ADVERTISEMENT

കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക് – എൻഐആർഎഫ്) ഐഐടി മദ്രാസ് തുടർച്ചയായി മൂന്നാം വർഷവും ഒന്നാമത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌‌സി) ബെംഗളൂരു, ഐഐടി ബോംബെ എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആദ്യ പത്തിൽ ഏഴും ഐഐടികളാണ്. ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) ഒൻപതാം റാങ്കും ബനാറസ് ഹിന്ദു സർവകലാശാല പത്താം റാങ്കും നേടി. 

 

ആർക്കിടെക്ചർ വിഭാഗത്തിൽ കോഴിക്കോട് എൻഐടി രണ്ടാം സ്ഥാനത്തും മാനേജ്മെന്റ് വിഭാഗത്തിൽ കോഴിക്കോട് ഐഐഎം നാലാം സ്ഥാനത്തുമുണ്ട്.  മെഡിക്കൽ വിഭാഗത്തിൽ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് 11–ാം റാങ്ക് സ്വന്തമാക്കി. 

സർവകലാശാലാ വിഭാഗത്തിലും ഗവേഷണകേന്ദ്ര വിഭാഗത്തിലും ഐഐഎസ്‍സിയാണ് ഒന്നാമത്. കോളജുകളിൽ ഡൽഹി മിറാൻഡ ഹൗസ്, മാനേജ്മെന്റ് പഠനത്തിൽ ഐഐഎം അഹമ്മദാബാദ്, ആർക്കിടെക്ചറിൽ ഐഐടി റൂർക്കി,  നിയമപഠനത്തിൽ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ ബെംഗളൂരു, മെഡിക്കൽ സ്ഥാപനങ്ങളിൽ ഡൽഹി എയിംസ്, ഫാർമസി വിഭാഗത്തിൽ ഡൽഹിയിലെ ജാമിയ ഹംദർദ്, ഡെന്റൽ കോളജുകളിൽ മണിപ്പാൽ കോളജ് ഓഫ് ഡെന്റൽ സയൻസസ് എന്നിവ ഒന്നാമതെത്തി. 

 

കേരളം പിന്നിലേക്ക്

 കോളജ് വിഭാഗത്തിൽ കഴിഞ്ഞ വർഷം ആദ്യ 100ൽ കേരളത്തിൽ നിന്നുള്ള 20 കോളജുകൾ ഇടം പിടിച്ചിരുന്നെങ്കിൽ ഇക്കുറി 19 ആയി കുറഞ്ഞു. ഓവറോൾ വിഭാഗത്തിൽ കഴിഞ്ഞ വർഷം 42–ാം സ്ഥാനത്തായിരുന്ന കേരള സർവകലാശാല ഇക്കുറി 43–ാം സ്ഥാനത്തായി. എംജി ഇക്കുറി 52–ാം സ്ഥാനത്താണ് (കഴിഞ്ഞ വർഷം 49). സർവകലാശാലാ വിഭാഗത്തിൽ കേരളയുടെ റാങ്ക് 23ൽനിന്ന് 27 ആയി. എംജിയുടേത് 30ൽനിന്ന് 31 ആയി. കുസാറ്റ് കഴിഞ്ഞ വർഷത്തെ 62–ാം റാങ്ക് ഇക്കുറി 44 ആയി മെച്ചപ്പെടുത്തി. അതേസമയം കാലിക്കറ്റ് സർവകലാശാലയുടെ റാങ്ക് 54ൽനിന്ന് 60 ആയി കുറഞ്ഞു. 

 

മാനേജ്മെന്റ് വിഭാഗത്തിൽ കഴിഞ്ഞ വർഷം 6–ാം സ്ഥാനത്തായിരുന്ന കോഴിക്കോട് ഐഐഎം ഇക്കുറി നാലാം റാങ്ക് നേടി. ആർക്കിടെക്ചർ വിഭാഗത്തിൽ കഴിഞ്ഞ തവണ മൂന്നാം റാങ്കായിരുന്ന എൻഐടി കോഴിക്കോട് ഇക്കുറി രണ്ടാം സ്ഥാനത്തെത്തി. എൻജിനീയറിങ് വിഭാഗത്തിൽ എൻഐടിയുടെ റാങ്ക് 23ൽനിന്ന് 25 ആയി. കോളജ് വിഭാഗത്തിൽ യൂണിവേഴ്സിറ്റി കോളജിന്റെ റാങ്കും 23ൽനിന്ന് 25 ആയി. 

 

ഓവറോൾ– ഇന്ത്യ ടോപ് 5

 

1) ഐഐടി മദ്രാസ്

2) ഐഐഎസ്‌സി ബെംഗളൂരു

3) ഐഐടി ബോംബെ

4) ഐഐടി ഡൽഹി

5) ഐഐടി കാൻപുർ

 

സർവകലാശാല– ടോപ് 5

1) ഐഐഎസ്‍സി ബെംഗളൂരു

2) ജെഎൻയു 

3) ബനാറസ് ഹിന്ദു 

4) കൽക്കട്ട സർവകലാശാല

5) അമൃത വിശ്വ വിദ്യാപീഠം

 

കേരളം ഇങ്ങനെ

എൻജിനീയറിങ്

∙ എൻഐടി കോഴിക്കോട്– 25

∙ ഐഐഎസ്ടി, തിരുവനന്തപുരം– 40

∙ സിഇടി, തിരുവനന്തപുരം– 95

 

ആർക്കിടെക്ചർ

∙ സിഇടി, തിരുവനന്തപുരം– 11

 

സർവകലാശാലകൾ

∙ കേരള സർവകലാശാല– 27

∙ എംജി സർവകലാശാല– 31

∙ കുസാറ്റ്– 44

∙ കാലിക്കറ്റ് സർവകലാശാല– 60

 

ആദ്യ നൂറിൽ കേരളത്തിൽനിന്ന് 19 കോളജുകൾ

∙ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്– 25

∙ കൊച്ചി രാജഗിരി (സോഷ്യൽ സയൻസസ്)– 31

∙ തിരുവനന്തപുരം, മാർ ഇവാനിയോസ്– 44

∙ കൊച്ചി സെന്റ് തെരേസാസ് – 45

∙ തിരുവനന്തപുരം ഗവ. വിമൻസ്– 46

∙ തേവര എസ്എച്ച്– 63

∙ തൃശൂർ സെന്റ് തോമസ്– 64

∙ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ്– 69

∙ കോഴിക്കോട് ഫാറൂഖ്  -73

∙ ചങ്ങനാശേരി എസ്ബി –79

∙ തിരുവല്ല മാർത്തോമ്മാ– 80

∙ കാസർകോട് ഗവ. കോളജ്– 82

∙ കോതമംഗലം എംഎ – 86

∙ മാവേലിക്കര ബിഷപ്മൂർ – 89

∙ കോട്ടയം അമലഗിരി ബികെ – 89

∙ എറണാകുളം മഹാരാജാസ് –92

∙ കോട്ടയം സിഎംഎസ്– 93

∙ തലശ്ശേരി ബ്രണ്ണൻ –97

∙ പാലക്കാട് വിക്ടോറിയ– 99

 

കോളജ്  – ടോപ് 5

 

1) മിറാൻഡ ഹൗസ്, ഡൽഹി

2) ലേഡി ശ്രീറാം കോളജ് ഫോർ വിമൻ, ഡൽഹി

3) ലയോള കോളജ്, ചെന്നൈ

4) സെന്റ് സേവ്യേഴ്സ്, കൊൽക്കത്ത

5) രാമകൃഷ്ണ മിഷൻ വിദ്യാമന്ദിര, ഹൗറ

English Summary: National Institutional Ranking Framework 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com