ADVERTISEMENT

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം (ഒബിസി) വിദ്യാർഥികളിൽ നിന്ന് 2021–22 ലെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 50% കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന സ്കോളർഷിപ്പാണിത്. 

 

കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടരുത്. അപേക്ഷകൾ ഈ മാസം 30നു മുൻപ് സ്കൂളുകളിൽ സമർപ്പിക്കണം. സ്കൂൾ അധികൃതർ ഒക്ടോബർ 13ന് അകം www.egrantz.kerala.gov.in എന്ന പോർട്ടലിൽ ഡേറ്റ എൻട്രി നടത്താനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. 

 

ന്യൂനപക്ഷ സ്കോളർഷിപ്പിനു പരിഗണിക്കുന്നതിനാൽ ന്യൂനപക്ഷ വിഭാഗങ്ങളും പട്ടികജാതി വിദ്യാർഥികൾക്കു സമാനമായ ആനുകൂല്യം അനുവദിക്കുന്നതിനാൽ ഒഇസി വിഭാഗം വിദ്യാർഥികളും ഒഇസിക്കു സമാനമായ വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹരായ 30 സമുദായങ്ങളിലെ വിദ്യാർഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല. ഒരു കുടുംബത്തിലെ പരമാവധി 2 കുട്ടികൾക്ക് അപേക്ഷിക്കാം. ഇ ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കണം. സ്കൂൾ പ്രവേശന സമയത്തു ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും പിന്നീടു മതപരിവർത്തനം നടത്തിയിട്ടുള്ളവരും ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

 

ബാങ്ക് അക്കൗണ്ടിലേക്കാണു സ്കോളർഷിപ് തുക വിതരണം ചെയ്യുന്നത്. അതിനാൽ അപേക്ഷിക്കുന്ന എല്ലാ വിദ്യാർഥികളും അവരവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം. ലഭ്യമായ ഫണ്ടിന് അനുസരിച്ചും ഉയർന്ന അക്കാദമിക മികവ്, താഴ്ന്ന വാർഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലുമാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോം മാതൃകയ്ക്കും www.bcddkerala.gov.in

English Summary: Scholarships For OBC Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com