ADVERTISEMENT

ജൂനിയർ റിസർച് ഫെലോഷിപ്പോടെ (JRF) ഗവേഷണത്തിനും സർവകലാശാലകളിലോ കോളജുകളിലോ മാനവികവിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനും അർഹത ലഭിക്കാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ നാഷനൽ എലിജിബിലിറ്റി ടെസ്‌റ്റ് (UGC–NET) മേയ് 2 മുതൽ 17 വരെ നടത്തും. ഓൺലൈൻ അപേക്ഷ മാർച്ച് 2 വരെ. അപേക്ഷാഫീ 1000 രൂപ. പിന്നാക്ക, സാമ്പത്തിക പിന്നാക്ക വിഭാഗത്തിന് 500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗത്തിന് 250 രൂപ. 

ഭാഷകളും സംഗീതവുമടക്കം മാനവികവിഷയങ്ങളും കംപ്യൂട്ടർ / ഇലക്ട്രോണിക് / എൻവയൺമെന്റൽ / ഫൊറൻസിക് മുതലായ ഏതാനും സയൻസ്‌ ശാഖകളുമുൾപ്പെടെ 81 വിഷയങ്ങളിൽ പരീക്ഷ നടത്തും. 55% എങ്കിലും മാർക്കോടെ മാസ്റ്റർ ബിരുദം വേണം. പിന്നാക്ക, പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 50% മതി. ജെആർഎഫ് അപേക്ഷകരുടെ പ്രായം 2021 മാർച്ച് ഒന്നിന് 31 കവിയരുത്. പിന്നാക്ക, പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 36 വരെയാകാം. അസിസ്റ്റന്റ് പ്രഫസർ അപേക്ഷകർക്കു പ്രായപരിധിയില്ല.

 

അസിസ്റ്റന്റ് പ്രഫസർ യോഗ്യത മാത്രം നേടിയവരെ ജെആർഎഫിനു പരിഗണിക്കില്ല. പക്ഷേ, ജെആർഎഫ് യോഗ്യതയുള്ളവർക്ക് അസിസ്റ്റന്റ് പ്രഫസർ ജോലിക്കും അപേക്ഷിക്കാം. പിജി വിഷയംതന്നെ ടെസ്റ്റിനു തിരഞ്ഞെടുക്കണം. അതു ലിസ്റ്റിലില്ലെങ്കിൽ മാത്രം ബന്ധപ്പെട്ട വിഷയമാകാം.

കംപ്യൂട്ടർ ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തുന്നത് നാഷനൽ ടെസ്റ്റിങ് ഏ‍ജൻസി. 2 പേപ്പറുകൾ. 3 മണിക്കൂറിൽ തീരും.

 

ഒന്നാം പേപ്പർ: 50 ചോദ്യം, 100 മാർക്ക്. അധ്യാപന / ഗവേഷണ അഭിരുചി, യുക്തിചിന്ത, പൊതുവിജ്ഞാനം, ബഹുമുഖചിന്ത മുതലായവ.

രണ്ടാം പേപ്പർ: 100 ചോദ്യം, 200 മാർക്ക്. തിരഞ്ഞെടുത്ത വിഷയം.

എല്ലാ വിഷയങ്ങളുടെയും സിലബസ് www.ugcnetonline.in എന്ന സൈറ്റിൽ. വെബ്: www.nta.ac.in & https://ugcnet.nta.nic.in. സംശയപരിഹാരത്തിന്: 0120-6895200; ugcnet@nta.ac.in

English Summary: UGC NET 2021 Notification & Exam Dates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com