ADVERTISEMENT

പാദരക്ഷാവ്യവസായത്തിൽ വിദഗ്‌ധപരിശീലനം നൽകുന്നസ്‌ഥാപനമാണ് എഫ്‌ഡിഡിഐ. FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA – 201301, ഫോൺ : 0120-4500203; admission@fddiindia.com, www.fddiindia.com). ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത അടക്കം ഇൻസ്‌റ്റിറ്റ്യട്ടിന് 12 ക്യാംപസുകൾ. ചെന്നൈ ഫോൺ: 9442352912.

 

ഇപ്പോൾ അപേക്ഷിക്കാവുന്ന മുഖ്യപ്രോഗ്രാമുകൾ:

എ) 4 വർഷ ബിഡിസ് (ബാച്‌ലർ ഓഫ് ഡിസൈൻ): ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്‌ഷൻ / ലെതർ ഗുഡ്സ് & അക്‌സസറീസ് ഡിസൈൻ / ഫാഷൻ ഡിസൈൻ.

ബി) 3 വർഷ ബിബിഎ : റീട്ടെയിൽ & ഫാഷൻ മെർച്ചൻഡൈസ്.

സി) 2 വർഷ എംഡിസ് : ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്‌ഷൻ .

ഡി) 2 വർഷ എംബിഎ : റീട്ടെയിൽ & ഫാഷൻ മെർച്ചൻഡൈസ്.

ആകെ 2370 സീറ്റ്. എൻആർഐ / വിദേശി 230 സീറ്റ്. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കു യഥാക്രമം 15, 7.5, 27, 10, 3 % സംവരണമുണ്ട്. 

 

പ്ലസ്‌ടു അഥവാ 3–വർഷ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചവർക്കു ബാച്‍ലർ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എംബിഎയ്ക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദം മതിയെങ്കിലും, ​എംഡിസിന് നിർദ്ദിഷ്ട വിഷയങ്ങളിലൊന്നിലെ ബിരുദം വേണം. ഇപ്പോൾ യോഗ്യതാപരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. 

 

ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. സിലക്‌ഷൻ ടെസ്‌റ്റ്  കൊച്ചി, ബെംഗളൂരു, ചെന്നൈ, പുണെ, ഡൽഹി ഉൾപ്പെടെ 31 കേന്ദ്രങ്ങളിൽ ജൂലൈ 4ന്. ക്ലാസുകൾ ഓഗസ്റ്റ് 16നു തുടങ്ങും. വിവരങ്ങൾ വെബ് സൈറ്റിൽ. 

English Summary: Footwear Design and Development Institute Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com