sections
MORE

മെഡിക്കൽ വിദ്യാഭ്യാസത്തിനു സ്വപ്നസഞ്ചാരപാതയൊരുക്കി മെഡിക്കൽ എജ്യു സ്റ്റുഡിയോ

HIGHLIGHTS
  • ലേൺ ടെക് എജ്യു സൊല്യൂഷൻസ് രാജ്യത്തെ മികച്ച കമ്പനികളിൽ ഒന്നാണ്
edu-studio
SHARE

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി മെഡിക്കൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ലേൺ ടെക് എജ്യു സൊല്യൂഷൻസിന്റെ മെഡിക്കൽ എജ്യു സ്റ്റുഡിയോ ഗൈഡൻസ് ആരംഭിച്ചു. എൻട്രൻസ് പരീക്ഷാ ശേഷം മെറിറ്റ് സീറ്റ് ഉറപ്പാക്കുവാനും ഇന്ത്യയിലെ മികച്ച കോളജുകളിൽ അഡ്മിഷൻ ഉറപ്പു വരുത്താനുമുള്ള മാർഗനിർദേശങ്ങൾ മെഡിക്കൽ എജ്യു സ്റ്റുഡിയോയുടെ വിദഗ്ധ സമിതി അംഗങ്ങളിലൂടെ വിദ്യാർഥികളിലേക്കെത്തുന്നു. ഉന്നത മാർക്കുകൾ നേടിയിട്ടും മെറിറ്റ് സീറ്റുകൾ വിദ്യാർഥികൾക്കു ലഭിക്കാതെ പോകാൻ മികച്ച ഗൈഡൻസിന്റെ അഭാവം കാരണമാകാറുണ്ട്. അതേ സമയം കുറഞ്ഞ മാർക്കുകൾ മാത്രം കരസ്ഥമാക്കിയവർ മികച്ച ഗൈഡൻസിലൂടെ മെറിറ്റ് സീറ്റ് നേടിയെടുക്കുകയും ചെയ്യുന്നു. NEET പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങുക എന്നതിനോടൊപ്പം മെറിറ്റ് സീറ്റ് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ എജ്യു സ്റ്റുഡിയോ വിദ്യാർഥികളെ നയിക്കുന്നത്. പരീക്ഷകൾക്കു മുൻപും ശേഷവും ആവശ്യമായ മുന്നൊരുക്കങ്ങൾ ഞങ്ങളിൽനിന്നു ലഭിക്കുന്നു.  ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ സത്തകളും സാധ്യതകളും നേരിട്ടറിയുന്ന മികച്ച വിദ്യാഭ്യാസ വിചക്ഷണരുടെ സേവനം വഴി മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നത്തിലേക്കുള്ള പാതയൊരുക്കുകയും ചെയ്യുന്നു, ഒട്ടും സങ്കീർണ്ണമല്ലാത്ത ലളിതമായ വഴികളിലൂടെ.

മെഡിക്കൽ എജ്യു സ്റ്റുഡിയോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കു ചുവടെ കൊടുത്തിരിക്കുന്ന വിഡിയോ കാണുക

മികച്ച കോളജുകൾ തിരഞ്ഞെടുക്കുക എന്ന പ്രഥമ ഉദ്യമം മുതൽ വഴികാട്ടിയാവുന്ന മെഡിക്കൽ എജ്യു സ്റ്റുഡിയോ എൻട്രൻസ് പരീക്ഷ ഉൾപ്പെടെ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത് വരെയുള്ള മാർഗ്ഗനിർദേശങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കുന്നു.

