ADVERTISEMENT

എംബിഎ പരിശീലനത്തിൽ നൂതന ശൈലിയുമായി മരിയൻ ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ശ്രദ്ധേയമാവുന്നു. ബിസിനസ് ആശയങ്ങളിൽ ശക്തമായ സൈദ്ധാന്തിക അടിത്തറ നൽകുന്നതിനോടോപ്പം പ്രായോഗിക പരിജ്ഞാനം, പ്രവർത്തി പരിചയം, ആശയവിനിമയം, നേതൃത്വപാടവം, ആത്മവിശ്വാസം, അർപ്പണബോധം സർഗാത്മക,തുടങ്ങിയ ജീവിത വിജയത്തിന് ആവശ്യമായ വിവിധ തലങ്ങളിൽ വൈദഗധ്യം നൽകി ഒരു പൂർണ വ്യക്തിയെ വളർത്തി എടുക്കുന്നതിനാണ് മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഊന്നൽ നൽകുന്നത്.

എംഐഐഎം സാമൂഹ്യപ്രതിബദ്ധതയോടുള്ള ദീർഘവീക്ഷണം

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള പീരുമേട് ഡെവലപ്മെൻറ് സൊസൈറ്റിയുടെ (PDS) നേതൃത്വത്തിൽ 1995 ഓഗസ്റ്റിലാണ് മരിയൻ കോളേജ് ആരംഭിച്ചത്. അന്തരാഷ്ട്ര നിലവരാമുള്ള  ഉന്നത വിദ്യാഭ്യാസം ഏവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു കോളേജ് പ്രവർത്തിക്കുന്നത്. മികവാർന്ന പ്രവർത്തനത്തിന് നാക്ക് എ ഗ്രേഡും യുജിസിയുടെ സെന്റർ ഫോർ എക്സലൻസ് അംഗീകാരവും  കരസ്ഥമാക്കിയ കോളേജ് മാനേജ്മെന്റിന്റെ പുതിയ സംരംഭമാണ് മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്. മാനേജ്മെന്റ് രംഗത്തു കർമ്മശേഷിയും അർപ്പണബോധവും ഉള്ള ഉദ്യോഗാർഥികളെ  വാർത്തെടുക്കുക എന്നതാണ് എംഐഐഎം–ന്റെ മുഖ്യ ലക്ഷ്യം. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പും മറ്റ് ആനുകൂല്യങ്ങളും നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടു വരുവാനും കോളേജ് മാനേജ്മെന്റ് ശ്രമിക്കുന്നു. 

 

അർപ്പണബോധമുള്ള നേതൃത്വം

കോളേജിന്റെ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത് രൂപതാ അധ്യക്ഷൻ ഡോ. മാർ ജോസ് പുളിക്കൽ, മാനേജർ ഫാ.ബോബി മണ്ണംപ്ലാക്കൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്കന്താനം, കോർഡിനേറ്റർ ഫാ. ജോസ് ചിറ്റടിയിൽ, ഡയറക്ടർ ഡോ. മുരളി വല്ലഭൻ  എന്നിവരാണ്. ഒപ്പം ബിസിനസ് രംഗത്തും അക്കാദമിക് രംഗത്തും ഒരുപാടു വർഷത്തെ പ്രവൃത്തി പരിചയവും, മാനേജ്മെന്റ് ഡോക്ടറേറ്റും ഉള്ള നിരവധി അധ്യാപകരും  ഇവരുടെ അനുഭവ സമ്പത്തും കുട്ടികൾക്കു മുതൽക്കൂട്ടാകുന്നു.

