ജർമനിയിലെ ഗവേഷണ-ഫെലോഷിപ്പ് അവസരങ്ങൾ: ഓൺലൈൻ സെഷൻ സംഘടിപ്പിക്കുന്നു

webiste-job-search-online
SHARE

സാങ്കേതിക സർവകലാശാലയും ജർമൻ കോൺസുലേറ്റും ചേർന്ന് ‘ജർമനിയിലെ ഗവേഷണ-ഫെലോഷിപ്പ് അവസരങ്ങൾ’ എന്ന വിഷയത്തിൽ അധ്യാപകർക്കായി 22 ന് വൈകുന്നേരം 3 മണിക്ക് ഓൺലൈൻ സെഷൻ സംഘടിപ്പിക്കുന്നു. 

ജർമനിയിലെ കോളജുകളിൽ നടത്തുന്ന ഗവേഷണങ്ങളും ഫെലോഷിപ്പുകളും സംബന്ധിച്ച വിവരങ്ങളും അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങളും സെഷൻ നൽകും. ജർമനിയിലെ സർവകലാശാലകളിൽ ഗവേഷണ പഠനത്തിന് താൽപര്യമുള്ള അധ്യാപകർക്ക് ഈ അവസരം ഉപയോഗിക്കാം.ഗവേഷണ അവസരങ്ങൾക്കൊപ്പം ഗ്രാന്റുകളും ജർമൻ സർവകലാശാലകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 

വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ ഉദ്ഘാടനം ചെയ്യും.താൽപര്യമുള്ളവർക്ക് https://tinyurl.com/ktu-germany- ൽ റജിസ്റ്റർ ചെയ്യാം. സെഷന്റെ തത്സമയ സംപ്രേക്ഷണം https://www.facebook.com/apjaktu ൽ. 

English Summary: Research And Fellowship Scope In Germany Online Sessions For Teachers

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA