ADVERTISEMENT

പ്ലസ്ടു ലവൽ പിഎസ്‌സി പ്രിലിമിനറി പരീക്ഷയുടെ സിലബസ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നല്ലോ? ഇനിയുള്ള ദിവസങ്ങളിലെ റിവിഷൻ എങ്ങനെ വേണമെന്ന് ഈയാഴ്ച നോക്കാം.

എന്തൊക്കെ പഠിക്കണം ?

സിലബസ് വളരെ വിശാലമാണ്. അതിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും ഉൾക്കൊള്ളിക്കണമെങ്കിൽ 200 മാർക്കിനെങ്കിലും പരീക്ഷ നടത്തേണ്ടി വരും. അതിനാൽ വാരിവലിച്ചു പഠിക്കുന്നതിൽ കാര്യമില്ല. മലയാളം, ഇംഗ്ലിഷ്, ഐടി, മാത്‌സ്, മെന്റൽ എബിലിറ്റി, കറന്റ് അഫയേഴ്സ് എന്നിവ 10 മാർക്ക് വീതം ചോദിച്ചേക്കാം. ബാക്കി വരുന്ന 40 മാർക്കിൽനിന്നു വേണം കേരളം, ഇന്ത്യ, ലോകം, ഭൂമിശാസ്ത്രം, ഭരണഘടന, സാമ്പത്തികശാസ്ത്രം, കല, സാഹിത്യം, സ്പോർട്സ് എന്നിവയിൽ നിന്നെല്ലാം ചോദ്യങ്ങൾ ഉൾപ്പെടുത്താൻ. ഓരോന്നും എത്രത്തോളം ആഴത്തിൽ പഠിക്കേണ്ടതുണ്ടെന്ന് ഇതിൽനിന്നു മനസ്സിലാക്കാം.

 

കായികമേഖലയിൽ പ്രധാന അവാർഡുകളും നേട്ടങ്ങളും കറന്റ് അഫയേഴ്സിൽ പഠിച്ചു വയ്ക്കണം. ഓരോ രാജ്യത്തിന്റെയും ദേശീയ കായിക ഇനങ്ങൾ സാധാരണ പൊതുവിജ്ഞാനത്തിന്റെ ഭാഗമായി പഠിച്ചാൽ മതി. സാഹിത്യത്തിൽ പ്രശസ്ത കൃതികളും കഥാപാത്രങ്ങളും മറ്റും അറിഞ്ഞിരുന്നാൽ മതിയാകും. എന്നാൽ പ്രധാന അവാർഡുകൾ പഴയവ കൂടി പഠിക്കേണ്ടി വരും. മലയാളികളുമായി ബന്ധപ്പെട്ട ജ്ഞാനപീഠം, കേന്ദ്ര സാഹിത്യ അക്കാദമി തുടങ്ങിയ പ്രധാന പുരസ്കാരങ്ങൾ പഴയതും ചോദിച്ചുകാണാറുണ്ട്.

     

ക്യാപ്സ്യൂളാക്കി പഠിക്കുക‌

∙പ്രധാന കാര്യങ്ങൾ ക്യാപ്സ്യൂൾ രൂപത്തിൽ എഴുതിത്തയാറാക്കി പഠിക്കുന്നതാണ് ഏറ്റവും ഉത്തമം. 

∙തൊട്ടുമുൻപു നടന്ന ടെൻത് ലവൽ പ്രിലിമിനറി പരീക്ഷയിൽ 50 മാർക്കെങ്കിലും ലഭിക്കുന്ന ഉദ്യോഗാർഥി പ്ലസ് ടു ലവലിന്റെ ഈ സിലബസ് അനുസരിച്ചു പഠനം മുന്നോട്ടു കൊണ്ടുപോവുക. 

∙പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളുടെ മെയിൻ പരീക്ഷയും പ്ലസ്ടു ലവൽ പ്രിലിമിനറിയും നേരിടാൻ അതുമതി.

∙ഇതിനൊപ്പം സയൻസ് ആൻഡ് ടെക്നോളജി കൂടി പഠിച്ചാൽ ബിരുദതല പ്രിലിമിനറി പരീക്ഷ കൂടി എഴുതാം.

 

പ്ലസ്ടു ലവൽ പ്രിലിംസ്: ഇവ ശ്രദ്ധിക്കുക

∙ ബയോളജി: മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്, ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും, രോഗങ്ങളും രോഗകാരികളും, കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ, കേരളത്തിലെ പ്രധാന ഭക്ഷ്യ– കാർഷിക വിളകൾ, കാർഷിക ഗവേഷണകേന്ദ്രങ്ങൾ, വനങ്ങളും വനവിഭവങ്ങളും, പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

∙ കംപ്യൂട്ടർ സയൻസ്: ഹാർഡ്‍വെയർ , സോഫ്റ്റ്‌വെയർ, കംപ്യൂട്ടർ നെറ്റ്‍വർക് , അടിസ്ഥാന പ്രോഗ്രാമിങ് വിവരങ്ങൾ, ഇന്റർനെറ്റ്, സൈബർ കുറ്റകൃത്യങ്ങളും സൈബർ നിയമങ്ങളും.

∙ സംസ്കാരം: കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, അവയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, ഉത്സവങ്ങൾ, കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ

∙ മാത്‌സ്: സംഖ്യകൾ, സ്ഥാന ക്രിയകൾ, ഭിന്നസംഖ്യകൾ, ദശാംശ സംഖ്യകൾ, ശതമാനം, ലാഭവും നഷ്ടവും, പലിശ, അംശബന്ധം–അനുപാതം, സമയം, ദൂരം, പ്രവൃത്തി, ശരാശരി, കൃത്യങ്കം, ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീർണം, വ്യാപ്തി, പ്രോഗ്രഷൻ

∙ മെന്റൽ എബിലിറ്റി: ശ്രേണികൾ, സംഖ്യാശ്രേണികൾ, അക്ഷരശ്രേണികൾ, ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ, സ്ഥാന നിർണയ പരിശോധന, സമാനബന്ധങ്ങൾ, ഒറ്റയാനെ കണ്ടെത്തൽ, സംഖ്യാവലോകന പ്രശ്നങ്ങൾ, കോഡിങ്–ഡീകോഡിങ്, കുടുംബ ബന്ധങ്ങൾ, ദിശാവബോധം, ക്ലോക്ക്, കലണ്ടർ, ക്ലറിക്കൽ ശേഷി.

English Summary: Kerala PSC Examination Preparation Tips By Mansoorali Kappungal

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com