ADVERTISEMENT

കേന്ദ്രസർക്കാർ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെന്റ് ( എൻഐഎഫ്എം ) 2 വർഷ ‘പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (ഫിനാൻസ്)’ പ്രോഗ്രാം പ്രവേശനത്തിന് മേയ് 31 വരെ അപേക്ഷ സ്വീകരിക്കും.മുഖ്യമായും കേന്ദ്ര/സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പ്രോഗ്രാമാണെങ്കിലും മറ്റുള്ളവർക്കും പ്രവേശനമുണ്ട്.

 

കുറഞ്ഞത് 50% മാർക്കോടെ ബിരുദം. സിഎ, സിഎസ്, സിഡബ്ല്യുഎ, സിഎഫ്എ, ബിടെക് തുടങ്ങിയ പ്രഫഷനൽ യോഗ്യതകളുള്ളവർക്കു മുൻഗണന. CAT, XAT, CMAT, MAT, GMAT ഇവയൊന്നിൽ 2 വർഷത്തിലേറെ പഴക്കമില്ലാത്ത സ്കോറും വേണം. സർക്കാർ/പൊതുമേഖലാ ഉദ്യോഗസ്ഥർക്ക് ഈ സ്കോർ നിർബന്ധമല്ല. 30 വയസ്സു കവിയരുത്. സർക്കാരുദ്യോഗസ്ഥന്മാർക്കു 45 വരെയാകാം. ഫൈനൽ ഇയർ വിദ്യാർഥികളെയും പരിഗണിക്കും. 

 

2 വർഷത്തേക്ക് നികുതിയടക്കം 10 ലക്ഷം രൂപ ഫീസ് നൽകണം. ഇതു 4 ഗഡുക്കളായി അടയ്ക്കാം. കേന്ദ്ര/സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ ഫീസ് കേന്ദ്രസർക്കാർ നൽകും. 1000 രൂപ അപേക്ഷാഫീയടച്ച് നിർദിഷ്ട ഫോർമാറ്റിൽ തയാറാക്കിയ അപേക്ഷ രേഖകൾ സഹിതം ഇൻസ്റ്റിറ്റ്യൂട്ടിലെത്തിക്കണം. ഇ–മെയിലായും അയയ്ക്കണം. വെബ്സൈറ്റ് : www.ajnifm.ac.in.

പിജിഡിഎം (ഫിനാൻഷ്യൽ മാനേജ്മെന്റ്)

സർക്കാർ / പൊതുമേഖലാ ഉദ്യോഗസ്ഥർക്കുള്ള ഈ 2–വർഷ പ്രോഗ്രാമിന് മേയ് ഒന്നു വരെ അപേക്ഷ സ്വീകരിക്കും. ഫീസ് 15 ലക്ഷം രൂപ. സർക്കാർ ഉദ്യോഗസ്ഥരുടെ ഫീസ് കേന്ദ്ര ധനമന്ത്രാലയം നൽകും.

English Summary: National Institute of Financial Management Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com