ADVERTISEMENT

തൊടുപുഴ ന്യൂമാൻ കോളജിലെ 20 ബികോം വിദ്യാർഥികളുടെ കോസ്റ്റ് അക്കൗണ്ടിങ് ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതിനെ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നുവെന്ന് കോളജ് മാനേജ്മെന്റ്. ഉത്തരക്കടലാസുകൾ എംജി സർവകലാശാലയുടെ നിയന്ത്രണത്തിൽ കോട്ടയം ജില്ലയിലുള്ള ഒരു വാല്യുവേഷൻ സെന്ററിൽ നിന്നു മൂല്യനിർണയത്തിനായി മറ്റൊരു കോളജിലെ അധ്യാപകനെ ഏൽപിച്ചിരുന്നതാണ്. അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ പിഴവിന്റെ പേരിൽ ഈ പേപ്പറിന്റെ മൂല്യനിർണയവുമായി ഒരുതരത്തിലും ബന്ധമില്ലാത്ത തൊടുപുഴ ന്യൂമാൻ കോളജിലെ പ്രിൻസിപ്പലിനെയും  അധ്യാപകരെയും അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. 

ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെയും ആ കോളജിന്റെ പ്രിൻസിപ്പലിനെയും യൂണിവേഴ്സിറ്റി വിശദീകരണത്തിനായി വിളിച്ചിട്ടുണ്ട്. ന്യൂമാൻ കോളജിനുനേരെ നടത്തുന്ന വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് കോളജ് മാനേജ്മെന്റ് ആവശ്യപ്പെട്ടു.

Content Summary : Newman College's on fake news about the institution over missing answer books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com