മെഡിക്കൽ വിദ്യാഭ്യാസം - വിവിധ മേഖലകളും സാധ്യതകളും

ഭാരതത്തിന്റെ ആരോഗ്യ സുസ്ഥിരത നിലനിർത്താൻ ആതുരസേവനരംഗം വിപുലമാക്കപ്പെടുക എന്നതു നമ്മുടെ പ്രഥമ ആവശ്യങ്ങളിലൊന്നാണ്. അനുയോജ്യമായ മേഖലകൾ തിരഞ്ഞെടുക്കുക എന്നതാണ് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ. എം.എസ്, ബി.എച്ച്. എം.എസ്, ബി.എൻ.വൈ. എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ്, ബാച്‌ലർ ഓഫ് വെറ്റിനറി സയൻസ്, എം.ഡി, എം.എസ്, എം.ഡി.എസ്, എം.സി.എച്ച്, ഡി.എം തുടങ്ങിയ മേഖലകളിൽ നിന്ന് അനുയോജ്യമായവ തിരഞ്ഞെടുക്കുക വഴി പാഷനും പ്രഫഷനും ഒന്നാവുക എന്ന ഉദ്യമത്തിലേക്കെത്തുവാൻ മെഡിക്കൽ എജ്യു സ്റ്റുഡിയോ മുന്നിൽ നിന്നു നയിക്കുന്നു.

ഞങ്ങളുടെ സേവനങ്ങൾ

പുതുതലമുറ അത്രമേൽ കഴിവും പ്രാപ്തിയുമുള്ളവരായത് കൊണ്ടു തന്നെ ഏതൊരു മേഖലയിലും മത്സരം അനുദിനം വർധിക്കുകയാണ്. മികച്ച പ്രകടനങ്ങൾക്ക് അതിലും മികച്ച പരിശീലനം അനിവാര്യമായ ഒരു തലത്തിലാണു നാമിപ്പോൾ നിൽക്കുന്നത്. മെഡിക്കൽ എൻട്രൻസ് പരീക്ഷകൾക്ക് മുൻപും ശേഷവും ഒരേപോലെ വഴികാട്ടിയാവുന്ന മെഡിക്കൽ എജ്യു സ്റ്റുഡിയോ കുറഞ്ഞ ചിലവിൽ മികച്ച കോളജുകളിൽ അഡ്മിഷൻ ലഭ്യമാക്കാനും സഹായിക്കുന്നു. 

Telephone : +91 900 5 800 200, +91 900 5 700 300

Email : meds@learntechww.com

Website : www.learntechww.com/meds

edu-studio3

എൻട്രൻസിനു മുൻപ്

മാറിവരുന്ന സിലബസ് അപ്‌ഡേഷനുകൾ, പ്രിപ്പറേഷൻ ടിപ്സ്, ഓൺലൈൻ- ഓഫ്‌ലൈൻ ഗൈഡൻസ്, തിരഞ്ഞെടുക്കേണ്ട കോളജുകൾ തുടങ്ങിയവ കൃത്യമായി മെഡിക്കൽ എജ്യു സ്റ്റുഡിയോ വിദ്യാർഥികളിലേക്കെത്തിക്കുന്നു. ഇന്ത്യയിലെ മെഡിക്കൽ അഡ്മിഷനുള്ള ആദ്യത്തെ ചുവടുമുതൽ കൃത്യമായി പ്രതിപാദിക്കുന്ന ഒരു കൈപ്പുസ്തകം സംശയദൂരീകരണത്തിനായി വിദ്യാർഥികൾക്ക് നൽകുന്നു. കഴിഞ്ഞ ദശകക്കാലങ്ങളിലെ മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ പരിണാമപ്രക്രിയകളും മനസിലാക്കാൻ ഈ പുസ്തകം ഉപകാരപ്പെടുന്നു.

എൻട്രൻസ് കടക്കാൻ

പരീക്ഷകളുടെ സങ്കീർണത വർധിക്കുന്നതിനനുസരിച്ച് അപേക്ഷാ രീതികളും സങ്കീർണമാവുകയാണ്‌. അപേക്ഷാ ഫോമുകൾ ശരിയായി പൂർത്തികരിക്കാൻ മികച്ച എക്സ്പർട്ടുകൾ മെഡിക്കൽ എജ്യു സ്റ്റുഡിയോ വഴി നിങ്ങൾക്ക് ലഭിക്കുന്നു. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാനും പരീക്ഷാ സെന്ററുകൾ കണ്ടെത്താനും പരീക്ഷയ്ക്ക് ശേഷം ശരാശരി മാർക്കുകളുടെ അവലോകനത്തിനായി ആൻസർ കീ ലഭ്യമാക്കുവാനും മെഡിക്കൽ എജ്യു സ്റ്റുഡിയോ സഹായിക്കുന്നു. ആൻസർ കീ മൂല്യനിർണയത്തിലൂടെ സ്വപ്നം നേടിയെടുക്കുവാനുള്ള ശേഷിക്കുന്ന ദൂരവും മനസിലാക്കാനാകുന്നു.

