ADVERTISEMENT

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പഠനസംബന്ധമായ സംശയങ്ങൾക്കു വിദ്യാഭ്യാസ വിദഗ്ധൻ പി.എൽ. ജോമി മറുപടി നൽകുന്ന കോളം Ask Guru ഇന്നുമുതൽ. കൂടുതൽ പേർക്കു പ്രസക്തമായ പൊതുതാൽപര്യമുള്ള ചോദ്യങ്ങളാകും കോളത്തിൽ ഉൾപ്പെടുത്തുക.  

 

ചോദ്യം: പ്ലസ് ടുവിന് ഉയർന്ന മാർക്കുള്ള മിക്കവരും തിരഞ്ഞെടുക്കുന്നത് മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളാണ്. ജോലി സാധ്യതയുള്ള മറ്റു കോഴ്സുകൾ പരിചയപ്പെടുത്താമോ?                                  

നികിത തെരേസ

 

ഉത്തരം: ഇന്ത്യയിലെ ചില പ്രധാന പ്രോഗ്രാമുകളും സ്ഥാപനങ്ങളും വിശദീകരിക്കാം. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്സ്, ബയോളജി, എൻവയൺമെന്റൽ സയൻസ് എന്നീ മേഖലകളിൽ ഐഐഎസ്‌സി, ഐഐടി, ഐസർ, നൈസർ എന്നിവ നടത്തുന്ന മികച്ച ബിഎസ് / ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളുണ്ട്. ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ബിഎസ്‌സി മാത്‌സ് & കംപ്യൂട്ടർ സയൻസ്, മാത്‌സ് & ഫിസിക്സ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ബി.സ്റ്റാറ്റ്, ബി.മാത് എന്നിവയും മികച്ച പ്രോഗ്രാമുകളാണ്.

 

ഐഐടി മദ്രാസിലെ 5 വർഷ ഇന്റഗ്രേറ്റഡ് എംഎ, ദേശീയ നിയമ സർവകലാശാലകളിലെ എൽഎൽബി, ഐഐഎമ്മുകളിലെ ഇന്റഗ്രേറ്റഡ് പിജി ഇൻ മാനേജ്മെന്റ് എന്നിവയ്ക്കും മികച്ച തൊഴിൽ സാധ്യതയുണ്ട്.

 

യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് (ഇന്റഗ്രേറ്റഡ് എംഎ, എംഎസ്‌സി), ഹൈദരാബാദ് ആസ്ഥാനമായുള്ള ഇഫ്ലു, കണ്ണൂരിൽ ഉൾപ്പെടെയുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ  എന്നിവിടങ്ങളിലെ കോഴ്സുകൾക്കും മികച്ച സാധ്യതയുണ്ട്.

ജെജെ സ്കൂൾ ഓഫ് ആർട്സ് (ഫൈൻ ആർട്സ്), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് എന്നിവിടങ്ങളിലെ കോഴ്സുകളും ശ്രദ്ധിക്കാം. 

 

ഇക്കണോമിക്‌സ് പഠനത്തിനു പുണെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ടും ബെംഗളൂരു അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സും മികച്ച സ്ഥാപനങ്ങളാണ്. 

മികച്ച സ്ഥാപനങ്ങളിൽ ചിലതു മാത്രമാണു പരാമർശിച്ചിരിക്കുന്നത്. ഇഷ്ടമേഖല തീരുമാനിച്ച ശേഷം ആ രംഗത്ത് ഇന്ത്യയിലെയും കേരളത്തിലെയും മികച്ച സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി, പ്രവേശനത്തിനു തയാറെടുക്കുന്നതാകും ഉചിതം. 

 

സംശയങ്ങൾക്ക്  മറുപടിയുമായി സിബിഎസ്ഇ

 

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ സംശയങ്ങൾക്ക് ബോർഡ് അധികൃതർ ‘കരിയർ ഗുരു’വിലൂടെ മറുപടി നൽകുന്ന കോളം CBSE Q&A അടുത്തയാഴ്ച മുതൽ. സംശയങ്ങൾ ഇമെയിലിലോ തപാലിലോ അയയ്ക്കാം.

 

ഇമെയിൽ: careerguru@mm.co.in. 

(സബ്ജക്ട് ലൈനിൽ CBSE Q&A എന്നു ചേർക്കുമല്ലോ). 

തപാൽ വിലാസം: CBSE Q&A, 

Career Guru, Editorial, 

Malayala Manorama, Kottayam

English Summary: Courses After Plus Two Career And Scope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com