ADVERTISEMENT

ഐഐടികൾ, ഐഐഎസ്‌സി, എൻഐടികൾ എന്നിവിടങ്ങളിൽ സയൻസ് ഉപരിപഠനത്തിനുള്ള ‘ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ മാസ്റ്റേഴ്സ് – 2022’ (ജാം) ഓൺലൈനായി അടുത്ത ഫെബ്രുവരി 13നു നടത്തും. അപേക്ഷ ഓഗസ്റ്റ് 30  മുതൽ ഒക്‌ടോബർ 11 വരെ. https://jam.iitr.ac.in. ഈ വർഷത്തെ പരീക്ഷച്ചുമതല റൂർക്കി ഐഐടിക്കാണ്. Organizing Chair, JAM 2022, GATE-JAM Office, Indian Institute of Technology Roorkee, 247667, Uttarakhand, ഫോൺ: 01332–284531, jam@iitr.ac.in.

 

∙ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്,  കണ്ണൂർ

 

∙ പേപ്പറുകൾ (7): രാവിലെയും ഉച്ചയ്ക്കു ശേഷവുമായി 2 സെഷനുകൾ. എല്ലാം 3 മണിക്കൂർ പേപ്പറുകൾ. ബയോടെക്നോളജി, മാത്തമാറ്റിക്കൽ സ്റ്റാറ്റ്സ്, ഫിസിക്സ് എന്നിവ രാവിലെ; കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്‌സ് എന്നിവ ഉച്ചകഴിഞ്ഞ്. 3 തരം ഒബ്ജക്ടീവ് ചോദ്യങ്ങൾ – മൾട്ടിപ്പിൾ ചോയ്സ് (30), മൾട്ടിപ്പിൾ–സിലക്ട് (10), ന്യൂമെറിക്കൽ ആൻസർ (20). ഒന്നോ രണ്ടോ വിഷയത്തിന് അപേക്ഷിക്കാം. സൈറ്റിലെ സിലബസ്, 2016 മുതലുള്ള മുൻചോദ്യക്കടലാസുകൾ, മോക്ടെസ്റ്റ് എന്നിവ നോക്കി പരീക്ഷയ്ക്കു തയാറെടുക്കാം. 

 

∙ പ്രവേശനയോഗ്യത: ബിരുദ പരീക്ഷയിൽ ഭാഷകളടക്കം എല്ലാ വിഷയങ്ങൾക്കും 3 വർഷത്തെയും ചേർത്ത് മൊത്തം 55% മാർക്ക് അഥവാ 5.5 / 10 ഗ്രേഡ് പോയിന്റ് ആവറേജ് നേടിയിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 50% അഥവാ 5 / 10. ഓരോ സ്ഥാപനത്തിലെയും പ്രോഗ്രാമുകളുടെ പ്രവേശനയോഗ്യത ഏതേതു പേപ്പറിൽ എന്നതടക്കം സൈറ്റിൽ വരും.

English Summary: Joint Admission test for Masters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com