ADVERTISEMENT

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളജുകളിലെയും 7 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 3 വർഷ ഫുൾടൈം എൽഎൽബി പ്രോഗ്രാം പ്രവേശനത്തിന് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ 28 വൈകിട്ട് 4 വരെ ഓൺലൈനായി റജിസ്‌റ്റർ ചെയ്യാം. സർക്കാർ കോളജുകളിൽ ആകെ 420 സീറ്റ്. സ്വാശ്രയ കോളജുകളിൽ 406 സീറ്റ്. കേരളസർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ട്.

 

അപേക്ഷാ ഫീ 685 രൂപ ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർ 345  രൂപ. അപേക്ഷയുടെ പ്രിന്റ് അയച്ചുകൊടുക്കേണ്ട. 45% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും, പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം (പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 42% / 40% മതി). വിദൂര വിദ്യാഭ്യാസ ബിരുദവും സ്വീകരിക്കും. എന്നാൽ, അടിസ്ഥാനയോഗ്യതയില്ലാതെ ഓപ്പൺ യൂണിവേഴ്സിറ്റി വഴി നേരിട്ട് ബിരുദമോ പിജി ബിരുദമോ നേടിയവരെ പരിഗണിക്കില്ല. എൻട്രൻസ് പരീക്ഷയിൽ 10% എങ്കിലും മാർക്ക് നേടിയാലേ പ്രവേശനത്തിനു പരിഗണിക്കൂ (പട്ടികവിഭാഗക്കാർ 5%). കുറഞ്ഞ പ്രായപരിധിയില്ല. ഉയർന്ന പ്രായം‌ സൂപ്രീം കോടതി വിധിക്കു വിധേയം. 

 

എൻട്രൻസ് പരീക്ഷയിലെ പ്രകടനം ആധാരമാക്കിയായിരിക്കും സിലക്‌ഷൻ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നീ കേന്ദ്രങ്ങളിൽ കംപ്യൂട്ടർ ഉപയോഗിച്ച് രണ്ടു മണിക്കൂർ എൻട്രൻസ് പരീക്ഷ നടത്തും. തീയതിയും സമയവും പിന്നീടറിയിക്കും. ജനറൽ ഇംഗ്ലിഷ് (60), പൊതുവിജ്‌ഞാനം (45), കണക്കും മാനസികശേഷിയും (25) നിയമപഠനത്തിനുള്ള അഭിരുചി (70), എന്ന ക്രമത്തിൽ ആകെ 200 ഒബ്‌ജെക്‌ടിവ് ചോദ്യങ്ങൾ. 

ഓരോ ശരിയുത്തരത്തിനും 3 മാർക്ക്. തെറ്റിന് ഒരു മാർക്കു കുറയ്ക്കും. 

കേന്ദ്രീകൃത അലോട്‌മെന്റ് രീതിയിലാണ് വിവിധ കോളജുകളിലേക്ക് അലോട്ട് ചെയ്യുന്നത്. കോഴ്സിന്റെ അവസാന 6 മാസം പ്രായോഗിക പരിചയത്തിനാണ്. വെബ് : www.cee.kerala.gov.in. ഫോൺ: 0471-2525300.

English Summary: LLB Admission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com