ADVERTISEMENT

ബിആർക് പ്രവേശനത്തിനുള്ള ആർക്കിടെക്ചർ അഭിരുചിപരീക്ഷ ‘നാറ്റ’ ഏപ്രിൽ 10നും ജൂൺ 12നും നടക്കും. കൗൺസിൽ ഓഫ് ആർക്കിടെക്ചർ ആണു പരീക്ഷ നടത്തുന്നത്. ഒരു ടെസ്റ്റിനോ രണ്ടിനുമോ റജിസ്ട്രേഷൻ അനുവദിച്ച്, അവയിലെ മെച്ചമായ സ്കോർ ബിആർക് പ്രവേശനത്തിനു പരിഗണിക്കുകയാണു പതിവ്. ‘നാറ്റ’യിൽ നിർദിഷ്ട മിനിമം സ്കോറുള്ളവർക്കു മാത്രമേ ബിആർക് പ്രവേശനത്തിന് അർഹതയുള്ളൂ. റാങ്കിങ്ങിനു പ്ലസ്‌ടുവിലെ മൊത്തം മാർക്കും ‘നാറ്റ’ സ്കോറും തുല്യവെയ്റ്റ് നൽകി കൂട്ടി ഇൻ‍ഡക്സ് തീരുമാനിക്കും.

 

ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ് എന്നിവയെഴുതി എൻഐടികളിലും ഐഐടികളിലും മറ്റും ബിആർക് പ്രവേശനത്തിനു ശ്രമിക്കുന്നവർ, ആ പരീക്ഷകളുടെ ഭാഗമായ അഭിരുചി ടെസ്റ്റുകളിൽ മികവു പുലർത്തണം. ‘നാറ്റ’ സ്കോർ അവിടെ പരിഗണിക്കില്ല.

 

കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം പ്ലസ്ടു മാർക്കിലും പരീക്ഷാരീതിയിലും ഇളവുകൾ നൽകിയിരുന്നു. ഈ വർഷത്തെ ‘നാറ്റ’ വിജ്ഞാപനം വൈകാതെ വരും. വെബ് : www.nata.in / www.coa.gov.in.

English Summary: National Aptitude Test in Architecture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com