എൻട്രൻസിന് ശേഷം

മെഡിക്കൽ കോളജുകളിലെ അഡ്മിഷന് മുൻപായുള്ള കൗൺസിലിങ് വളരെയേറെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഓരോ റൗണ്ടുകളിലായി സംഘടിപ്പിക്കുന്ന കൗൺസിലിങ്ങിലുടനീളം വിദഗ്ധരുടെ മാർഗനിർദേശങ്ങൾ നിങ്ങൾക്കു ലഭിക്കുന്നു. പരീക്ഷയ്ക്ക് മുൻപും ശേഷവുമുള്ള എല്ലാവിധ പേപ്പർ വർക്കുകളും യാതൊരു തെറ്റും കൂടാതെ പൂർത്തീകരിക്കുക എന്നതും വളരെ പ്രധാനമാണ്. ഭൗതിക- വികാര തലങ്ങളിൽ നൽകുന്ന പിന്തുണ വിദ്യാർഥികളെ പ്രാപ്തരാക്കാനുതകുന്നതാണ്. കൗൺസിലിങ് പ്രക്രിയകളുടെ ഏറ്റവും പുതിയ വാർത്താ വിശേഷങ്ങൾ വാട്‌സ്ആപ്പ്, എസ്.എം.എസ് എന്നിവ വഴി വിദ്യാർഥികളിലേക്കെത്തിക്കുന്നു.

പ്രത്യേക സേവനങ്ങൾ

വിദേശ രാജ്യങ്ങളിലെ മെഡിക്കൽ വിദ്യാഭ്യാസം ഒരു പരിധി വരെ ഇന്ത്യൻ ജനതയ്ക്ക് അപ്രാപ്യമാകുന്നത് അത് നേടിയെടുക്കാനുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ്. വിദേശ രാജ്യങ്ങളിലെ മെഡിക്കൽ കോളജുകളിൽ സീറ്റുകൾ ബുക്ക് ചെയ്യുവാനും അത് നേടിയെടുക്കുവാനും മെഡിക്കൽ എജ്യു സ്റ്റുഡിയോ സഹായിക്കുന്നു.

വിദ്യാഭ്യാസത്തിന്റെ ഭാഗമായി മറ്റൊരു നഗരത്തിലേക്ക് പറിച്ചു നടുമ്പോൾ താമസ സൗകര്യങ്ങൾ ഒരുക്കുവാനും അഡ്‌മിഷൻ ലഭിക്കുക എന്ന ലക്ഷ്യത്തിനപ്പുറം പഠനകാലത്ത് വിദ്യാർഥികൾ നേരിടുന്ന ഏതൊരു പ്രശ്നത്തിനും പരിഹാരം കാണാനും മെഡിക്കൽ എജ്യു സ്റ്റുഡിയോ സന്നദ്ധരാണ്.

edu-studio2

വിദ്യാർഥികളുടെ സാമൂഹിക- സാമ്പത്തിക സ്ഥിതിയനുസരിച്ച് കോളജുകൾ തിരഞ്ഞെടുക്കുവാനും സഹായിക്കുന്നു.

എന്തുകൊണ്ട് മെഡിക്കൽ എജ്യു സ്റ്റുഡിയോ

രാജ്യത്തിനകത്തും പുറത്തുമായുള്ള മികച്ച കോളജുകളിൽ അഡ്മിഷൻ നേടുവാനുള്ള പരിശീലന- കൗൺസിലിങ് പ്രക്രിയകളിലൂടെ വിദ്യാർഥികളെ അവർ സ്വപ്നം കാണുന്ന പ്രഫഷനുകളിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ലേൺ ടെക് എജ്യു സൊല്യൂഷൻസ്‌ എന്ന വിദ്യാഭ്യാസ കമ്പനിയുടെ ഭാഗമാണ് മെഡിക്കൽ എജ്യു സ്റ്റുഡിയോ. ഇരുപത്തിയേഴ് വർഷമായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ലേൺ ടെക് എജ്യു സൊല്യൂഷൻസ് രാജ്യത്തെ മികച്ച കമ്പനികളിൽ ഒന്നാണ്.

