ADVERTISEMENT

കാനഡയിൽ ഉയർന്ന ഡിമാൻഡ് ഉള്ള ജോലിയാണ് നഴ്സുമാരുടേത്. യോഗ്യതയുള്ള നഴ്സുമാർക്ക് ഒട്ടനവധി തൊഴിലവസരങ്ങൾ കാനഡയിലുണ്ട്. ഉയർന്ന ശമ്പളം, മികച്ച ജീവിത സൗകര്യങ്ങൾ, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഇവയെല്ലാം കാനഡയെ നഴ്സുമാർക്ക് തൊഴിൽ ചെയ്യാൻ ഏറ്റവും നല്ല ഒരിടമായി മാറ്റുന്നു.

 

എന്നിരുന്നാലും കാനഡയിൽ നഴ്സ് ആയി ജോലി ചെയ്യാൻ അവിടത്തെ നഴ്സിങ് റജിസ്ട്രേഷൻ നേടിയിരിക്കണം എന്നതാണ് പല പ്രഗല്ഭരായ നഴ്സുമാരെയും കാനഡയിലേക്ക് കുടിയേറുന്നതിൽ  നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ കാനഡയിൽ നഴ്സ് ആയി സേവനമനുഷ്ഠിക്കാൻ ആവശ്യമായ റജിസ്ട്രേഷൻ നേടുന്നത് പലരും കരുതുന്നത് പോലെ അത്ര ബുദ്ധിമുട്ടുള്ള സംഗതിയല്ല. അതെങ്ങനെയെന്ന് നോക്കാം. 

 

കാനഡയിലെ റജിസ്ട്രേഷൻ ആവശ്യമുള്ള നഴ്സിങ് ജോലികൾ പ്രധാനമായും മൂന്നു തരമാണ്: 

∙റജിസ്റ്റേർഡ് നഴ്സ് 

∙ലൈസൻസ്ഡ് പ്രാക്റ്റിക്കൽ നഴ്സ്

∙റജിസ്റ്റെർഡ് സൈക്യാട്രിക് നഴ്സ്

 

കാനഡയ്ക്ക് പുറത്ത് നഴ്സിങ് വിദ്യാഭ്യാസം പൂർത്തിയായവർക്ക് ഈ രാജ്യത്ത് നഴ്സ് ആയി ജോലി ചെയ്യാൻ നാഷണൽ നഴ്സിങ് അസസ്മെന്റ് സർവീസ് അഥവാ NNASന്റെ അംഗീകാരം നേടേണ്ടതുണ്ട്. NNASൽ റജിസ്റ്റർ ചെയ്യാൻ കോളേജ്/ യൂണിവേഴ്സിറ്റി തലത്തിൽ നഴ്സിങ് വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം എന്നത് നിർബന്ധമാണ്. കഴിഞ്ഞ 5 വർഷങ്ങൾക്കുള്ളിൽ നേടിയിട്ടുള്ളതായ തൊഴിൽ പരിചയവും ആവശ്യമാണ്. എന്നാൽ എത്ര നാളത്തെ തൊഴിൽപരിചയം വേണം എന്നത് ഓരോ പ്രോവിൻസിലും വ്യത്യസ്തമാണ്. ഇത് കൂടാതെ IELTS (Academic)ൽ ഓവറോൾ സ്കോർ കുറഞ്ഞത് 7(speaking 7, listening 7.5, reading 6.5, writing 7) നേടിയിരിക്കണം.

 

റജിസ്ട്രേഷനുള്ള അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ NNAS അത് വിലയിരുത്തുകയും ഫലം ഒരു അഡ്വൈസറി റിപ്പോർട്ടിൽ അപേക്ഷിച്ച ആൾക്കു നൽകുകയും ചെയ്യും. ശേഷം നിങ്ങൾ ഏത് പ്രൊവിൻസിൽ ആണോ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നത്, അവിടത്തെ റെഗുലേറ്ററി ബോഡിക്ക് റജിസ്ട്രേഷന് വേണ്ട അപേക്ഷ സമർപ്പിക്കാം. അവർ ആവശ്യപ്പെടുന്ന യോഗ്യതാ പരീക്ഷ എഴുതുകയോ അല്ലെങ്കിൽ ഹ്രസ്വകാല കോഴ്സ് പഠിക്കുകയോ ചെയ്യാം. അഡ്വൈസറി റിപ്പോർട്ട് ലഭിച്ചവർക്ക് പേഴ്സണൽ സപ്പോർട്ട് വർക്കർ അല്ലെങ്കിൽ ഹോം സപ്പോർട്ട് വർക്കർ ആയി ജോബ് ഓഫർ നേടുവാനും കാനഡയിൽ ജോലി ചെയ്യുവാനും സാധിക്കും. രണ്ടുവർഷത്തിനുള്ളിൽ റജിസ്ട്രേഷൻ നേടിയെടുത്ത് നഴ്സ് ആയി ജോലി ചെയ്യുകയും ചെയ്യാം. 

 

അല്ലെങ്കിൽ നഴ്സിങ് റജിസ്ട്രേഷൻ ലഭിച്ചതിനു ശേഷം എക്സ്പ്രസ് എൻട്രി വഴിയോ പ്രോവിൻഷ്യൽ നോമിനീ പ്രോഗ്രാം വഴിയോ കാനഡയിൽ സ്ഥിരതാമസമാക്കാം. ജോബ് ഓഫർ ഉള്ളവർക്ക് അറ്റ്ലാന്റിക് ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം വഴി കാനഡയിലേക്ക് കുടിയേറാം. 

 

NNASൽ റജിസ്റ്റർ ചെയ്യുന്നതിനും കാനഡയിലേക്ക് കുടിയേറുന്നതിനും കാനപ്രൂവിന്റെ സേവനം പ്രയോജനപ്പെടുത്താം.  

 

കൂടുതൽ വിവരങ്ങൾക്ക്:

 

Website

 

Global: www.canapprove.com  

 

UAE: www.canapprove.ae 

 

Phone: +91-9655-999-955 (ഇന്ത്യ)/+971-428-651-34 (ദുബായ്)

Email: enquiry@canapprove.com   

English Summary: Canapprove Canada Immigration Nursing License

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com