ADVERTISEMENT

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ – കോളജ് ക്യാംപസുകൾ നിശ്ശബ്ദമായിട്ട് ഒരു വർഷത്തിലേറെയായെങ്കിലും ഒാൺലൈൻ ക്ലാസുകളിലൂടെ അധ്യാപകരും വിദ്യാർഥികളും മുന്നേറുകയായിരുന്നു. ഒാൺലൈൻ വിദ്യാഭ്യാസം അങ്ങനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. വിദ്യാർഥികൾ ഘട്ടം ഘട്ടമായി തിരികെ ക്ലാസ് മുറികളിലേക്ക് എത്താൻ തുടങ്ങുകയുമാണ്. ‌‌ഒാൺലൈൻ പഠനം എങ്ങനെ മെച്ചപ്പെടുത്താമെന്ന മനോരമ ഓൺലൈനിന്റെ അന്വേഷണത്തോടു പ്രതികരിച്ച അധ്യാപകർ പങ്കുവച്ച അനുഭവങ്ങൾ പുതിയ അധ്യാപന രീതികളെപ്പറ്റി ഉൾക്കാഴ്ച നൽകുന്നു. 

ഹയർസെക്കൻഡറി സാമൂഹികശാസ്ത്ര അധ്യാപകനും പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് സെൽ പാലക്കാട് ജില്ലാ കോ ഓര്‍ഡിനേറ്ററുമായ സാനു സുഗതൻ ഒാൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടു പങ്കുവയ്ക്കുന്നു.

ഒന്നര വർഷം നീണ്ട അടച്ചിടലിനു ശേഷം വിദ്യാലയങ്ങൾ തുറക്കാനൊരുങ്ങുകയാണ്. കോവിഡ് കാലം നമുക്കു മുന്നിൽ തുറന്നിട്ട ഓൺലൈൻ പഠനത്തിന്റെ വലിയ സാധ്യതകളെ ചേർത്തുവച്ചു കൊണ്ട് നമ്മുടെ കുട്ടികളെ എങ്ങനെ മിടുക്കരാക്കാമെന്ന് അധ്യാപകർ ചിന്തിക്കേണ്ട സമയമാണിത്. ഈ സാഹചര്യത്തിൽ തീർച്ചയായും അധ്യാപന രീതിയിൽ ചില മാറ്റങ്ങൾ വേണ്ടിവരും.

tlf-awards-logo-version-one

ഓൺലൈൻ പഠനം കുട്ടികളുടെ പഠന ശീലങ്ങളിൽവലിയ മാറ്റങ്ങളുണ്ടാക്കി. ക്ലാസ് മുറിയിൽ വിദ്യാർഥി ഏതു വിഷയം എപ്പോൾ പഠിക്കണം എന്നൊക്കെ അധ്യാപകർ നിശ്ചയിച്ചിരുന്ന സ്ഥിതിയിൽനിന്ന്, റെക്കോർഡഡ് ക്ലാസ്സുകളും മറ്റും ഇഷ്ടമനുസരിച്ച് തിരഞ്ഞെടുക്കാനും വേണ്ടാത്തത് തിരസ്കരിക്കാനുമുള്ള സ്വാതന്ത്ര്യം ഓൺലൈൻ പഠന രീതിയിൽ വിദ്യാർഥിക്ക് ലഭിച്ചു. അതുകൊണ്ട് കോവിഡിന് ശേഷമുള്ള ക്ലാസ് മുറികളിൽ അധ്യാപകർ കുട്ടികളുടെ പങ്കാളിത്തം വർധിപ്പിച്ചും ഇന്ററാക്ടീവായും അധ്യാപനം കൂടുതൽ സർഗ്ഗാത്മകമാക്കാൻ ശ്രമിക്കണം. 

മറ്റൊരു മാറ്റം, അച്ചടിച്ച പാഠപുസ്തകങ്ങളുടെ നിശ്ശബ്ദതയ്ക്കു പുറത്ത് കൂടുതൽ ഡൈനാമിക്കായ ലേണിങ് കണ്ടന്റുകളിലേക്ക് കുട്ടികൾ തുറക്കപ്പെട്ടു എന്നുള്ളതാണ്. അതുകൊണ്ട്, കുട്ടികൾ ഓൺലൈൻ പഠന രീതികളിലൂടെ  ഇതിനകം നേടിയ കഴിവുകളെയും ഉൾച്ചേർത്തു ക്ലാസ് റൂമുകളെ കൂടുതൽ സജീവമായ വർക്‌ഷോപ്പുകളായി നടത്താം. ഇതിനായി ഓൺലൈൻ-ഓഫ് ലൈൻ അധ്യാപന രീതികളെ സംയോജിപ്പിച്ചുള്ള രീതിയിലേക്ക് അധ്യാപനം വികസിക്കേണ്ടതുണ്ട്. 

അടുത്ത കാര്യം, മൂല്യനിർണയമാണ്. ഒരു കുട്ടിയുടെ വിദ്യാഭ്യാസ പുരോഗതി അളക്കാൻ നാം കൈക്കൊള്ളുന്നത് പ്രധാനമായും വർഷാന്ത്യ എഴുത്തുപരീക്ഷയിലെ മാർക്കുകളാണ്. ഈ പരീക്ഷാസമ്പ്രദായത്തിനു ചില പരിമിതികളുണ്ട്. അവ മറികടക്കാൻ ഓൺലൈൻ സാധ്യതകളുപയോഗിക്കാം. അതു വഴി ഓരോ ദിവസവും കുട്ടിയിലുണ്ടാകുന്ന മാറ്റം റെക്കോർഡ് ചെയ്യാനും നിരന്തരമായ മൂല്യനിർണയം കൂടുതൽ ഫലപ്രദമാക്കാനും കുട്ടികളെ മികവിന്റെ പാതയിലേക്കെത്തിക്കാനും ഇനി അധ്യാപകർക്ക് സാധിക്കും. ചുരുക്കത്തിൽ ഓൺലൈൻ സാങ്കേതിക വിദ്യയുടെ ചിറകേറി നമ്മുടെ വിദ്യാലയങ്ങൾ പുതിയ തലങ്ങളിലേക്കുയരുകയാണ്.

