ADVERTISEMENT

ഐഎസ്ആർഒയുടെ ഭാഗമായ ദെഹ്റാദൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്ങിലെ (ഐഐആർഎസ്) വിവിധ പ്രോഗ്രാമുകളിലേക്കു മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. https://admissions.iirs.gov.in.

 

ദേശീയതലത്തിൽത്തന്നെ പഠനസൗകര്യം കുറഞ്ഞ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റവും (ജിഐഎസ്) റിമോട്ട് സെൻസിങ്ങും പഠിക്കാം. നല്ല ജോലിസാധ്യതയുണ്ട്.

 

മുഖ്യപ്രോഗ്രാമുകൾ

1) എംടെക് ഇൻ റിമോട്ട് സെൻസിങ് & ജിഐഎസ്: 2 വർഷം. അഗ്രികൾചർ & സോയിൽസ്, സാറ്റലൈറ്റ് ഇമേജ് അനാലിസിസ് & ഫൊട്ടോഗ്രമെട്രി, വാട്ടർ റിസോഴ്സസ് തുടങ്ങി 9 ശാഖകളിൽ സ്പെഷലൈസേഷൻ. 

 

ഓരോ ശാഖയിലെയും പ്രവേശനയോഗ്യതകൾ (എംഎസ്‌സി, ബിടെക് മുതലായവ) വെബ്സൈറ്റിൽ ഇനംതിരിച്ചു കൊടുത്തിട്ടുണ്ട്. 

55 % മാർക്ക് വേണം. ഫൈനൽ സെമസ്റ്റർ വിദ്യാർഥികളുടെ അപേക്ഷയും പരിഗണിക്കും. ആകെ 60 സീറ്റ്.

 

2) പിജി ഡിപ്ലോമ ഇൻ റിമോട്ട് സെൻസിങ് & ജിഐഎസ് – 10 സ്പെഷ്യലൈസേഷനുകൾ.

3) എംഎസ്‌സി ഇൻ ജിയോ–ഇൻഫർമേഷൻ സയൻസ് & എർത്ത് ഒബ്സർവേഷൻ.

സർട്ടിഫിക്കറ്റ് / ഹ്രസ്വകാല കോഴ്സുകളുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.iirs.gov.in

English Summary: Indian Institute of Remote Sensing Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com