ADVERTISEMENT

എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) എഴുതിയ വിദ്യാർഥികൾക്ക്17നു വൈകുന്നേരം 5 മണി വരെ യോഗ്യതാ പരീക്ഷയുടെ മാർക്ക് സമർപ്പിക്കാം.ഹയർ സെക്കൻഡറിക്കോ അതിനു തുല്യമായ പരീക്ഷയ്ക്കോ ലഭിച്ച മാർക്ക് കൂടി പ്രവേശന പരീക്ഷയ്ക്കൊപ്പം പരിഗണിച്ചു സമീകരിച്ച ശേഷമാണ് എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയാറാക്കുക. 

 

കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് ഹയർസെക്കൻഡറി രണ്ടാം വർഷം ലഭിച്ച മാർക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് സമർപ്പിക്കേണ്ടത്. ഹൈക്കോടതിയിലുള്ള കേസിലെ വിധിക്കു വിധേയമായി മാത്രമേ എൻജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കൂ.മാർക്ക് സമർപ്പിച്ച ശേഷം ‘മാർക്ക് സബ്മിഷൻ കൺഫർമേഷൻ റിപ്പോർട്ട്’ പ്രിന്റ് എടുത്തു സൂക്ഷിക്കണം. കഴിഞ്ഞ മാസം 5ന് നടന്ന പ്രവേശന പരീക്ഷയുടെ 2 പേപ്പറും എഴുതിയ എല്ലാവർക്കും മാർക്ക് സമർപ്പിക്കാം. എന്നാൽ, പരീക്ഷയ്ക്കു നിശ്ചിത യോഗ്യത നേടുന്നവരെ മാത്രം ഉൾപ്പെടുത്തിയായിരിക്കും റാങ്ക് പട്ടിക തയാറാക്കുക. 

 

പ്രോസ്പെക്ടസ് അനുസരിച്ചുള്ള യോഗ്യത ഉണ്ടാകുകയും റാങ്ക് പട്ടികയിൽ ഉൾപ്പെടുകയും ചെയ്തവർക്കായിരിക്കും എൻജിനീയറിങ് പ്രവേശനത്തിന് അർഹത. വിശദ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ.

English Summary: Kerala Engineering Entrance Examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com