ADVERTISEMENT

കായികരംഗത്തു മികവുണ്ടോ? കരസേനയുടെ മദ്രാസ് റെജിമെന്റൽ സെന്ററിന്റെ കായികതാരങ്ങൾക്കുള്ള സിലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെട്ടാൽ അതാതു കായികഇനത്തിൽ സൗജന്യ പരിശീലനത്തിനൊപ്പം മികച്ച റാങ്കുകളിൽ ജോലിയും നേടാം. ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റൽ സെന്ററിൽ ഫെബ്രുവരി 18 മുതൽ 20 വരെയാണ് തിരഞ്ഞെടുപ്പ്.

സ്പോർട്സ് ഫെഡറേഷനുകളുടെ അംഗീകാരമുള്ള ജൂനിയർ, നാഷനൽ മീറ്റുകളിൽ മെഡൽ നേടിയവർക്കാണ് സിലക്‌ഷനിൽ പങ്കെടുക്കാൻ അവസരം. തിരഞ്ഞെടുക്കപ്പെ‌ട്ടാൽ നോൺ കമ്മിഷൻഡ് ഓഫിസറായ ഹവിൽദാറായാണ് നിയമനം. സാധാരണ ഗതിയിൽ, പത്തു മുതൽ പതിനാലു വരെ വർഷം സർവീസ് ഉള്ളവരാണ് ഹവിൽദാർ തസ്തികയിൽ എത്തുക. ഏതെങ്കിലും രാജ്യാന്തര മൽസരങ്ങളിൽ പങ്കെടുത്ത് മെഡൽ നേടിയവർക്ക് നായക് സുബേദാർ (സബ് ഇൻസ്‌പെക്ടർ)  തസ്തികയിൽ നേരിട്ട് സർവീസിൽ ചേരാം.

സംസ്ഥാന  രാജ്യാന്തര മൽസരങ്ങളിൽ മെഡലുകൾ നേടാൻ കഴിയാത്തവർക്ക് സിലക്‌ഷൻ ട്രയൽസിലെ കായിക മികവിന്റെ അടിസ്ഥാനത്തിൽ കരസേനയിൽ ശിപായി തസ്തികയിലാകും ആദ്യ നിയമനം. ദേശീയ മെഡൽ ജേതാക്കൾക്ക് ഹവിൽദാർ തസ്തികയിലേക്ക് നിയമനം ലഭിക്കും.

indian-army-madras-regiment-center-wellington-sports-recruitment-selection-trails-article-image-career

പ്രായപരിധി

പതിനേഴര വയസ്സിനും ഇരുപത്തിയൊന്നു വയസ്സിനും ഇടയിൽ

യോഗ്യത

∙ നാഷനൽ ഫെഡറേഷനുകൾ സംഘടിപ്പിച്ച മൽസരങ്ങളിലെ നാഷനൽ ച്യാംപൻഷിപ്പ് സർട്ടിഫിക്കറ്റ് (സീനിയർ / ജൂനിയർ)

∙ സംസ്ഥാന സ്പോർട്സ് അസോസിയേഷനുകൾ സംഘടിപ്പിച്ച സംസ്ഥാന മൽസരങ്ങളിലെ സർട്ടിഫിക്കറ്റ്

∙ ഇന്റർ യൂണിവേഴ്സിറ്റി മൽസരങ്ങളിലെ യൂണിവേഴ്സിറ്റി ലെവൽ സർട്ടിഫിക്കറ്റ്

∙ പത്താം ക്ലാസിൽ 45 ശതമാനം മാർക്കോടെ വിജയവും ഓരോ വിഷയത്തിനും കുറഞ്ഞ് 33 ശതമാനം മാർക്കും

സ്പോർട്സ് സിലക്‌ഷകൻ ട്രയൽസ് ഇനങ്ങൾ – തീയതിയും സമയവും

18 ഫെബ്രുവരി 2021 

രാവിലെ എട്ട് മുതൽ – അത്‌ലറ്റിക്സ്

ഉച്ചയ്ക്ക് രണ്ട് മുതൽ – ബോഡി ബിൽഡിങ്

മൂന്ന് മുതൽ – ബാസ്കറ്റ് ബോൾ
 

19 ഫെബ്രുവരി 2021 

രാവിലെ എട്ട് മുതൽ – ഫു‌‌ട്ബോൾ

ഉച്ചയ്ക്ക് രണ്ട് മുതൽ – ബോക്സിങ്

മൂന്ന് മുതൽ – ഹോക്കി


20  ഫെബ്രുവരി 2021 

രാവിലെ എട്ട് മുതൽ – വോളിബോൾ

ഉച്ചയ്ക്ക് രണ്ട് മുതൽ – ഹാൻഡ് ബോൾ

മൂന്ന് മുതൽ – കബഡി

Content Highlights: Madras Regiment Center, Army Sports Quota Trials at Wellington, Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com