 

marian-college-01

രാജ്യാന്തര നിലവാരമുള്ള പാഠ്യപദ്ധതി

അനുദിനം മാറിക്കൊണ്ടിരിക്കുന്ന വ്യവസായ ലോകത്തെ ഏതു വെല്ലുവിളിയും നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന  പാഠ്യപദ്ധതിയാണ് കോളേജ് പ്രാവർത്തികമാക്കുന്നത്. യൂണിവേഴ്സിറ്റി സിലബസിനും ക്ലാസ് റൂം പഠനത്തിനും ഉപരിയായി പ്രായോഗിക പരിജ്ഞാനം സാധ്യമാക്കാൻ ഇൻഡസ്ട്രിയൽ വിസിറ്റും കൗൺസൽറ്റൻസി വർക്കുകളും റിയൽ ടൈം ഗെയിമുകളും ഒബിറ്റിയും കലാലയ ജീവിതം സംഭവബഹുലം ആക്കുന്നു. ആനുകാലിക പ്രസക്തിയുള്ള  സർട്ടിഫിക്കറ്റ് കോഴ്സുകളും ബൂട്ട് ക്യാമ്പുകളും സംഘടിപ്പിക്കുന്നത് ഉദ്യോഗാർഥികളുടെ എംപ്ലോയമ്പിലിറ്റി വർധിപ്പിക്കുവാൻ സഹായിക്കുന്നു. മത്സരാധിഷ്ഠിതമായ ഈ ലോകത്തിൽ കുട്ടികളുടെ  മാനസിക ശക്തി വർഥിപ്പിക്കുന്നതിനും മാനസിക പിരിമുറുക്കം  ലഘൂകരിക്കുന്നതിനുമായി ആർട്ട് ഫെസ്റ്റ്, സ്പോർട്സ് ഫെസ്റ്റ് ഫുഡ് ഫെസ്റ്റ്, കൾച്ചറൽ ഫെസ്റ്റ് തുടങ്ങിയ നിരവധി പരിപാടികൾ ഇവിടെ സംഘടിപ്പിക്കുന്നു . പാഠ്യപദ്ധതിയിലെ മികവും പിഴവില്ലാത്ത പരിശീലനവും സമന്വയിപ്പിച്ചാണ് മികച്ച ബിസിനസ് മാനേജരുമായി ഓരോ വിദ്യാർഥിയേയും എംഐഐഎം രൂപപ്പെടുത്തുന്നത്.

 

മാനേജ്മെന്റ് ഫെസ്റ്റ് കാലിഗോ

ദേശീയതലത്തിൽ പ്രഗൽഭരായ മാനേജ്മെന്റ് ഉദ്യോഗാർഥികൾക്ക് കഴിവു തെളിയിക്കാനുള്ള അവസരം ഒരുക്കുകയാണ് കാലിഗോ എന്ന മാനേജ്മെന്റ് ഫെസ്റ്റ്. മാർക്കറ്റിങ്, എച്ച്ആർ, ഫിനാൻസ് മുതലായ വിവിധ തലങ്ങളിലുള്ള വിദ്യാർഥികൾക്ക് പ്രായോഗിക വെല്ലുവിളികൾ നൽകി സമർത്ഥരെ കണ്ടെത്താനുള്ള സംരംഭമാണ് ഈ ഫെസ്റ്റ്. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന ഈ മഹാമഹം സംഘടിപ്പിക്കുന്നതിലൂടെ എംബിഎ  വിദ്യാർഥികൾക്ക് സംഘടന പരിശീലനത്തിനുള്ള മികച്ച അവസരമാണ് കൈവരുന്നത്.