യുവത്വത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാതെ പോവുകയെന്നാൽ അതു രാജ്യത്തിന്റെ നഷ്ടം കൂടിയാണ്. മികച്ച മാർഗ്ഗനിർദ്ദേശങ്ങളോ കൗൺസിലിങോ ലഭിക്കാതെ മെഡിക്കൽ ഉദ്യോഗാർഥികളുടെ പ്രയത്നങ്ങൾ വിഫലമാകരുത്. അതുകൊണ്ട് നിങ്ങൾ സ്വപ്നം കാണുക; അത് വസന്തമായ് പൂക്കാൻ ഞങ്ങൾ വേരുകളായിത്തന്നെ നിലനിൽക്കാം എന്നതാണ് ലേൺ ടെക് എജ്യു സൊല്യൂഷനസ്‌ മെഡിക്കൽ എജ്യു സ്റ്റുഡിയോയിലൂടെ തരുന്ന വാഗ്‌ദാനം.

നിലവിൽ ദുബായ്, ബഹറിൻ എന്നീ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലുമായി കമ്പനിയുടെ ഓഫിസ് പ്രവർത്തിച്ചു വരുന്നു. നിർണായകമായ ഒരു ചുവട് വയ്പ്പിന് മുൻപ് ലേൺ ടെക് എജ്യു സൊല്യൂഷൻസിന്റെ പിന്തുണ ആഗ്രഹിക്കുന്നവർ ഓഫിസ് സന്ദർശിക്കുകയോ താഴെ കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യുക

കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും ഉടൻ ഓഫിസ് ആരംഭിക്കാനിരിക്കുന്ന കമ്പനി നോൺ റെസിഡൻഷ്യൽ രക്ഷിതാക്കൾക്കുള്ള വിദ്യാഭ്യാസ രംഗത്തെ സംശയ നിവാരണത്തിന് ഒരു കൈത്താങ്ങാവുക തന്നെ ചെയ്യും.

ബാംഗ്ലൂർ സ്റ്റഡി ഡോട്ട് കോം. അറിവുകൾ വിരൽത്തുമ്പിൽ

െബംഗളൂരു നഗരത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുവാൻ  www.bangalorestudy.com എന്ന വെബ് പോർട്ടലും ലേൺ ടെക് എജ്യു സൊല്യൂഷൻസിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.

എൽ.കെ.ജി മുതൽ എൻജിനീയറിങ് എം ബി ബി എസ്, ഡെന്റൽ, ആയുർവേദ, വെറ്റിനറി, അലൈഡ് കോഴ്‌സുകൾ, നഴ്സിങ്, അഗ്രികൾച്ചർ, ഓഡിയോളജി, ലോ, ആർക്കിടെക്ചർ, മാനേജ്‌മന്റ് കോഴ്‌സുകൾ, കംപ്യൂട്ടർ, ഏവിയേഷൻ, ഹോട്ടൽ മാനേജ്‌മന്റ്, എം സി എ, മീഡിയ ആൻഡ് കമ്യൂണിക്കേഷൻ, ട്രാവൽ ആൻഡ് ടുറിസം, ഫാഷൻ ഡിസൈൻ, മറൈൻ, ലൈഫ് സയൻസ്, എർത്ത് സയൻസ്, സോഷ്യൽ വർക്ക് , തുടങ്ങിയ പ്രഫഷനൽ കോഴ്സുകൾക്ക് സമീപിക്കാവുന്ന ബെംഗളൂരുവിലെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വിശദ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്. ലോകത്തിന്റെ ഏതു കോണിൽ നിന്നും ആശയ വിനിമയത്തിനുള്ള സാധ്യതകൾ ഇന്ന് നിലനിൽക്കുന്നു എന്നതുകൊണ്ട് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഒരു നഗരത്തിലെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ www.banglorestudy.com സന്ദർശിക്കുക.

ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ലേൺ ടെക് ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ബാംഗ്ലൂർ സ്റ്റഡി ഡോട്ട് കോമിന്റെ എൻക്വയറി പേജിലൂടെയുള്ള സൗജന്യ കൗൺസിലിങ്  സേവനം നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.

ലേൺടെക്ക് എഡ്യു സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്

ശരിയായ വഴിയിൽ ശരിയായ സമയത്ത്. വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് വഴി കാണിക്കുവാനും അവരുടെ അഭിരുചിക്കും കഴിവിനും അനുസരിച്ചു ഭാവിയെ വാർത്തെടുക്കാനുമായി 1994 - ൽ  െബംഗളൂരു ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ലേൺ ടെക് എജ്യു സൊല്യൂഷൻസ്  ഇന്ന് ഇന്ത്യയിൽ വിദ്യാഭ്യാസ ഗൈഡൻസ്, കൗൺസലിങ് രംഗത്ത് അതിവേഗം വളരുകയാണ്.

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ലേൺടെക്കിന്റെ കൗൺസിലേഴ്സിന്റെ അറിവും അനുഭവവും വിദ്യാർഥികൾക്ക് അവരുടെ കോഴ്‌സുകളും കോളജുകളും സർവകലാശാലകളും തിരഞ്ഞെടുക്കുന്നതിന് വളരെയേറെ സഹായകരമാണ്.

കമ്പനിയുടെ ഇരുപത്തിയേഴ് വർഷത്തെ പ്രവർത്തന പരിചയം ശരിയായ കോളജുകളെക്കുറിച്ചും കോഴ്‌സുകളെക്കുറിച്ചും വ്യക്തമായ ധാരണ നൽകുന്നു.

ഇന്ത്യയിലും വിദേശത്തുമുള്ള ഓഫിസുകൾ NRI വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും വളരെയേറെ സൗകര്യപ്രതമാണ്. അഡ്മിഷന് മുൻപും ശേഷവും ആവശ്യമായി വരുന്ന എല്ലാ സഹായവും ലേൺടെക് നൽകുന്നു. 25,000 ൽ പരം വിദ്യാർഥികൾ ഇതിനോടകം ലേൺടെക്കിന്റെ സഹായത്താൽ അഡ്മിഷൻ നേടിയിരിക്കുന്നു.

ലേൺടെക്കിന്റെ  ഡിജിറ്റൽ വിങ് ആയ ബാംഗ്ലൂർ സ്റ്റഡി ഡോട്ട് കോമും  ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികച്ച വഴികാട്ടിയാണ്.  ശരിയായ സമയത്ത് ശരിയായ വഴിയിലൂടെ ശരിയായ കാര്യങ്ങൾ ചെയ്തു മെഡിസിൻ അഡ്മിഷൻ നേടുവാൻ ലേൺടെക്കിന്റെ മെഡിക്കൽ എഡ്യു സ്റ്റുഡിയോ സന്ദർശിക്കുക

വിശദ വിവരങ്ങൾക്ക്

Bangalore office

Learntech Edu Solutions Pvt. Ltd. #80(4), ‘D’ Main, East End, 9th Block Jayanagar, Bangalore-560 041

Telephone : 080-22454991, 080-26631169, 

+91-9036020005

Toll free 1800 120 8696

Dubai office

Office: 220, Al Hilal Bank Building, Near Al Tawar Center, Qusais, Dubai.

Telephone  : +971 50 24 36 552,+971 50 49 55 123

Bahrain office

Shop 240-Y, Road No: 5607, Block No: 576, Aali, Manama, Bahrain

Telephone  : +973 35480 190,+973 38 780 368

E-Mail : info@learntechww.com, info@bangalorestudy.com

website : www.learntechww.comwww.bangalorestudy.com

English Summary: Medical Edu Studio By Learntech Edu Solutions

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA