ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു ഡിജിറ്റൽ വിദ്യാഭ്യാസം നൽകുന്നതിനുള്ള വിദ്യാകിരണം പദ്ധതി സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ, വൻതുക നൽകാമെന്ന് വ്യവസായ പ്രമുഖരും  പ്രവാസി വ്യവസായികളും ഉറപ്പുനൽകി. പലരും 50  ലക്ഷം രൂപ വരെ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. വിദേശമലയാളികളെ പങ്കാളികളാക്കാമെന്നു മലയാളി സംഘടനകൾ അറിയിച്ചു. വിദ്യാകിരണം പോർട്ടൽ (www.vidyakiranam.kerala.gov.in) വഴിയാണ് വ്യക്തികളും സന്നദ്ധ സംഘടനകളും മറ്റും സംഭാവന നൽകേണ്ടത്.  മന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, വ്യവസായ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.ഇളങ്കോവൻ, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Content Summary : Expat entrepreneurs back ‘Vidyakiranam’ project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com