആണ് നടപടി.

 

JEE മെയിൻസ് അടിസ്ഥാനമാക്കി  2021 -22 അക്കാദമിക വർഷത്തിൽ എൻ ഐ ടി, ഐ ഐ ടി, SPA, മറ്റു CFTI കൾ എന്നിവയിലേക്ക് നടക്കുന്ന പ്രവേശന നടപടികൾക്ക് ഇത് ബാധകമായിരിക്കും .

 

 JEE റാങ്കുകൾ അടിസ്ഥാനമാക്കി ഐഐടി കൾ NIT കൾ ഐഐഐടി കൾ,മറ്റു CFTI കൾ എന്നിവയിലെ പ്രവേശനത്തിന് ആഗ്രഹിക്കുന്നവർക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 75% മാർക്കോ, അതാത് ബോർഡുകൾ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ആദ്യ 20 പേർസെൻടൈലിനുള്ളിൽ സ്ഥാനമോ  വേണ്ടതാണ്.

 

 എസ് സി /എസ് ടി വിഭാഗത്തിലെ വിദ്യാർഥികൾക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ വേണ്ട യോഗ്യത മാർക്ക് 65 ശതമാനമാണ്.

English Summary: 75 per cent marks in Class 12 eligibility criterion under JEE (Main) 2021-22 waived

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com