ADVERTISEMENT

ഡിജിറ്റൽ സർവകലാശാലയുടെ എംടെക്,എംഎസ്‌സി, പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  24 വരെ അപേക്ഷിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡേറ്റ അനലിറ്റിക്സ്, ഇക്കോളജിക്കൽ ഇൻഫമാറ്റിക്സ് എന്നിങ്ങനെയുള്ള വിഷയങ്ങളിലെ ഉപരിപഠനമാണ് ടെക്നോസിറ്റി കേന്ദ്രമാക്കിയുള്ള സർവകലാശാലയുടെ പ്രത്യേകത. എംടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിന് കണക്ടഡ് സിസ്റ്റംസ് ആൻഡ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനീയറിങ് എന്നീ സ്പെഷലൈസേഷനുകളുണ്ട്. ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ എംടെക് വിദ്യാർഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹാർഡ്‌വെയർ, സിഗ്നൽ പ്രോസസിങ് ആൻഡ് ഓട്ടമേഷൻ എന്നിവയിൽ സ്പെഷലൈസ് ചെയ്യാം. 

കംപ്യൂട്ടർ സയൻസിലും ഇക്കോളജിയിലുമാണ് എംഎസ്‌സി. മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡേറ്റ അനലിറ്റിക്സ്, ജിയോ സ്‌പെഷൽ അനലിറ്റിക്സ് എന്നിവയാണ് എംഎസ്‌സി കംപ്യൂട്ടർ സയൻസിലെ സ്പെഷലൈസേഷനുകൾ. എംഎസ്‌സി ഇക്കോളജി പ്രോഗ്രാമിൽ ഇക്കോളജിക്കൽ ഇൻഫമാറ്റിക്സിൽ സ്‌പെഷലൈസ് ചെയ്യാം. ഇ ഗവേണൻസിൽ പിജി ഡിപ്ലോമയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സർവകലാശാല ഏറ്റെടുക്കുന്ന പ്രോജക്ടുകളുടെ ഭാഗമാകാനും അതിലൂടെ സ്റ്റൈപ്പൻഡ് നേടാനും മൂന്നാം സെമസ്റ്റർ മുതൽ വിദ്യാർഥികൾക്ക് അവസരം ലഭിക്കും. മറ്റു സ്കോളർഷിപ്പുകൾ ലഭിക്കാത്ത, അർഹതയുള്ള വിദ്യാർഥികൾക്ക് തുടർപഠനം സാധ്യമാക്കാൻ സർവകലാശാല നൽകുന്ന മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. പ്രവേശനം, യോഗ്യത, കോഴ്സുകളുടെ പ്രത്യേകത എന്നിവയ്ക്ക് https://duk.ac.in/admissions2021.

English Summary: Admission In Digital University Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com