ഒാൺലൈൻ പഠനം മെച്ചപ്പെടുത്താൻ നിങ്ങൾക്കുമുണ്ടാകില്ലേ മികച്ച ആശയങ്ങൾ ?

ഓണ്‍ലൈന്‍ പഠനം മെച്ചപ്പെടുത്താനുള്ള ആശയങ്ങൾ തേടിയുള്ള മനോരമ ഒാൺലൈൻ – ജെയിൻ ഒാൺലൈൻ തോട്ട് ലീഡര്‍ ഫെലോഷിപ് മൽസരത്തിനുള്ള റജിസ്ട്രേഷൻ പുരോഗമിക്കുന്നു. എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾ, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, ബിരുദ, ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍, കോളജ് അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍, അക്കാദമിക രംഗത്തുള്ളവര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. നിശ്ചിത മാതൃകയില്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് അധ്യാപകരും വിദ്യാര്‍ഥികളും മത്സരത്തിനായി പങ്കുവയ്ക്കേണ്ടത്. മികച്ച അഞ്ച് വിഡിയോകള്‍ അയയ്ക്കുന്നവര്‍ക്ക് ടെക്സ്പെക്ടേഷന്‍സ് എജ്യുക്കേറ്റ് ഉച്ചകോടിയില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് മനോരമ ഓണ്‍ലൈന്‍-ജെയിന്‍ ഓണ്‍ലൈന്‍ തോട്ട് ലീഡര്‍ ഫെലോഷിപ് പുരസ്ക്കാരങ്ങള്‍ നല്‍കും. ഓരോ വിഭാഗത്തിലെയും വിജയിക്ക് 50,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 25,000 രൂപ, 15,000 രൂപ വീതവും ക്യാഷ് പ്രൈസ് ലഭിക്കും. രണ്ടു പേര്‍ക്ക്  5000 രൂപ വീതം പ്രോത്സാഹന സമ്മാനവും ഉണ്ടാകും. 

മത്സരത്തില്‍ പങ്കെടുക്കാന്‍

∙ മത്സരാർഥികള്‍ പേര് റജിസ്റ്റര്‍ ചെയ്യണം.

∙ റജിസ്ട്രേഷന്‍ അംഗീകരിക്കപ്പെട്ടാൽ തുടർ നടപടികളുടെ വിവരങ്ങളുമായി ഇമെയില്‍ അയയ്ക്കും.

∙ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ താഴെ പറയുന്ന മാതൃകയില്‍ പോര്‍ട്രെയ്റ്റ് ഓറിയന്‍റേഷനില്‍ ഷൂട്ട് ചെയ്താണ് അയയ്ക്കേണ്ടത്.

സ്വയം പരിചയപ്പെടുത്തല്‍ (10 സെക്കന്‍ഡ്)

വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെയും പഠന ശാഖയുടെയും വിവരങ്ങള്‍ (10 സെക്കന്‍ഡ്)

2021 ലെയും ഭാവിയിലെയും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഏതെങ്കിലും ഫോര്‍മാറ്റില്‍ (150 സെക്കന്‍ഡ്)

ഉപസംഹാരം (10 സെക്കന്‍ഡ്)

റജിസ്ട്രേഷന്‍ ഐഡി സഹിതം വിഡിയോ 7356720333 എന്ന നമ്പറിലേക്ക് അയയ്ക്കണം. ∙ അവസാന തീയതി ഒക്ടോബർ 3

നിബന്ധനകൾ

അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവര്‍ക്കും മാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാവൂ. വിഡിയോ ദൈര്‍ഘ്യം മൂന്ന് മിനിറ്റില്‍ കൂടാന്‍ പാടില്ല. ഫയലുകള്‍ എംപി4 ഫോര്‍മാറ്റിലായിരിക്കണം. റജിസ്ട്രേഷന്‍ ഐഡി സഹിതമുള്ള വിഡിയോകള്‍ മാത്രമേ പരിഗണിക്കൂ. ഇംഗ്ലിഷിലോ മലയാളത്തിലോ മത്സരാർഥികള്‍ക്ക് ആശയങ്ങൾ പങ്കുവയ്ക്കാം. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുക്കുന്ന എന്‍ട്രികള്‍, ‌‌ഷെയർ ചെയ്യാവുന്ന ലിങ്ക് സഹിതം വായനക്കാരുടെ വോട്ടിനിടും. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തുന്ന മത്സരാർഥികളെ അയോഗ്യരാക്കും.

വിശദവിവരങ്ങൾക്ക് വിളിക്കുക 0481 – 2587235. 0481 – 2587221, 0481 – 2587235 (തിങ്കൾ മുതൽ ശനി വരെ – 10 മുതൽ 5 വരെ)  സന്ദർശിക്കുക : tlfawards.techspectations.com

Content Summary : Techspectations Educate Thought Leadership Fellowship Awards 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com