 

marian-college-03

സമഗ്ര വികസനത്തിന് വ്യക്തിഗത ശ്രദ്ധ

ഓരോ വിദ്യാർഥിയുടെയും മാനസികവും ശാരീരികവും ബൗദ്ധികവുമായ വളർച്ചയെ മാർഗനിർദേശം നൽകാൻ അവരെ ചെറിയ ഗ്രൂപ്പുകളാക്കി ഓരോ അധ്യാപകന്റെ (മെന്റർ) മേൽനോട്ടത്തിലാണ് ക്യാമ്പസിലെ ട്രെയിനിങ് സംഘടിപ്പിക്കുന്നത്. ഓരോ വിദ്യാർഥിയെയും കൂടുതൽ അടുത്തറിയുവാനും വ്യക്തമായി മനസ്സിലാക്കുവാനും സഹായിക്കുവാനും കഴിവിനനുസരിച്ച് സ്പെഷ്യലൈസേഷൻ  തിരഞ്ഞെടുക്കുന്നതിനും മെന്റർ ഗ്രൂപ്പ് കുട്ടികളെ സഹായിക്കുന്നു.

 

മികവാർന്ന കരിയർ മാനേജ്മെന്റ് സെല്ല്

തൊഴിൽ ദാതാവിനെ ആവശ്യങ്ങൾ മനസിലാക്കി, അതിനനുസൃതമായി പരിശീലനം നൽകി മികച്ച ജോലി സമ്പാദിക്കുവാൻ വിദ്യാർഥികളെ സഹായിക്കുന്നത് ഇവിടുത്തെ പ്ലെയിസ്മെന്റ് സെൽ ആണ്. ഇന്റേൺഷിപ്പ് പാർട്ട് ടൈം ജോലികൾ പ്രാക്ടിക്കൽ അസൈൻമെറ്റ് തുടങ്ങിവിവിധ കോപ്പറേറ്റ് കണക്ട് പ്രോഗ്രാമുകൾ  വഴി വിവിധ ഇൻഡസ്ട്രിയൽ ജോലികളെ അടുത്തറിയുവാൻ ഈ സെൽ അവസരമൊരുക്കും. കേരളത്തിനകത്തും പുറത്തുമുള്ള പ്രസിദ്ധമായ വിവിധ കമ്പനികളിലെ എച്ച്ആർ  മാനേജർമാരുമായുള്ള വളരെ അടുത്ത ബന്ധം പുലർത്തുന്നത് കാംപസ് പ്ലേസ്മെന്റ് സുഗമമാക്കുന്നു.

 

മനം കവരും പ്രകൃതിഭംഗി

ഹൈറേഞ്ചിന്റെ കവാടമായ കുട്ടിക്കാനത്ത് മലനിരകളാൽ ചുറ്റപ്പെട്ടു മഞ്ഞിൽ പുതച്ചു കുളിർ തെന്നലിന്റെ തലോടൽ ഏറ്റുവാങ്ങി മൊട്ടക്കുന്നിന്റെ മുകളിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. ശുദ്ധവായുവും ഉണർവേകുന്ന അന്തരീക്ഷവും കുട്ടികളെ സദാ ഊർജ്ജസ്വലരാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു. പഠനത്തിനും ഗവേഷണത്തിനും ഉതകുന്ന ശാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത് ഉള്ളത് .

 

അഡ്മിഷൻ തുടരുന്നു 2021 - 22 ബാച്ചുകൾ

എൻബിഎ അക്രെഡിറ്റേഷനോടുകൂടിയുള്ള എംബിഎ പ്രോഗ്രാമിലേക്കു കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രവേശനം ആരംഭിച്ചിരിക്കുന്നു. ഗ്രൂപ്പ്‌ ഡിസ്കഷന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ ആണ് പ്രേവേശനം നടത്തുന്നത്. കെ മാറ്റ് / സി മാറ്റ് /ക്യാറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകളിൽ ഏതെങ്കിലും ഒന്ന് പാസായിരിക്കണം .  

 

50%ത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ് .    ഓൺലൈനിൽ നടത്തപ്പെടുന്ന ഇന്റർവ്യൂവിലൂടെ അഡ്മിഷൻ എടുക്കാവുന്നതാണ്.

 

കൂടുതൽ വിവരങ്ങൾക്ക് 9847169932, 7025727984 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ www.miim.ac.in  എന്ന  വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.

 

English Summary: MBA at Marian International Institute of Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com